വയനാട് അട്ടപ്പാടി ജില്ലകളിലെ സ്കുളുകളിൽ നിന്ന് ഗോത്ര വിഭാഗക്കാരായ വിദ്യാർത്ഥികളുടെ കൊഴിഞ്ഞുപോക്ക് വാർത്തയല്ലാതായി മാറിയ കേരളത്തിൽ ഈ വിഭാഗത്തിൽ നിന്നുള്ള ശ്രീധന്യയുടെ ചരിത്രപരമായ നേട്ടം ഒരു പ്രതികാരമാണ്… സഹായമഭ്യർഥിച്ചു ചെന്നപ്പോൾ പലതവണ ഇറക്കിവിട്ട അധികാരികളോടും നിനക്കൊന്നും എവിടെയും എത്താനാകില്ലെന്നു നിരുൽസാഹപ്പെടുത്തിയവരോടും പൊരുതിക്കയറുമ്പോഴൊക്കെയും തള്ളിയിടാൻ ശ്രമിച്ചവരോടുമെല്ലാമുള്ള മധുര പ്രതികാരം! കേരളത്തിലെ ആദ്യ ആദിവാസിവിഭാഗത്തിൽനിന്നുള്ള ഐഎസ്എസ്‌കാരിയായ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്റ് കളക്റ്ററായത് വലിയ ആഘോഷമാക്കിയിരിക്കുകയാണ് നാട്.
എന്നാൽ കുറിച്യ സമുദായക്കാരിയായ ധന്യസുരേഷിനെ വനവാസി എന്ന് സംബോധന ചെയ്തുകൊണ്ട് ബിജെപി സംസ്ഥാനപ്രസിഡന്റ് കെ.സുരേന്ദ്രൻ ഇട്ട ഫെയ്‌സ്‌ബുക്ക് പോസ്റ്റ് സോഷ്യൽമീഡിയയിൽ വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു. സുരേന്ദ്രൻറെ ബ്രാഹ്മണിസ്റ്റ് ബോധത്തോടും ജാതിവെറിയോടും പ്രതികരിച്ചുകൊണ്ട് സി.ആർ മനോജ് (സൂര്യൻ) ഫെയ്‌സ്‌ബുക്കിൽ ഇട്ട കുറിപ്പാണ് ചുവടെ.
കഷ്ടം.., അവനെ പലരും… ഉള്ളി സുര… ഹാൻസ് സുര… എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ എനിക്ക് അല്പം വിഷമം തോന്നിയിരുന്നു…ഒന്നുമല്ലെങ്കിലും കേരള മണ്ണിൽ ജനിച്ചൊരു ചെറുപ്പക്കാരൻ അല്ലേ എന്നൊരു തോന്നൽ.., ഈ മണ്ണിൽ ജനിച്ച് വീഴുന്ന ഏതൊരു ചെറുപ്പക്കാരനും അല്പം ബുദ്ധിയും വിവേകവും മതേതരസ്വഭാവവും ഉണ്ടാകും… എന്നാൽ കെ. സുരേന്ദ്രനു അതൊന്നും ഇല്ല.തികഞ്ഞ ഫാസിസ്റ്റാണയാൾ.., അയാൾ ശ്രീധന്യാ ഐ.എ.എസ് നെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്ക്… അയാളിലെ ജാതിവെറിയും മലിന മനസ്സും തുറന്നുവെക്കുന്നതാണ്.., എന്തൊരു നാറ്റമാണീ ചെറുപ്പക്കാരന്റെ മനസ്സിന്..? യോഗി ആദിത്യനാഥിന്റെ മടിയിൽ ഒരു കുരങ്ങൻ ഇരിക്കുന്നത് ഞാൻ ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്…ഇന്ന് ആ ചിത്രം വീണ്ടും കണ്ടപ്പോൾ പെട്ടന്ന് ആ കുരങ്ങന്റെ മുഖം മാറി അവിടെ സുരേന്ദ്രന്റെ മുഖം പോലെ ഒരു തോന്നൽ… ‘വാനര സുര !’ എന്ന് ആരെങ്കിലും അയാളെ വിളിച്ചു കളയുമോ എന്ന് ഞാൻ ആശങ്കാകുലനാണ്.., കാരണം വനത്തോടുള്ള അയാളുടെ പ്രിയത്വം ആ പേരിനെ അന്വർത്ഥമാക്കുകയും ചെയ്യുമല്ലോ..! എന്ന് മനോജ് സി ആർ കുറിക്കുന്നു.
