Thu. Apr 18th, 2024

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ വിമാന ദുരന്തം. പൈലറ്റ് ക്യാപ്റ്റന്‍ ദീപക് വസന്ത് സാത്തേയും സഹ പൈലറ്റ് അഖിലേഷ് കുമാറും ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. 123 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ 15 പേരുടെ നില ഗുരുതരമാണ്. വിമാനത്തിന് തീപിടിക്കാത്തതിനാല്‍ വന്‍ ദുരന്തം ഒഴിവായി. ദുബൈയില്‍ നിന്നെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. വിമാനം രണ്ടായി പിളര്‍ന്നു.

ദുബൈ-കോഴിക്കോട് 1344 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് രാത്രി 7.41ഓടെ അപകടത്തില്‍ പെട്ടത്. ലാന്‍ഡിംഗ് നടത്തി റണ്‍വേയിലൂടെ ഓടിക്കൊണ്ടിരിക്കുന്നതിനിടെ വിമാനം തെന്നിമാറി താഴ്ചയിലേക്ക് പതിക്കുകയായിരുന്നു. കൊണ്ടോട്ടി കുന്നുംപുറം ഭാഗത്തേക്കാണ് വിമാനം പതിച്ചത്. വിമാനം മതിലില്‍ ഇടിച്ചു നില്‍ക്കുകയും രണ്ടായി പിളരുകയും ചെയ്തു. മുന്‍വാതിലിനും കോക്പിറ്റിനും ഇടയിലാണ് വിമാനം പിളര്‍ന്നത്. 174 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

പരുക്കേറ്റവരെ മലപ്പുറത്തേയും കോഴിക്കോട്ടേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. മഞ്ചേരി, കോഴിക്കോട് മെഡിക്കല്‍ കോളജുകള്‍,മിംസ്, മെയ്ത്ര, ബേബി മെമ്മോറിയല്‍, കൊണ്ടോട്ടി റിലീഫ് തുടങ്ങിയ ആശുപത്രികളിലാണ് എന്നിവിടങ്ങളിലാണ് പരുക്കേറ്റവരുള്ളത്.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മരിച്ചവര്‍:

1. സഹീര്‍ സയീദ് (38) തിരൂര്‍
2. മുഹമ്മദ് റിയാസ് (23) പാലക്കാട്
3. 45 വയസുള്ള സ്ത്രീ
4. 55 വയസുള്ള സ്ത്രീ
5. ഒന്നര വയസുള്ള കുട്ടി

മിംസ് ആശുപത്രിയില്‍ മരിച്ചവര്‍

1. ദീപക്
2. അഖിലേഷ്
3-വിവരം ലഭ്യമായിട്ടില്ല.

ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരിച്ചവര്‍

1. ഷറഫൂദ്ദീന്‍
2. രാജീവന്‍
മരിച്ച മറ്റുള്ളവരുടെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍:

റിനീഷ് (32), അമീന (21), ഇന്‍ഷ (11), സഹല (21), അഹമ്മദ് (5), മുഫീദ (30), ലൈബ (4), ഐമ, ആബിദ, അഖിലേഷ്, റിഹാബ്, സിയാന്‍ (14) ഇസായ (12), ഷഹാന (39), മുഹമ്മദ് ഇഷാന്‍ (10), ഇര്‍ഫാന്‍, നസ്റിന്‍, താഹിറ (46), നൗഫല്‍, ഇഷല്‍ (16). ബിഷന്‍, ആമിന, താജിന (ഗര്‍ഭിണി), സൗക്കീന്‍ (50), ഹാദിയ (7), അഫ്സല്‍ മാളിയേക്കല്‍, നാജിയ ചങ്ങരംകുളം, യദുദേവ് (9), ബിലാല്‍ (6), ഹിസ (10), വാഹിബ, ഹിഷാം.

കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്നവര്‍: (ഇതില്‍ ഗുരുതരമായി പരുക്കേറ്റവരെ പിന്നീട് മറ്റു ആശുപത്രികളിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്) റബീഹ എടപ്പാള്‍, സൈഫുദ്ദീന്‍ കൊടുവള്ളി, മണികണ്ഠന്‍ പാലക്കാട്, ഹരീന്ദ്രന്‍ തലശ്ശേരി, ബഷീര്‍ വടക്കാഞ്ചേരി, അജ്മല്‍ റോഷന്‍ നിലമ്പൂര്‍, നിസാമുദ്ദീന്‍ മഞ്ചേരി, ശരീഫ തോട്ടുമുക്കം, ഉമ്മുകുല്‍സു കാടാമ്പുഴ, അഷ്റഫ് കുറ്റ്യാടി, മുഹമ്മദ് ഷാഹിം മലപ്പുറം, അര്‍ജുന്‍ വടകര, ജിബിന്‍ വടകര, ഷാമില്‍, രേഷ്മ, ഷംസുദ്ദീന്‍ വാഴക്കാട്, മുഹമ്മദ് അബി, സുധീര്‍, റോഷന്‍ നിലമ്പൂര്‍, നിസാം ചെമ്പ്രശ്ശേരി, ഫൈസല്‍, ഫിദാന്‍, രേഷ്മ, മുഹമ്മദ് ഷഹീം, അബ്ദുല്‍ റഫീഖും കുടുംബവും.

യു എ ഇയിലും ഹെല്‍പ് ലൈന്‍ നമ്പറുകള്‍:

കരിപ്പൂര്‍ വിമാനാപകടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാനായി യു എ ഇയിലും ഹെല്‍പ് ലൈന്‍ നമ്പറുകള്‍. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസ്, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നിവിടങ്ങളിലാണ് ഹെല്‍പ് ലൈന്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ഹെല്‍പ് ലൈന്‍ നമ്പറുകള്‍: എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസ്: 06 5970303, ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ്: 056 546 3903, 0543090572, 054 3090572, 054 3090575, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍: 050 4828472 , 050 6266546, 050 3675770.

കരിപ്പൂര്‍ വിമാനത്താവളം അടച്ചു:

വിമാനാപകടത്തെ തുടര്‍ന്ന് കരിപ്പൂര്‍ വിമാനത്താവളം അടച്ചു. ഇതോടെ കോഴിക്കോട്ടേക്കുള്ള വിമാനങ്ങള്‍ കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറക്കാന്‍ തീരുമാനമായി. കരിപ്പൂരിലേക്കുള്ള ഫ്‌ളൈ ദുബൈ ഉള്‍പ്പെടെയുള്ള വിമാനങ്ങളാണ് കണ്ണൂരില്‍ ഇറക്കുക. കോഴിക്കോട് വിമാനത്താവളം സാധാരണ നിലയിലാകുന്നത് വരെ ഈ നില തുടരും.

ഇതിനിടെ, ജിദ്ദയില്‍ നിന്നുള്ള വിമാനം നെടുമ്പാശ്ശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരിലിറങ്ങേണ്ട ജിദ്ദയില്‍ നിന്നുള്ള സ്പൈസ് ജെറ്റ് വിമാനമാണ് രാത്രി 9.20ഓടെ നെടുമ്പാശ്ശേരിയിലിറക്കിയത്.

https://newsgile.com/2020/08/08/flight-skids-off-runway-at-karipur-airport-rips-into-two-pilot-reportedly-killed-in-crash-civil-aviation-ministry-orders-for-inquiry/