✍️ ഗഫൂർ കൊടിഞ്ഞി
ബ്രാഹ്മണ്യത്തിൻ്റെ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയുകയും താത്വികമായി അതിൻ്റെ പൊള്ളത്തര ങ്ങൾ തുറന്നു കാണിക്കുകയും അതിൻ്റെ പൈശാ ചികത ലോകത്തെ ബോധ്യപ്പെടുത്തുകയും സ്വ ന്തം ജീവിതം തന്നെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടങ്ങൾക്ക് സമർപ്പിക്കുകയും ചെയ്ത സുനിൽ മാഷ് എന്നും സംഘികളുടെ പേടിസ്വപ്നമാണ്.
അതിൽ അൽഭുതവുമില്ല. എങ്ങിനെ അദ്ദേഹത്തെ ഇല്ലാതാക്കാം എന്ന പരിശ്രമത്തിലാണ് പരിവാർ ഗുണ്ടകൾ.ഒരു പക്ഷെ കൽബുർഗിക്കും പൻസാരക്കും ഗൗരീലങ്കേഷിനുമൊപ്പം മറ്റൊരു പേര് കൂടി വരും നാളുകളിൽ ചേർന്ന് വന്ന് ചേർ ന്നാൽ അതിൽ അൽഭുതമില്ല. കാരണം പൗരത്വ ബില്ലിലെ വിവേചനത്തെക്കുറിച്ചും ന്യൂനപക്ഷ ദലിത് ഉന്മൂലനത്തെക്കുറിച്ചും ഭരണകൂടത്തിൻ്റെ കോർപ്പറേറ്റ് ബാന്ധവത്തെക്കുറിച്ചും വിദ്യാഭ്യാസ ബില്ലിലെ ചരിത്ര വ്യഭിചാരത്തെക്കുറിച്ചും ഏറ്റവും കൂടുതൽ ശബ്ദമുയർത്തി ഫാസിസത്തിൻ്റെ ഉറ ക്കം നഷ്ടപ്പെടുത്തുന്നവരിൽ മുൻപന്തിയിൽ നിൽക്കുന്നവരിലൊരാളാണ് സുനിൽ.
മഹാഭാരതവും രാമായണവും പോലുള്ള ഇതിഹാസപുരാണങ്ങളെ അപനിർമ്മിച്ചാണ് ഹിന്ദുത്വ വാദികൾ തങ്ങളുടെ അധികാര സീമകളെ വിപുല പ്പെടുത്തുന്നത്. ഇത്തരം അപനിർമ്മിതിയിലൂടെ രാമനേയും കൃഷ്ണനേയും സങ്കുചിതമായ ഫാസി സ്റ്റ് വഴി കളിലേക്ക് അവർ തിരിച്ചുവിടുന്നു. അങ്ങനെ നന്മയുടേയും നീതിയുടേയും ഈ വടവൃക്ഷങ്ങ ളെ ഭീകരതയുടെ മൂർത്തീഭാവങ്ങളാക്കി ജനമനസ്സുകളെ വിഷംതീണ്ടാനാണിവരുടെ ശ്രമം. ഈ നൃ ശംസതക്കെതിരെ മഹാഭാരതവും രാമായണവും അക്കാദമികതലത്തിൽ പoന വിധേയമാക്കി പരിവർത്തിപ്പിക്കുകയാണ് സുനിലിനെ പോലുള്ളവർ ചെയ്യന്നത്.
ഉള്ളിൽ ഫാസിസത്തിൻ്റെ വിത്തുകൾ ഒളിപ്പിച്ചു വെച്ച ചിലർക്കും അദ്ദേഹത്തിൻ്റെ ഈ ശ്രമം അസ്വസ്ഥതയുളവാക്കുന്നുണ്ട്. അതു കൊണ്ടാണ് കാലടി സർവ്വകലാശാലയിൽ അനധികൃതമായി ജോലി സമ്പാദിച്ചു എന്ന പ്രോപഗണ്ടയുയർത്തി അകത്ത് സംഘിയും പുറത്തു മതേതര നാട്യങ്ങ ളുമായി ഹിന്ദു രാഷട്ര സ്വപ്നവുമേന്തി നടക്കുന്ന ചങ്കരൻ വക്കീലിനെ പോലെയുള്ളവർ പുതിയ വെ ളിപാടുമായി വിഷം ചീറ്റുന്നത്.
ജയശങ്കറിൻ്റെ വളിച്ച ഭാഷയിൽ സുനിൽ മാഷ് “പക്ക “ഫ്രോഡാണ്. അതേ സമയം ” സുനിൽ പി ഇളയിടം അദ്ദേഹത്തിൻ്റെ അടുത്ത സ്നേഹിതനുമാണ് എന്നും വക്കീൽ പറയുന്നു. അത് വല്ലാത്തൊരു സൗഹൃദം തന്നെ. ജയശങ്കറിനെ പോലെ യുള്ളവർ സൗഹൃദത്തെ വ്യാഖ്യാനിക്കുന്നത് കേൾ ക്കാൻ രസമുണ്ട്. വായില്ലാത്ത കത്തി പോലെ വക്കീൽ പുലമ്പുന്ന ഇത്തരം പൊള്ളത്തരം മാത്രം മതി സാംസ്കാരിക കേരളത്തിന് അയാളെ വില യിരുത്താൻ.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്‌കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ: 9447975913
