Mon. Sep 21st, 2026

ലിബി.സി.എസ്

ചേർത്തലയിലെ മോഹനൻ വൈദ്യരും കൃപാസനം ധ്യാനകേന്ദ്രവും ഒട്ടേറെ വാർത്തകളിൽ നിറയുകയും ഏറെ കുപ്രസിദ്ധിനേടിയ സ്ഥാപനങ്ങളുമാണല്ലോ? എന്നാൽ അതിനേക്കാൾ ഭീകരമായ മനുഷ്യാവകാശ ലംഘനവും പീഡനങ്ങളും നടക്കുന്ന മറ്റൊരു സ്ഥാപനം മോഹനൻ വൈദ്യരുടെ തൊട്ടടുത്ത് തന്നെ ചേർത്തലയിൽ മതിലകത്ത്‌ പ്രവർത്തിക്കുന്നുണ്ട്.കത്തോലിക്കാ സഭയുടെ നിത്യാരാധനാ മഠം എന്ന മിണ്ടാ മഠം.

ഇതിനെതിരെയും ഇവിടെ രാത്രികാലങ്ങളിലുള്ള അച്ചന്മാരുടെ പോക്കുവരവിനെക്കുറിച്ചും ആദ്യം പ്രതികരിച്ചത് എൻറെ അദ്ധ്യാപകനും ഞങ്ങളുടെ കാ..തൊലിക്കാ സഭയുടെ ആലപ്പുഴ രൂപ..തായുടെ കീഴിലുള്ള ചേർത്തല സെൻറ്.മൈക്കിൾസ് കോളേജിലെ പ്രൊഫസറും കേരളയുക്തിവാദി സംസംഘം മുൻ ആലപ്പുഴ ജില്ലാ സെക്രട്ടറിയും പ്രസിഡന്റുമൊക്കെ ആയിരുന്ന ന്യൂസ്‌ഗിൽ ഡയറക്ടർ Prof.Francis Xavier sir ആയിരുന്നു.

ഫ്രാൻസിസ് സാർ ഇതിനെതിരെ നോട്ടീസ് അടിച്ച് വിതരണം ചെയ്തു. ഇതിന്റെപേരിൽ സാറിനെ വധിക്കാനായി നെഞ്ചിലും മുതുകിലും കഴുത്തിലുമൊക്കെയായി 14 വെട്ട് വെട്ടി മരണാസന്നനാക്കിയത് ഇപ്പോഴത്തെ ആലപ്പുഴ സെൻറ് ആന്റണീസ് ഓർഫനേജിന്റെ ഡയറക്റ്ററായ ഫാദർ ബോണി സെബാസ്റ്റിൻ എന്ന വെളുത്ത നൈറ്റിയിട്ട ക്രിമിനൽ ആയിരുന്നു.

കത്തോലിക്കാസഭ ദാവൂദ് ഇബ്രാഹിമിന്റെ കൊള്ളസംഘത്തേക്കാൾ വലിയ ക്രിമിനലുകളുടെ കേന്ദ്രമാണ്. കന്യാസ്ത്രീ മാരോടുമാത്രമല്ല അവരെ ചോദ്യം ചെയ്യുന്ന സകല അൽമായരോടും അവരുടെ സ്ഥാപനങ്ങളിലെ ജീവനക്കാരോടും അദ്ധ്യാപകരോടുമെല്ലാം ഇതേ ഗുണ്ടായിസമാണ് പണ്ടുമുതൽ അനുവർത്തിച്ചുവരുന്നത്.

അന്ന് ഈ ക്രിമിനലിനെ സംരക്ഷിക്കാൻ സകല കുഞ്ഞാടുകളും സാറിനെതിരെ അപവാദ പ്രചാരണങ്ങളുമായി ഇറങ്ങിയിരിക്കുകയായിരുന്നു. സാറിനെ വെട്ടാൻ ഫാദർ ബോണി സെബാസ്റ്റിൻ ൻറെ ഗുണ്ടാ സംഘത്തിൽ വെട്ടുകൊള്ളുന്നതിനു തലേദിവസവും അരിവാങ്ങാൻ കാശില്ലെന്ന് പറഞ്ഞിട്ട് സാർ കാശുകൊടുത്ത കുഞ്ഞാടും ഉണ്ടായിരുന്നു. അതാണീ പുരോഹിതരുടെ അടിമ സഭയായ കാ..തൊലിക്കാ സഭാ വിശ്വാസികളുടെ ജന്മസ്വഭാവം.

