കൊറോണക്കാലത്ത് ജനനവും മരണവും ബാക്ടീരിയയും വൈറസും ആദിയും അന്തവുമില്ലാത്ത മോഹനൻ നായർക്കുശേഷം ഇതാ ആലപ്പുഴയിൽനിന്നും വേറൊരവതാരത്തിൻറെ പേരിലും കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ചതിന് കേസ്. കുപ്രസിദ്ധമായ കലവൂർ കൃപാസനം തട്ടിപ്പ് കേന്ദ്രത്തിൽ കൊറോണയുടെ പേരിലും പാവങ്ങളെ പറ്റിക്കാൻ വീണ്ടും ഉടമ്പടിപ്രാർത്ഥനആരംഭിച്ചതോടെ വിശ്വാസിപൊട്ടന്മാർ ഇടിച്ചുകയറുകയാണ്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നുവെന്ന് രേഖാമൂലം പരാതി നൽകിയതിനാൽ ആലപ്പുഴയിലെ കൃപാസനം ധ്യാനകേന്ദ്രത്തിനെതിരെ പോലീസ് കേസെടുക്കാൻ നിർബന്ധിതമാകുകയായിരുന്നു. സാമുഹിക അകലം പാലിക്കാതെ കൂട്ടം കൂടുകയും ധ്യാനം നടത്തുകയും ചെയ്തതിനാണ് പോലീസ് കേസെടുത്തത്.

ഞായറാഴ്ച രാവിലെ ആലപ്പുഴ എസ്.പിക്ക് ലഭിച്ച പരാതിയില്‍ മാരാരിക്കുളം പോലീസാണ് കേസെടുത്തത്. ധ്യാനകേന്ദ്രത്തില്‍ നിയന്ത്രണം പാലിക്കുന്നില്ലെന്നും ആളുകള്‍ കൂട്ടം കൂടുന്നുവെന്നും കാണിച്ചായിരുന്നു പരാതി. തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ അമ്പതിലധികം ആളുകള്‍ കുട്ടം കൂടി പ്രോട്ടോക്കോള്‍ ലംഘനം നടക്കുന്നതായി കണ്ടെത്തി. കൂട്ടം കൂടിയ എല്ലാവര്‍ക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
നേരത്തെ കോവിഡ് ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൃപാസനത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവച്ച് സ്ഥാപനം അടച്ചിരുന്നു. തുടര്‍ന്ന് അണ്‍ലോക്ക് ഇളവുകള്‍ വന്നതോടെയാണ് വീണ്ടും തുറന്നത്. കോവിഡിന് മുമ്പ് ദിവസേന നൂറുകണക്കിന് ആളുകളാണ് കൃപാസനത്തില്‍ എത്തിക്കൊണ്ടിരുന്നത് കോവിഡ് വ്യാപനത്തെ തുടർന്ന് കച്ചവടം ഓൺലൈൻ വഴി ആക്കിയിരുന്നു.

സുനാമി വരുന്ന സമയം ടൈംപീസുമായി വന്ന് ചെത്തി മുതൽ അർത്തുങ്കൽ വരെ നീല മെഴുകുതിരി കത്തിച്ചുവെച്ച് കുഞ്ഞാടുകളെ രക്ഷിക്കാൻ ആസനം ജോസഫിനെ മുൻകൂട്ടി അറിയിച്ച ലോകത്തിലെ ഏറ്റവും വലിയ സൗഖ്യദായകന്റെ അമ്മയുമായി ആസനം ജോസഫിൻറെ മധ്യസ്ഥതയിൽ ഉടമ്പടി വെച്ച് കൊറോണ വൈറസിനെ നിർവീര്യമാക്കാനുള്ള നിരവധി എഗ്രിമെന്റുകളാണ് ആലപ്പുഴയിലെ ആസനത്തിലിരുന്ന് സർവ്വരോഗസംഹാരി പത്രത്തിന്റെ ചീഫ് എഡിറ്റർ കം പത്രാധിപർ കൂടിയായ ഡോ. വിപി.ജോസഫ് ഓൺലൈൻ ഒപ്പുവെച്ചിട്ടുള്ളത് എന്ന് പറയപ്പെടുന്നു.
