Fri. Mar 29th, 2024

യു എ പി എ ചുമത്തി യുപിയിലെ ജയിലിൽ കഴിയുന്ന മലയാളി മാദ്ധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് കൊവിഡ് സ്ഥിരീകരിച്ചു. കാപ്പനെ മഥുര ജയിലിൽ നിന്ന് ഉത്തർപ്രദേശിലെ ആശുപത്രിയിലേക്ക് മാറ്റി. ആരോ​ഗ്യസ്ഥിതിയിൽ ആശങ്കയുണ്ടെന്നും മതിയായ ചികിത്സ നൽകണമെന്നും കെ യു ഡബ്ല്യു ജെ ഡൽഹിഘടകം ആവശ്യപ്പെട്ടു.

കാപ്പന് ഏറെ ദിവസമായി പനിയുണ്ടായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറയുന്നത്. ഉയർന്ന ഷുഗറും നോമ്പിന്റെ ക്ഷീണവും മൂലം കാപ്പൻ ഏതാനും ദിവസങ്ങളായി ക്ഷീണിതനായിരുന്നു. കാപ്പനെ പാർപ്പിച്ചിട്ടുളള ജയിലിൽ കഴിഞ്ഞ ദിവസം അമ്പതോളം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.