Sun. Feb 25th, 2024

ലിബി.സിഎസ്

അർത്തുങ്കലിലെ വെളുത്തച്ചൻറെ പേരും പറഞ്ഞു പത്ത് കാശുണ്ടാക്കാമെന്നുള്ള കറുത്തച്ചന്റെ കണക്കുകൂട്ടലുകൾ പൊളിഞ്ഞു എന്ന് കഴിഞ്ഞ 10 ന് തുടങ്ങിയ രണ്ടുദിവസം കൂടി ശേഷിക്കുന്ന അർത്തുങ്കൽ പെരുനാൾ ദിനങ്ങളിൽ അർത്തുങ്കൽ പള്ളി പരിസരത്തു പോയിട്ടുള്ളവർക്ക് നേരിട്ടോ അതല്ലാത്തവർക്ക് അവിടുള്ള കച്ചവടക്കാരോടോ അന്വേഷിച്ചാൽ മനസിലാകും. ഇനിയുള്ള അവധി ദിനങ്ങൾകൂടിയായ രണ്ട് ദിവസങ്ങളാണ് ആകെയുള്ള പ്രതീക്ഷ…!

രണ്ടുമൂന്ന് വർഷമായി അർത്തുങ്കലെ മതവ്യാപാരത്തിന് ആളുകുറഞ്ഞു വരികയായിരുന്നു. സംഘ്പരിവാറുകാർ ഹിന്ദുക്കളാരും പോകരുതെന്ന് സോഷ്യൽമീഡിയ വഴി പ്രചരണം നടത്തിയിട്ടാണ് ആള് കുറഞ്ഞതെന്നും ബദൽ സംവിധാനമായി രൂപതയുടെ കീഴിലെ എല്ലാ ഇടവകക്കാരും പാർട്ടിസമ്മേളനങ്ങൾക്ക് ആളെയെത്തിക്കുന്നതുപോലെ ആളെയെത്തിക്കാനുമൊക്കെ കഴിഞ്ഞതവണ ആഹ്വാനങ്ങൾ കണ്ടിരുന്നു. ഇത്തവണയാവട്ടെ എതിർപ്രചരണവുമായി പരിവാറുകാരെയും ബദൽ പരിപാടികളുമായി ക്രിസ്റ്റഫർമാരെയും കണ്ടില്ല. എന്നാൽ വിശ്വാസികളുടെ തിരക്ക് വിശ്വസിക്കാനാവാത്തവിധം കുറഞ്ഞതിന് പലകാരണങ്ങളും ഇപ്പോൾ പറഞ്ഞുകേൾക്കുന്നുണ്ട്.

അയ്യപ്പ തട്ടിപ്പിന്റെ ഫ്രാൻഞ്ചൈസി എടുത്തുകൊണ്ട് പ്രചരിപ്പിക്കുന്ന കഥയിലെ ഉടായിപ്പ് മനസിലാക്കിയ ഹിന്ദുക്കളുടെ പാരവെപ്പ് മാത്രമല്ല ആളുകുറയാൻ കാരണം. ക്രിസ്ത്യാനികളുടെ വരവും ഗണ്യമായി കുറഞ്ഞിട്ടുണ്ട്. അതിന് പ്രധാനമായിപ്പറയുന്ന കാര്യങ്ങൾ വെളുത്തച്ചൻ സ്പെഷ്യലൈസ് ചെയ്തിരുന്ന ചിക്കൻപോക്സ് ഇപ്പോൾ ജനങ്ങൾക്ക് അത്ര പേടിയുള്ള ഒരു രോഗമല്ലാതായി മാറുകയും അതിന് വെള്ളി അമ്പുമായി വെളുത്തച്ചൻറെ അടുത്തല്ല പോകേണ്ടത് ഡോക്റ്ററുടെ അടുത്താണ് എന്ന തിരിച്ചറിവ് കുഞ്ഞാടുകൾക്കിടയിൽ ഉണ്ടായതും ഒപ്പം അമ്പ് തട്ടിപ്പ് കാശുണ്ടാക്കാൻ നല്ല ഏർപ്പാടാണെന്ന് മനസിലാക്കി സെന്റ്‌ സെബാസ്ററ്യൻറെ പ്രതിമയുമുണ്ടാക്കി അടുത്ത പ്രദേശങ്ങളിലുള്ള മറ്റ് ഇടവകക്കാരും ഈ ദിവസങ്ങളിൽ അമ്പ് പെരുനാൾ തുടങ്ങുകയും ചെയ്തതോടെ അത് ബിസിനസിനെ കാര്യമായി ബാധിച്ചു.