ഫെയ്‌സ്‌ബുക്ക് പോസ്‌റ്റിന്റെ പൂർണ്ണരൂപം:
കഷ്ടം..
അവനെ പലരും..
ഉള്ളി സുര..
ഹാൻസ് സുര..
എന്നൊക്കെ വിശേഷിപ്പിക്കുമ്പോൾ എനിക്ക് അല്പം വിഷമം തോന്നിയിരുന്നു..
ഒന്നുമല്ലെങ്കിലും കേരള മണ്ണിൽ ജനിച്ചൊരു ചെറുപ്പക്കാരൻ അല്ലേ എന്നൊരു തോന്നൽ..
ഈ മണ്ണിൽ ജനിച്ച് വീഴുന്ന ഏതൊരു ചെറുപ്പക്കാരനും അല്പം ബുദ്ധിയും വിവേകവും മതേതരസ്വഭാവവും ഉണ്ടാകും..
എന്നാൽ കെ. സുരേന്ദ്രനു അതൊന്നും ഇല്ല.
തികഞ്ഞ ഫാസിസ്റ്റാണയാൾ..
ഇന്ന് അയാൾ ശ്രീധന്യാ ഐ.എ.എസ് നെ വിശേഷിപ്പിക്കാൻ ഉപയോഗിച്ച വാക്ക്..
അയാളിലെ ജാതിവെറിയും മലിന മനസ്സും തുറന്നുവെക്കുന്നതാണ്..
എന്തൊരു നാറ്റമാണീ ചെറുപ്പക്കാരന്റെ മനസ്സിന്..
യോഗി ആദിത്യനാഥിന്റെ മടിയിൽ ഒരു കുരങ്ങൻ ഇരിക്കുന്നത് ഞാൻ ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്…
ഇന്ന് ആ ചിത്രം വീണ്ടും കണ്ടപ്പോൾ പെട്ടന്ന് ആ കുരങ്ങന്റെ മുഖം മാറി അവിടെ സുരേന്ദ്രന്റെ മുഖം പോലെ ഒരു തോന്നൽ..
വാനര സുര ! എന്ന് ആരെങ്കിലും അയാളെ വിളിച്ചു കളയുമോ എന്ന് ഞാൻ ആശങ്കാകുലനാണ്..
കാരണം വനത്തോടുള്ള അയാളുടെ പ്രിയത്വം ആ പേരിനെ അന്വർത്ഥമാക്കുകയും ചെയ്യുമല്ലോ..!
ചിന്തയിൽ മാലിന്യം ബാധിച്ച സകല പരനാറികളും ഇത് വായിക്കണം..
എന്നിട്ട് മനസ്സിൽ ഫ്രയിം ചെയ്തു വെക്കണം..
ഹാൻസ് തിരുകാനല്ലാതെ എന്ത് കോപ്പാണു ഇവനൊക്കെ അറിയുന്നത്..?
( അതുപോലെ സംവരണം അവകാശമാണ്. അതിലൂടെ നേടുന്ന നേട്ടങ്ങൾക്കും ആയിരം സൂര്യപ്രഭയുണ്ട്… ഈ നശിച്ചലോകത്ത് പൊരുതി നേടുന്ന നേട്ടമാണത്… )

വാൽ കഷ്ണം:
പ്രതികാരം..
ശബരിമലയിൽ സ്ത്രീകൾ കയറാൻ ചെന്നതിന്റെ പ്രതികാരം ദൈവം നൽകിയതാണ് കൊറോണയെന്നൊരു സംഘി…
സ്ത്രീകളെ അവിടെ കയറ്റാത്തതിന്റെ ദേഷ്യമാണു അയ്യപ്പനെന്ന് ഞാനും.. സ്ത്രീകൾ കയറുന്നില്ലെങ്കിൽ ഒരു നാറിയും കയറെണ്ടെന്ന് ദൈവവും തീരുമാനിച്ചു…!
നിങ്ങൾ വിശ്വാസത്തെ ആയുധമാക്കിയാൽ..
അത് തിരിച്ച് പിടിച്ച് തലക്ക് അടിക്കാൻ തന്നെയാണു തീരുമാനം..!
