Sun. Nov 22nd, 2026

ലോകമാകമാനം കൊറോണ വൈറസ് ഭീതി നിലനിൽക്കുകയും രാജ്യത്ത് ലോക്ക് ഡൗണും പലസ്ഥലത്തും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടും അത് ലംഘിച്ച് സംഗീത നൃത്ത നാടകം മോഡൽ സ്‌കിറ്റ് അവതരിപ്പിച്ച് വിശ്വാസി പൊട്ടന്മാരെ പറ്റിച്ച് പിച്ചതെണ്ടൽ തുടരുകയാണ് ചില വിവരദോഷികളായ വികാരിമാർ. എറണാകുളം പുത്തൻകുരിശ് കക്കാട്ടുപാറ സെന്റ് മേരീസ് യാക്കോബായ പളളി വികാരിയും നാടകസംഘവുമാണ് ഇന്ന് വിലക്ക് ലംഘിച്ച് പളളിയിൽ സ്കിറ്റ് അവതരിപ്പിച്ച് പതിവുപോലെ സ്തോത്രകാഴ്ച പിരിവ് നടത്തിയത്. ഇന്ന് പുലർച്ചെ അഞ്ചരയ്ക്കാണ് പളളിയിൽ രഹസ്യമായി സ്കിറ്റ് സംഘടിപ്പിച്ചത്. വിവരം അറിഞ്ഞെത്തിയ പൊലീസ് സ്കിറ്റിലെ മുഖ്യ അഭിനേതാവും സംവിധായകനും ടീം മാനേജരുമായ പളളി വികാരി ടി വർ​ഗീസ് അടക്കം മറ്റ് അഭിനേതാക്കളും പിന്നണി പ്രവർത്തകരും പള്ളിയിലെ അസ്മാദികളുമായ ആറ് പേർക്കെതിരെ കേസെടുത്തു.

കൊറോണ പടരുന്ന സാഹചര്യത്തിൽ പളളിയിൽ വിശ്വാസികൾ കൂട്ടം കൂടി എത്തുന്ന എല്ലാ സാഹചര്യങ്ങളും ഒഴിവാക്കണമെന്ന് എറണാകുളം ജില്ലാ കളക്‌ടർ നിർദേശം നൽകിയിരുന്നതാണ്. കൂടാതെ ആളുകൂടുന്ന ചടങ്ങുകളും പ്രാര്‍ത്ഥനകളും ഒഴിവാക്കണമെന്ന കേന്ദ്ര സംസ്ഥാനസര്‍ക്കാരുകളുടെ കര്‍ശന നിര്‍ദ്ദേശവും നിലവിലുണ്ട്. കൂടാതെ മതനേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ ജില്ലാ ഭരണ കൂടം ഇത് ആവര്‍ത്തിച്ച് ആവശ്യപ്പെടുകയും ചെയ്തിരുന്നതാണ്. ഇതെല്ലാം ലംഘിച്ചാണ് വികാരിയും സംഘവും ഇന്ന് പുലർച്ചെ രഹസ്യമായി വിശ്വാസി പൊട്ടന്മാരെ വിളിച്ചുകൂട്ടി പതിവ് കലാപരിപാടികൾ അവതരിപ്പിച്ചത് .

നേരത്തെ തൃശൂർ ചാലക്കുടി കൂടപ്പുഴ നിത്യ സഹായമാത പളളിയിലെ ഫാ. പോളി പടയാട്ടിയെയും ഇതേകുറ്റം ചെയ്തതിന് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു. മിക്കവാറും എല്ലാപള്ളികളിലും അസമയങ്ങളിൽ ബ്ലാക്കിൽ കുമ്പസാരവും കുർബാനയും നടത്തി വിശ്വാസികളെ പറ്റിച്ച് പണം വാങ്ങുന്ന കലാപരിപാടികൾ നടക്കുന്നുണ്ട്. കുടുംബയൂണിറ്റുകൾ വഴിയാണ് ഇതിനുള്ള ബ്ലാക്ക് ടിക്കറ്റുകൾ ലഭിക്കുക. കടലോരപ്രദേശങ്ങളിലെ പാവങ്ങളോട് 500 രൂപയിൽ കുറയാത്ത തുക കുടുംബ യൂണിറ്റുകാരെ ഏൽപ്പിച്ചാൽ ഇതിനുള്ള സൗകര്യം ചെയ്തുകൊടുക്കുമെന്നാണ് പള്ളിവികാരിമാർ പറഞ്ഞിരിക്കുന്നത്. ബാക്കി സ്തോത്രകാഴ്ചയും ദശാംശവും കുർബാന പണവും രൊക്കം നൽകണം. കടത്തിൽനിന്ന് വിടുതൽ നേടി സ്വർഗ്ഗത്തിൽ പോകണമെങ്കിൽ മതി.സർക്കാരും ബാങ്കുമൊക്കെ കടങ്ങൾക്ക് മോറിട്ടോറിയം പ്രഖ്യാപിച്ചിട്ടും ഇവന്മാർ ദൈവത്തിൻറെ പറ്റു ബുക്കിലെ കടങ്ങളുടെ കള്ളകണക്ക് പറഞ്ഞു വിശ്വാസി പൊട്ടന്മാരെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്.