പിന്നെ വെളുത്തച്ചൻറെ മറ്റൊരു ഡീലിംഗ്സ് മത്സ്യത്തൊഴിലാളികളും ദൈവവും തമ്മിലുള്ള ഇടപാടിലെ ഇടനിലക്കാരനാവുകയായിരുന്നു. കൂടുതൽ മീൻകിട്ടാൻ വെളുത്തച്ചനോട് പ്രാർത്ഥിക്കുക. കിട്ടുന്നതിൽ ഒരുപങ്ക് വെളുത്തച്ചനും ഓഫർ ചെയ്യുക. ഏതെങ്കിലും ബോട്ടുകാർക്കോ വഞ്ചിക്കാർക്കോ മീൻ കിട്ടിയാൽ അത് വെളുത്തച്ചൻറെ അകൗണ്ടിൽ വരവുവെക്കുകയും കമ്മീഷൻ കൊടുക്കുകയും വേണം. ഒന്നും കിട്ടാത്തവർ അത് സ്വന്തം അകൗണ്ടിൽ വരവ് വെച്ച് സഹിച്ചോളുക എന്നതാണ് വെളുത്തച്ചനുമായുള്ള ഡീലിംഗ്സിന്റെ നിയമം.

എന്നാൽ ഈ ബിസിനസ് ആദ്യം ചരടു ജപിച്ചു കെട്ടലും തലയിൽ കൈവെച്ച് പ്രാർത്ഥനയുമൊക്കെയായി തൊട്ടടുത്ത ഇടവകയിൽ തുടങ്ങിയ കലാകാരൻകൂടിയായ മറ്റൊരച്ചൻ ടൈംപീസും പിടിച്ചിരിക്കുന്ന മറ്റൊരു മാതാവിന്റെ ബ്രാൻഡ് നെയിം ഉപയോഗിച്ച് ആരംഭിച്ചതോടെ അതും വെളുത്തച്ചന് എട്ടിൻറെ പണിയായി തീർന്നു.

ഈയിടെ പ്രസ്തുത കലാകാരനായ അച്ചൻ തൻറെ ആൾബലം തെളിയിക്കാൻ അർത്തുങ്കൽ വെളുത്തച്ചൻറെ അടുത്തേക്ക് ‘ദോശ തിന്ന’ കേടുതീർക്കാൻ ഒരുലക്ഷം പേർ പങ്കെടുത്ത ഒരു റാലിയും നടത്തിയിരുന്നു. പ്രസ്തുത റാലിയിൽ കേരളത്തിൻറെ കനൽ ഒരുതരി വരെ സാക്ഷ്യവും പറഞ്ഞിരുന്നു. എന്നാൽ അർത്തുങ്കൽ പെരുന്നാളിനോടനുബന്ധിച്ച് കനൽ ഒരുതരിയും സ്ഥലം എംഎൽഎ കൂടിയായ മന്ത്രിയും ഒരു സിനിമാനടനും വരെ പങ്കെടുത്ത ഒരു മുക്കൂട്ട് സമ്മേളനത്തിൽ ആകട്ടെ ഇടവക കുഞ്ഞാടുകളിൽ നിന്നുപോലും കാര്യമായി ആരും തിരിഞ്ഞു നോക്കിയില്ല.എന്നാൽ ടൈംപീസ് മാതാവിൻറെ ജപമാല റാലിയുടെ സ്ഥിതി അതായിരുന്നില്ല. അതോടെ ടൈംപീസും പിടിച്ചിരിക്കുന്ന ദൈവത്തിൻറെ ഉപജ്ഞാതാവ് ഒരു ചില്ലറക്കാരനല്ലെന്ന് മന്ത്രിക്കും എംപിക്കും നാട്ടുകാർക്കും ഒരിക്കൽക്കൂടി ബോധ്യമായി.

എങ്കിലും തെക്കേടത്തമ്മ പുരസ്‌കാരം പോലെ എന്തോ വലിയൊരു അവാർഡ് (Fr. Jacoma Fenicio അവാർഡ്) എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും വിതരണം ചെയ്യുന്നുണ്ടായിരുന്നു. രാജീവ് ആലുങ്കലിനും ഈ വർഷത്തെ ഒരു Jacoma Fenicio അവാർഡ് കിട്ടിയിട്ടുണ്ട്. (തീർച്ചയായും അദ്ദേഹം Jacoma Fenicio അവാർഡിന് അർഹൻ തന്നെയാണ് അല്ലെന്നല്ല പറഞ്ഞത്).പക്ഷേ എന്തോ മാധ്യമങ്ങളൊന്നും ആ അവാർഡ് ശ്രദ്ധിക്കാത്തതിനുപിന്നിൽ ടൈംപീസ് സ്വാദീനമുള്ള മാധ്യമസിണ്ടിക്കേറ്റിന്റെ ഇടപെടൽ ഉണ്ടെന്നും വെറുതെ ചിലർ ആരോപണം ഉന്നയിക്കുന്നുണ്ട്)

