വെല്‍ഫെയര്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും പ്രമുഖ ദളിത് ചിന്തകനുമായ കെ അംബുജാക്ഷന്‍ രാജിവെച്ചു. പാര്‍ട്ടിയുടെ ദളിത് മുഖമായിരുന്നു അദ്ദേഹം. വെല്‍ഫെയര്‍ പാര്‍ട്ടിക്കൊപ്പം ഒരു പതിറ്റാണ്ടായി പ്രവര്‍ത്തിക്കുന്നുണ്ട്. ഫേസ്ബുക്കിലൂടെയാണ് താന്‍ പാര്‍ട്ടിയില്‍ നിന്നും ഔദ്യോഗിക സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചതായി അംബുജാക്ഷന്‍ പ്രഖ്യാപിച്ചത്.
വിദ്യാസമ്പന്നരായ ദളിത് യുവാക്കളെ സംഘടിപ്പിച്ച് പ്രവര്‍ത്തിക്കുന്ന കേരള ദളിത് പാന്ഥേഴ്‌സ് (കെ ഡി പി) നേതാവ് കൂടിയാണ് അദ്ദേഹം. പൂർണമായും ദളിത് രാഷ്ട്രീയത്തിനായി പ്രവർത്തിക്കാനാണ് വെൽഫെയർ ബന്ധം ഉപേക്ഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും, അധികാരത്തിന്റെ തലങ്ങളിലുള്ള അടിസ്ഥാന ശക്തികള്‍ ജനാധിപത്യ സ്ഥാപനങ്ങളെ അട്ടിമറിക്കുന്നതിലേക്ക് നീങ്ങുന്നതും കണക്കിലെടുക്കുമ്പോള്‍, ദളിത് നേതൃത്വത്തെക്കുറിച്ചും സംഘടനയെക്കുറിച്ചും ഭാവിയിലെ രാഷ്ട്രീയ ഭാവനകളെക്കുറിച്ചും താന്‍ ആഴത്തില്‍ പുനര്‍വിചിന്തനം ചെയ്യാന്‍ തുടങ്ങിയെന്നും. ഈ സാഹചര്യത്തിലാണ് വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ നിന്ന് തന്റെ ഔദ്യോഗിക ബന്ധം പിന്‍വലിക്കാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
സമുദായങ്ങളെ ജനാധിപത്യവല്‍ക്കരിക്കുന്നതിനുള്ള ഒരു രാഷ്ട്രീയ പ്രക്രിയയ്ക്ക് ആവശ്യമായ ഒരു അന്തര്‍-സാംസ്‌കാരിക ചര്‍ച്ച നടത്താന്‍ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ കീഴില്‍ തങ്ങള്‍ക്ക് ധാരാളം അവസരങ്ങളുണ്ടെങ്കിലും, അത്തരം ശ്രമങ്ങള്‍ പൊതു വ്യവഹാരങ്ങള്‍ക്കപ്പുറത്തേക്ക് നീങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/K.Ambujakshan/posts/3828966737138724
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913