സഭയിലെ ആഭാസങ്ങൾക്കെതിരെയും ആദ്യം സൂചിപ്പിച്ച ചേർത്തലയിലെ സാറിൻറെ വീടിന് സമീപമുള്ള നിത്യാരാധന മഠം എന്ന മിണ്ടാമഠത്തിൽ നടക്കുന്ന പുരോഹിതന്മാരുടെ ലൈംഗീക പീഡനത്തെക്കുറിച്ചും വ്രതവാഗ്ദാനം എന്നപേരിൽ നടക്കുന്ന കന്യാസ്ത്രീമാരുടെ മനുഷ്യാവകാശ ലംഘനത്തെയും ലൈംഗീക ചൂഷണത്തെക്കുറിച്ചും നോട്ടീസ് അടിച്ചതിനായിരുന്നു. സാറിനെ വധിക്കാൻ ശ്രമിച്ചത്. അന്നിവർക്ക് അദ്ദേഹത്തെ കൊല്ലാനായില്ലെങ്കിലും ഇന്ന് സഭയ്‌ക്കെതിരെ പ്രതികരിക്കാൻ ഞങ്ങൾക്ക് നോട്ടീസ് ഇറക്കേണ്ട ആവശ്യമില്ല എന്ന് ഇപ്പോൾ രൂപതാ…കാർക്ക് നന്നായി അറിയാം.

കേരളത്തിലെ മിണ്ടാമഠങ്ങളിലെ കന്യാസ്ത്രീമാർ ദിവസേന സംസാരിക്കുന്നത് ഒരു മണിക്കൂർ മാത്രം.അതും അത്യാവശ്യകര്യങ്ങൾ മാത്രം.ഇത്തരം മഠങ്ങളിൽ ചേരുന്ന കന്യാസ്ത്രീകൾ ജീവിതകാലം മുഴുവൻ പ്രാർത്ഥനയും ധ്യാനവുമായി നിശബ്ദമായി മഠങ്ങളിൽ കഴിഞ്ഞുകൂടണം. പീഡിപ്പിക്കപ്പെട്ടാലും ആരോടും മിണ്ടാൻ പാടില്ല വൃത ലംഘനമാവും. ചട്ടങ്ങൾ കർശനമാണ് ഇവിടെ. അച്ചടക്കം,ദാരിദ്ര്യം, ബ്രഹ്മചര്യം എന്നിവയ്ക്ക് പുറമെ ജീവിതകാലം മുഴുവൻ മുറിക്കകത്ത് ജീവിച്ച് മരിക്കുക എന്നത് ഇവരുടെ ജീവിത ക്രമമാണ്. പോപ്പിൻറെ അനുവാദത്തോടെ മാത്രമേ ഇവർക്ക് ഇവിടംവിട്ട് എവിടേക്കെങ്കിലും അത്യാവശ്യ യാത്രപോലും പോകാനാകൂ.

ദിവസവും 12.30 മുതൽ 1.30 വരെയുള്ള സമയങ്ങളിൽ മാത്രമാണ് ഇവർക്ക് അത്യാവശ്യകാര്യങ്ങൾ പോലും പരസ്പരം സംസാരിക്കാനാകൂ.ബാക്കിസമയം മുഴുവൻ പരിപൂർണ്ണ നിശബ്ദരായി കഴിഞ്ഞുകൂടുന്ന ഇവർ പ്രാർത്ഥനയിലും ആഹാരം പാകം ചെയ്യുന്നതിലും കോൺവെന്റ് വൃത്തിയാക്കുന്നതിലും വ്യാപൃതരായി കഴിഞ്ഞുകൂടുന്നു.രാത്രികാലങ്ങളിൽ നിശബ്ദരായി വന്ന് നിശബ്ദമായി കാര്യം സാധിച്ചു പോകുന്ന അച്ചന്മാരെക്കുറിച്ച് ആയിരുന്നു സാർ നോട്ടീസ് ഇറക്കിയത്. നിശബ്ദപ്രാത്ഥനയിൽ ഒരു കന്യാസ്ത്രീ ഗർഭം ധരിക്കുകയും നിശബ്ദമായി പ്രസവിക്കുകയും ഉണ്ടായി. ഇങ്ങനെ വിവിധ കോൺവെന്റുകളിലെ കന്യസ്ത്രീകൾക്കുണ്ടാകുന്ന കുട്ടികൾക്കുള്ള ഷെൽട്ടർ ഹോമാണ് വാസ്തവത്തിൽ ആലപ്പുഴയിലെ ഓർഫനേജ് എന്നും കൂട്ടത്തിൽ മറ്റുകുട്ടികളെയും അക്കോമഡേറ്റ് ചെയ്യുന്നു എന്നേയുള്ളൂ എന്നും സാർ നോട്ടീസിൽ സൂചിപ്പിച്ചിരുന്നു. പിന്നീടതും അതിനപ്പുറവുമുള്ള കാര്യങ്ങൾ ചേർത്തലയിലെ ചില അച്ചന്മാരെക്കുറിച്ച് ക്രൈം വാരികയിൽ അച്ചടിച്ചുവന്നു.

ക്രൈം വരികയെക്കുറിച്ച് ഞാൻ കേൾക്കുന്നത് തന്നെ സെന്റ് മൈക്കിൾസിൽ ഡിഗ്രിക്ക് പഠിക്കുമ്പോൾ (യുക്തിവാദിയാകുന്നതിന് മുൻപ്) ആദ്യം സെൻറ് മൈക്കിൾസ്‌ കോളേജിന്റെ മാനേജരും പിന്നീട് ഞങ്ങളുടെ ഇടവക വികാരിയുമായിരുന്ന ഇപ്പോഴത്തെ അർത്തുങ്കൽ വെളുത്തച്ചൻറെ പ്രൈവറ്റ് സെക്രട്ടറിയായ കറുത്തച്ചൻ കുർബാനയ്ക്കിടയിൽ അദ്ദേഹത്തെക്കുറിച്ച് എന്തൊക്കെയോ വൃത്തികേടുകൾ ക്രൈം വരികയിൽ അടിച്ചുവന്നിട്ടുണ്ടെന്നും ആരും അതൊന്നും വിശ്വസിക്കരുതെന്നും കുഞ്ഞാടുകൾ എല്ലാവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുകയും ചെയ്തപ്പോഴാണ്.

പിറ്റേന്ന് കോളേജിൽപോയവഴി ചേർത്തല ബസ്റ്റാന്റിനടുത്തുള്ള ബുക്ക് സ്റ്റാളിൽനിന്നും ഒരു ക്രൈം കൂളായി ചെന്ന് ചോദിച്ചപ്പോൾ അവരെന്നെ രൂക്ഷമായി നോക്കിയിട്ട് ഒരു ക്രൈം എടുത്ത് തന്നെങ്കിലും ഒരു പെൺകുട്ടിക്ക് വാങ്ങി വായിച്ചുകൂടെന്ന് സദാചാര വിലക്കുള്ള സാധനമാണ് ക്രൈം എന്ന് അന്നെനിക്ക് അറിയില്ലായിരുന്നു. ഞാനതുകൊണ്ടുപോയി എല്ലാ പെൺകുട്ടികൾക്കും കൊടുത്തു.( കറുത്തച്ഛന്റേത് മിണ്ടാമഠം സംഭവമല്ല തെറ്റിദ്ധരിക്കണ്ട.അത് സെന്റ് മൈക്കിൾസിലെ മറ്റൊരു പെണ്ണുകേസാണ്.അതിന്റെ പേരിൽ അവിടുന്ന് മാറ്റിയതാണ് ഞങ്ങളുടെ ഇടവക വികാരിയായി.)

ആ മിണ്ടാമഠവും ആലപ്പുഴയിലെ ഓർഫനേജുമെല്ലാം ഇന്നും സജീവമാണ് പ്രസ്തുത അച്ചന്മാരും ബിഷപ്പുമൊക്കെ അൾത്താരയിൽ ബാലെ വേഷത്തിൽ സ്കിറ്റ് അവതരിപ്പിച്ച് ഇന്നും വിലസുന്നുമുണ്ട്.

