Fri. Mar 29th, 2024

കാര്‍ട്ടൂണുകളുടെ പേരില്‍ വീണ്ടും സമാധാനം പൂത്തുലഞ്ഞു മൂന്ന് പേർ കൊല്ലപ്പെട്ടതിന് പിന്നാലെ മുംബൈയിലെ തിരക്കേറിയ നിരത്തുകളില്‍ നിറയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണിനെ അധിക്ഷേപിച്ചുകൊണ്ട് ചിത്രങ്ങങ്ങള്‍. മുംബൈ ബന്ദി ബസാര്‍ സ്ട്രീറ്റുകളിലാണ് മക്രോണിന്റെ പോസ്റ്ററുകള്‍ നിറഞ്ഞത്. പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു റോഡുകളില്‍ പോസ്റ്ററുകള്‍ പതിച്ചത്.

വ്യാഴാഴ്ച വൈകുന്നേരം ജെജെ മേല്‍പ്പാലത്തിനു താഴെ മുഹമ്മദ് അലി റോഡിലാണ് മക്രോണിന്റെ പോസ്റ്റര്‍ പതിച്ചത്.ഇതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ പോലീസെത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു. എന്നാല്‍ പോസസ്റ്ററുകള്‍ പതിച്ചതിനു പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.

പ്രവാചക നിന്ദ ആരോപിക്കപ്പെട്ട കാര്‍ട്ടൂണിന്റെ പേരില്‍ ഫ്രാന്‍സില്‍ അധ്യാപകനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ഇതേതുടര്‍ന്ന് ഫ്രാന്‍സില്‍ ഭീകരവാദികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊണ്ടിരുന്നു. ഇസ്ലാം തീവ്രവാദം അവസാനിപ്പിക്കണമെന്ന് മക്രോണ്‍ ആവശ്യമുയര്‍ത്തിയതിനു പിന്നാലെ പ്രതിഷേധങ്ങളും പലയിടങ്ങളില്‍ നിന്നും ഉയര്‍ന്നു. ഇന്ത്യയിലും മക്രോണിനെ അധിക്ഷേപിക്കുന്ന പോസ്റ്റുകള്‍ സമൂഹമാധ്യമങ്ങളിലുടെ പ്രചരിച്ചിരുന്നു. അതിനിടയിലാണ് ഇന്നലെ വീണ്ടും സമാധാനമതക്കാരുടെ സമാധാനം പൂത്തുലഞ്ഞു മൂന്ന് പേർ കൊല്ലപ്പെട്ടത്.

നീസ് പട്ടണത്തില്‍ ക്രൈസ്തവ ആരാധനാലയത്തില്‍ കത്തിയുമായി കടന്നുകയറിയ അക്രമി രണ്ട് സ്ത്രീകളടക്കം മൂന്നുപേരെ കൊലപ്പെടുത്തി. നീസ് പട്ടണത്തിന്റെ ഹൃദയഭാഗത്തു സ്ഥിതിചെയ്യുന്ന നോത്രെദാം ബസലിക്കയില്‍ ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. ”അള്ളാഹു അക്ബര്‍” എന്ന് ആക്രോശിച്ചെത്തിയ ബ്രഹിം, വയോധികയുടെ കഴുത്തറുക്കുകയായിരുന്നു. പിന്നാലെയെത്തിയ പള്ളി ശുശ്രൂഷകന്‍ വിന്‍സന്റ് ലോക്കസി(45)നെയും കഴുത്തറുത്ത് വീഴ്ത്തി. തൊട്ടടുത്തുണ്ടായിരുന്ന ആഫ്രിക്കന്‍ വംശജയായ യുവതി(30)യായിരുന്നു അടുത്ത ഇര.പലതവണ കത്തിക്കുത്തേറ്റ അവര്‍ ഓടിരക്ഷപ്പെടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണു മരിച്ചു.

ഭീകരാക്രമണങ്ങളാണ് ഉണ്ടായതെന്നു ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും രാജ്യത്തുനിന്ന് ഇസ്ലാമോ-ഫാസിസം തുടച്ചുനീക്കി സമാധാനം കൈവരിക്കാന്‍ ആവശ്യമായ നടപടിക്കുള്ള സമയമായെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ ഭീകരര്‍ക്കെതിരേ ഫ്രാന്‍സ് കടുത്ത നടപടി തുടങ്ങി.ഇതിൽ പ്രതിഷേധിച്ച് മത തീവ്രവാദികൾ ഫ്രഞ്ച് പ്രസിഡന്റിനെതിരെ പ്രതിഷേധമുയർത്തുന്നുണ്ട്. അതിൻറെ ഭാഗമാണ് ഇന്ത്യയിലും സമാധാനം പൂത്തുലയാനുള്ള അന്തരീക്ഷം സംജാതമാകുന്നത്.

Shop this, Click the image by Amazon: