ഇടുക്കിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റായ യുവതിക്ക് നേരെ ആസിഡ് ആക്രമണം. വാത്തിക്കുടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജയ്‌ക്കെതിരെയാണ് ആക്രമണമുണ്ടായത്. സംഭവുമായി ബന്ധപ്പെട്ട് ഇവരുടെ ഭര്‍ത്താവ് അനിലിനെ മുരിക്കാശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഗുരുതരമായി പരുക്കേറ്റ യുവതിയെ തൊടുപുഴയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമമനം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഏറെ നാളുകളായി ഇവര്‍ തമ്മില്‍ അകന്ന് കഴിയുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ശ്രീജയെ ഉടന്‍ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും പിന്നീട് തൊടുപുഴയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
https://newsgile.com/2020/08/19/acid-thrown-on-face-of-panchayat-vice-president-husband-arrested/