കേരളത്തിലെ ആദ്യത്തെ മിണ്ടാമഠം കോട്ടയം കീഴ്കുന്ന് സെന്റ്‌ തെരേസാസ് മൗണ്ടിലാണ്. മിണ്ടാമഠത്തിൽ ചെന്നാൽ അടച്ചിട്ട വാതിലിന് മുകളിൽ ‘എൻക്ളോഷർ’ എന്ന് എഴുതിവെച്ചിരിക്കുന്നത് കാണാം. അവിടെനിന്ന് മണിമുഴക്കിയാൽ ഉള്ളിൽനിന്ന് പാർലറിലേക്ക് വരൂ എന്ന ശബ്ദം കേൾക്കാം. വലിയ ഇരുമ്പ് ജനാലയ്ക്ക് അരുകിലിരുന്ന് ഇരുവശത്തുമിട്ടിരിക്കുന്ന ഓരോ കസേരകളിൽ ഇരുന്ന് പ്രാർത്ഥനാസഹായം ആവശ്യമുള്ളവരുടെ വിഷമങ്ങളും ബുദ്ധിമുട്ടുകളും നിശബ്ദം കേൾക്കും. പിന്നീട് കന്യസ്ത്രീമാരെല്ലാം കൂടി അവർക്കുവേണ്ടി കൂട്ടമായി നിശബ്ദം പ്രാർത്ഥിക്കും.

1562 ൽ സ്പെയിനിലാണ് മിണ്ടാ മഠം സ്ഥാപിക്കപ്പെട്ടത്. ഇന്ത്യയിൽ ആദ്യത്തേത് 1748 ൽ പോണ്ടിച്ചേരിയിൽ സ്ഥാപിക്കപ്പെട്ടു. കേരളത്തിൽ ആദ്യത്തേത് കോട്ടയത്തും. ഇന്ത്യയിൽ 21 മിണ്ടാമഠങ്ങൾ ഉണ്ട് കേരളത്തിൽ 4 എണ്ണമാണ് ഉള്ളത്. അതിൽ ഒന്നാണ് ചേർത്തലയിലേത്.ഓരോ ദിവസവും 4.30 ന് മിണ്ടാമഠം ഉണരും. കന്യാസ്ത്രീമാരെ ഉണർത്താൻ ചുമതലപ്പെട്ട കന്യാസ്ത്രീ ഇടനാഴിയിലൂടെ നടന്ന് മരത്തിൻറെ ക്ളാപ്പർ കൊട്ടിയാണ് മിണ്ടാൻ പാടില്ലാത്തതിനാൽ കന്യാസ്ത്രീമാരെ ഉണർത്തുന്നത്. ഈ ശബ്ദം കേൾക്കുമ്പോൾ ഓരോമുറിയിലെയും കന്യാസ്ത്രീമാർ ഉണർന്ന് മുട്ടുകുത്തി പ്രാർത്ഥന തുടങ്ങും അതോടെ മിണ്ടാമഠത്തിലെ നിശബ്ദദിനത്തിന് തുടക്കമാകും. ഇതൊന്നും ഒരു മനുഷ്യാവകാശ പ്രവർത്തകരും അറിയുന്നില്ല.അറിഞ്ഞതുകൊണ്ട് കാര്യവുമില്ല.സമാന്തര ഭരണം നടത്തുന്ന കത്തോലിക്കാസഭയുടെ രാജാവിൻറെ അന്തപുരത്തിൽ അങ്ങനെ പലതും നടക്കും. അടിമത്വം ആസ്വദിച്ച് തുടങ്ങിയ അടിമകൾ ഒന്നും പുറത്ത് പറയുകയുമില്ല. എതിർക്കാൻ പറ്റിയില്ലെങ്കിൽ ആസ്വദിക്കുക എന്ന ഹൈബി ഈഡന്റെ ഭാര്യയുടെ തിയോളജിയാണ് അധികം കന്യാസ്ത്രീകളും ഫോളോ ചെയ്യുന്നത്.

ഇത്തരത്തിലെ സ്ഥാപനങ്ങളിലേക്ക് സ്വന്തം ഉത്തരവാദിത്ത്വങ്ങൾ നിറവേറ്റാൻ കഴിയില്ലാത്തതിനാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ യേശുവിനെ കെട്ടിച്ചുകൊടുക്കാമെന്ന് പറഞ്ഞു പറ്റിച്ച് നടതള്ളി സസുഖം വാഴുന്ന രക്ഷിതാക്കളെയാണ് പൊതുസമൂഹം പിടിച്ച് പഞ്ഞിക്കിടേണ്ടത്.