കൊറോണവൈറസിനുള്ള പ്രോട്ടീൻ കവചത്തെ പ്രാർത്ഥനയിലൂടെ നിർവീര്യമാക്കി കൊറോണവൈറസിനെ കൊന്നൊടുക്കുന്ന ഒരു രഹസ്യ ഫോർമുലയാണ് സർക്കാർ ഗ്രാന്റോടെ പ്രവർത്തിക്കുന്ന കലവൂരിലെ കൃപാസനം റിസർച്ച്സെന്ററിൽ ഡയറക്ട്ർ കൂടിയായ ഡോ. വിപിജോസഫ് ഉം സംഘവും വികസിപ്പിച്ചെടുത്തത്.

ലോകത്തിലെ ഏറ്റവും വലിയ സൗഖ്യദായകനും അദ്ദേഹത്തിൻറെ കിഴിലുള്ള വട്ടായി, കൂട്ടായി, വളവനാൽ, ആസനം, കാപ്പിപ്പൊടി തുടങ്ങിയ സ്പെഷ്യലിസ്റ്റുകളും കൊറോണ വന്നപ്പോൾ മുങ്ങിക്കളഞ്ഞു എന്ന തരത്തിലുള്ള യുക്തിവാദികളുടെ സോഷ്യൽ മീഡിയയിലൂടെയുള്ള കുപ്രചാരണങ്ങളാണ് ഇതോടെ തകർന്നടിഞ്ഞത്. കൃപാസനം റിസർച്ച് സെന്റർ തത്കാലത്തേക്ക് ഒന്ന് ഉൾവലിഞ്ഞത് കൊറോണയെ പേടിച്ചിട്ടല്ലെന്നും കൊറോണയെ തുരത്താനുള്ള റിസർച്ചിൽ ആയിരുന്നു എന്നുള്ള പ്രഖ്യാപനം കൂടി ആയി മാറിയിരിക്കുകയാണ് ആ സനം റിസർച്ച് സെന്ററിൻറെ ഈ കണ്ടുപിടുത്തം എന്നാണ് വിശ്വാസികൾ പറഞ്ഞു പ്രചരിപ്പിക്കുന്നത്.
നിപ്പയെ തുരത്തിയ പോട്ട റിസർച്ച് സെന്ററിലെ ഫാദർ മാത്യു നായ്ക്കം പറമ്പിൽ കൊറോണ നിർവീര്യ ഫോർമുല കണ്ടെത്തിയിരുന്നെങ്കിലും അദ്ദേഹം അത് ആഫ്രിക്കക്കാർക്ക് മറിച്ചുവിറ്റതായും വാർത്തകൾ വന്നിരുന്നു.
കൊറോണ രോഗികളായ സ്വദേശത്തും വിദേശത്തുമുള്ളവർക്കും കൂടാതെ രോഗം പകരാതിരിക്കാനായി അവരുടെ ഉറ്റവർക്കും ഉടയവർക്കും വേണ്ടിയുള്ള പ്രത്യേക ഫോർമുലയും ആസനം റിസർച്ച് സെന്റർ വികസിപ്പിച്ചെടുത്തതായി നേരത്തെ വിശ്വാസികൾക്കിടയിൽ വർത്ത പരന്നിരുന്നു. സ്വദേശത്തും വിദേശത്തുമുള്ള കൊറോണരോഗികളുടെ ഉറ്റവരും ഉടയവരും അദ്ദേഹത്തിൻറെ ഫെയ്സ്ബുക്ക് ലിങ്കിൽ കോൺടാക്റ്റ് ചെയ്യാൻ നേരത്തെ പരസ്യം ചെയ്തിരുന്നു. ആയിരക്കണക്കിന് ആവശ്യക്കാരാണ് ലിങ്കിനു കീഴിൽ സ്റ്റാമ്പ് പേപ്പർ വാല്യൂ അടച്ച് ഉടമ്പടി വെക്കാൻ സന്നദ്ധരായി രംഗത്ത് വന്നത്.
എന്തായാലും ലോകത്തിലാദ്യമായി പത്രചികിത്സ കണ്ടെത്തിയ ആസനം ജോസഫിൻറെ കൊറോണഫോർമുല എന്തെന്നറിയാൻ വളരെ ആകാംക്ഷയോടെയാണ് കാര്യം അസൂയയൊക്കെ ഉണ്ടെങ്കിലും മറ്റു വെള്ള നൈറ്റിക്കാരും വിശ്വാസി പൊട്ടന്മാരും കാത്തിരിക്കുന്നത്. പക്ഷെ ഈ ഫോർമുല മൂന്നാമതൊരാൾക്ക് പകർന്നു കൊടുക്കരുതെന്ന ക്ളോസും ഉടമ്പടിയിൽ ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.വളരെ രഹസ്യമായി കൈകാര്യം ചെയ്യുന്നതിനാൽ ഈ ഫോർമുല ചോർത്താൻ ഇതുവരെ ആർക്കും കഴിഞ്ഞിട്ടില്ല.

