മലബാര്‍ സിമന്റ്‌സിന് മുന്നില്‍ തൊഴിലാളി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മലബാര്‍ സിമന്റ്സിന് മുന്നില്‍ തൊഴിലാളി ആത്മഹത്യക്ക് ശ്രമിച്ചു. ദിവസ വേതന തൊഴിലാളിയായ ജയശീലനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ദിവസവേതനക്കാരെ പിരിച്ചുവിട്ടതില്‍ പ്രതിഷേധിച്ചാണ് ആത്മഹത്യാ ശ്രമം.

വാളയാറുള്ള മലബാര്‍ സിമന്റ്സിന്റെ ഓഫീസിന് മുന്നിലാണ് ജയശീലന്‍ ആത്മഹത്യക്ക് ശ്രമിച്ചത്. മണ്ണെണ്ണയുമായി എത്തിയ ഇദ്ദേഹം ദേഹത്ത് ഒഴിച്ച ശേഷം തീകൊളുത്താന്‍ ശ്രമിക്കുകയായിരുന്നു.സ്ഥലത്തുണ്ടായിരുന്നവര്‍ ബലം പ്രയോഗിച്ച് ഇയാളെ ഇതില്‍നിന്നും പിന്തിരിപ്പിക്കുകയായിരുന്നു.

Shop this, Click the image by Amazon: