Mon. Nov 23rd, 2026

അരൂരില്‍ പെയിന്റ് ഫാക്ടറി ഗോഡൗണില്‍ വന്‍ തീപിടിത്തം. തീയണക്കാനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. ചേര്‍ത്തല, അരൂര്‍, മട്ടാഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള ഫയര്‍ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമായതെന്ന് സംശയിക്കപ്പെടുന്നു. വ്യാവസായിക മേഖലയിലാണ് തീപ്പിടുത്തം. ഇവിടെയുള്ള ജനങ്ങളെ ഒഴിപ്പിച്ചിട്ടുണ്ട്. ഉച്ചക്ക് ഒന്നേ മുക്കാലോടെയാണ് തീപ്പിടുത്തമുണ്ടായത്.