അതിന് ശ്രമിച്ചു പരാജയപ്പെട്ട ഒരു മാധ്യമപ്രവർത്തക പറയുന്നത് ഇങ്ങനെ: “ലാപ്ടോപ്പ് എടുത്തു ആസനത്തിന്റെ വെബ്സൈറ്റ് തുറന്നു. പ്രസാദവര മാതാവിന്റെ ഹോം പേജിൽ പ്രത്യക്ഷപ്പെട്ട മെഴുകുതിരി കത്തിച്ചു. തുടർന്ന് ‘Click Here’ ബട്ടണിൽ വിരൽ അമർത്തി.പേര്, സ്ഥലം, Email id, പ്രാർത്ഥനാപേക്ഷ എന്നിവ യഥാസ്ഥാനങ്ങളിൽ enter ചെയ്തിട്ട് ‘Send’ ഓപ്ഷൻ click ചെയ്തു. Email ചെക്ക് ചെയ്തെങ്കിലും മാതാവിന്റെ സന്ദേശമൊന്നും അതിൽ കണ്ടില്ല. മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്തു. പ്രാർത്ഥനാപേക്ഷ മദ്ധ്യസ്ഥ പ്രാർത്ഥനാ ഗ്രൂപ്പിൽ രെജിസ്റ്റർ ചെയ്തപ്പോൾ അത്ഭുതമെന്നു പറയട്ടെ, വെബ്സൈറ്റിലെ തിരി തെളിഞ്ഞു! തുടർന്ന് സ്റ്റാമ്പ് പേപ്പർ വാല്യൂവും കൃപാസനം വരിസംഖ്യയും സ്തോത്ര കാഴ്ചയും അടയ്ക്കാനുള്ള ഇൻഫോർമേഷൻ Email ഐഡിയിൽ വന്നു. പണമടച്ചു കഴിഞ്ഞപ്പോൾ ദയവായി വെയ്റ്റ് ചെയ്യൂ താങ്കളുടെ Email id യും ഫോൺനമ്പരും അഡ്രസുമൊക്കെ കൃപാസനം വളണ്ടിയർമാർ പരിശോധിച്ച് കൊണ്ടിരിക്കുകയാണ് പ്രസാദവര മാതാവിന്റെയും ആസനം അച്ചന്റെയും യദാർത്ഥ ഭക്തരാണെന്ന് ബോധ്യമായാൽ താങ്കളെ ഉടൻ കോണ്ടാക്റ്റ് ചെയ്യുന്നതാണ് എന്ന അറിയിപ്പും മരിയൻ ഉടമ്പടി ധ്യാനത്തിൽ പങ്കെടുക്കാൻ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യൂ, ഈ വീഡിയോകൾ Like ചെയ്യൂ, എന്ന അറിയിപ്പും വന്നു. എന്നാൽ ഓരോ വീഡിയോയും Like ചെയ്തു കാത്തിരുന്നിട്ടും തങ്ങൾക്ക് കാശുപോയതല്ലാതെ കൊറോണ നിർവീര്യ ഫോർമുല ചോർത്താനായില്ല എന്നാണ് അവർ സമ്മതിക്കുന്നത്.
എന്നാൽ ഇതിനിടയിൽ അണ്‍ലോക്ക് ഇളവുകള്‍ വന്നതോടെ ആസനത്തിൽ നേരിട്ടുള്ള ഉടമ്പടി കച്ചവടം വീണ്ടും ഉഷാറാക്കുകയും വിശ്വാസികൾ കോവിഡ് പ്രോട്ടോക്കോളോക്കെ ലംഘിച്ച് കോവിഡ് നിർവീര്യപ്രാർത്ഥനയ്ക്ക് ഇടിച്ചുകയറാനും തുടങ്ങിയപ്പോഴാണ് ചില കറുത്തകൈകൾ കൃപാസനത്തിനെതിരെ എസ്പിക്ക് പരാതി നൽകിയത്.
