Sat. Nov 7th, 2026

എറണാകുളം കാഞ്ഞിരമറ്റത്ത് പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്കു നേരെ അക്രമവും കവര്‍ച്ചയും. പിടിവലിക്കിടയില്‍ പുറത്തേക്ക് ചാടിയ മുളന്തുരുത്തി സ്വദേശിനിയായ യുവതിക്ക് പരുക്കേറ്റു. ട്രെയിനില്‍നിന്ന് വീണ് പരിക്കേറ്റ യുവതിയെ എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുളന്തുരുത്തിക്ക് സമീപം കാഞ്ഞിരമറ്റത്ത് വച്ച് ഇന്ന് രാവിലെയാണ് സംഭവം. യുവതിയെ ഉപദ്രവിച്ച അജ്ഞാതന്‍ ഭീഷണിപ്പെടുത്തി വളയും മാലയും അഴിച്ചുവാങ്ങുകയായിരുന്നു.

ഗുരുവായൂര്‍ പുനലൂര്‍ എക്‌സ്പ്രസില്‍ ആണ് യുവതിക്ക് നേരേ ആക്രമണം ഉണ്ടായത്. ചെങ്ങന്നൂരിലെ സ്‌കൂളില്‍ ക്ലാര്‍ക്കായി ജോലി ചെയ്യുന്ന യുവതി മാത്രമാണ് ട്രെയിനിലെ സ്ത്രീകളുടെ കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്നത്. ട്രെയിന്‍ മുളന്തുരുത്തി സ്റ്റേഷന്‍വിട്ടതിന് പിന്നാലെ ഭിക്ഷക്കാരനെ പോലെ തോന്നിക്കുന്ന അജ്ഞാതന്‍ യുവതിയുടെ അടുത്തെത്തുകയായിരുന്നു.