കോളേജ് വിദ്യാര്‍ഥിനികള്‍ക്കു മുമ്പില്‍ ലിംഗ പ്രദര്‍ശനം; യുവാവ് അറസ്റ്റില്‍

മങ്കട ഗവ. കോളജിലെ വിദ്യാര്‍ഥിനികള്‍ക്ക് നേരെലിംഗ പ്രദര്‍ശനം നടത്തിയ യുവാവ് അറസ്റ്റില്‍. വെങ്ങാട് സ്വദേശി തോട്ടത്തൊടി ഫൈസല്‍ (31) നെയാണ് കൊളത്തൂര്‍ സി ഐ പി എം ഷമീര്‍ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ തിങ്കളാഴ്ച ഉച്ചക്കാണ് സംഭവം. കോളേജിലേക്ക് പരീക്ഷക്കായി പോകുന്ന നാല് വിദ്യാര്‍ഥിനികള്‍ക്ക് നേരെ റോഡിലെ വിജനമായ സ്ഥലത്ത് വെച്ച് പ്രതി ബൈക്കിലിരുന്ന് ലിംഗം കാണിച്ച് അപമാനിക്കുകയായിരുന്നു.

കോളേജ് അധികൃതര്‍ക്ക് നല്‍കിയ പരാതി കൊളത്തൂര്‍ പൊലീസിന് കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ മൊഴി രേഖപ്പെടുത്തി പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.