അന്ന് ആളുകുറഞ്ഞത് രാഷ്ട്രീയക്കാരുടെയും സിനിമക്കാരുടെയും പ്രസംഗം കേൾക്കാൻ അല്ലെങ്കിലും വിശ്വാസികൾക്ക് താത്പര്യമില്ലെന്നും വരും ദിവസങ്ങളിൽ പരിശുദ്ധ പിതാക്കന്മാരുടെ കുർബാന പ്രസംഗത്തിനും അമ്പെഴുന്നൊള്ളിപ്പിനും ഒക്കെ ആളിന്റെ പൊടിപൂരമായിരിക്കും എന്നൊക്കെയാണ് കുഞ്ഞാടുകൾ തള്ളിയിരുന്നത്. മാധ്യമങ്ങളിലെല്ലാം സപ്ലിമെന്റിറക്കി പരസ്യം കൊടുത്തു. ജനുവരി 20 മുതൽ 27 വരെയുള്ള തിരക്ക് നിയന്ത്രിക്കാൻ പോലീസും വളന്റിയേഴ്സിന്റെയും നിർദ്ദേശങ്ങളൊക്കെ സപ്ലിമെന്റിലും ചേർത്തിരുന്നു. ജില്ലാകളക്റ്റർ ചേർത്തല താലൂക്കിന് പെരുനാൾ പ്രമാണിച്ച് അവധിയും പ്രഖ്യാപിച്ചിരുന്നു….
പക്ഷെ എല്ലാകണക്കുകൂട്ടലുകളും തെറ്റി. വെളുത്തച്ചനെ പ്രതിയുണ്ടായിരുന്ന കറുത്തച്ചന്റെ പ്രതീക്ഷകളെല്ലാം തകർന്നടിഞ്ഞു. ഇനി ആകപ്പാടെ രണ്ടുദിവസംകൂടിയാണ് പ്രതീക്ഷയ്ക്ക് വകയുള്ളത്.

ലത്തീൻ സഭക്കാരനും ആലപ്പുഴ രൂപതക്കാരനും അതിലുപരി നാട്ടുകാരനും സർവോപരി ആലപ്പുഴ ജില്ലയിലെ എണ്ണപ്പെട്ട നമ്പർ വൺ ധ്യാനഗുരു കൂടിയായ കലാകാരനും ഡോക്ടറേറ്റും സ്വന്തമായി റിസർച്ച് സെന്ററുമുള്ള അച്ചനെ തഴഞ്ഞുകൊണ്ട്, രണ്ടുവർഷമായി കറുത്തച്ചൻ ഒരു കേശവൻ നായർ- ബ്രഹ്മദത്തൻ നമ്പൂതിരി റീത്തിലുള (സീറോമലബാർ സഭക്കാരനായ) സ്വയംഭോഗ സ്പെഷ്യലിസ്റ്റ് ഡൊമിനിക്ക് വളമനാലിനെ കൊണ്ട് ധ്യാനിപ്പിക്കലും തുടങ്ങിയപ്പോൾ ടൈംപീസ് മാതാവ് കറുത്തച്ചനിട്ടു കൊടുത്ത ഒടിവിദ്യാ പണിയാണ് അർത്തുങ്കലിലേക്ക് വരുന്നതിനുള്ള താത്പര്യത്തിൽ നിന്നും ആളുകളുടെ മനസിനെ ബന്ധിക്കുക എന്നുള്ളത് എന്നും വിശ്വസിക്കുന്നവർ ഉണ്ട്. പറഞ്ഞറിവിനേക്കാൾ വലുതാണ് ടൈം പീസ് മാതാവിൻറെ ശക്തിയെന്ന് അർത്തുങ്കലിൽ വന്നവർക്ക് മനസിലാവും.

എന്തായാലും ഇനിയുള്ള രണ്ടുദിവസങ്ങൾ എങ്ങിനെയായായലും അതിന് ശേഷം ടൈംപീസ് മാതാവിൻറെ കെട്ടഴിക്കുന്നതിനും ഒപ്പം ചിക്കൻപോക്‌സും മീനിന്റെ ഡീലിംഗ്‌സും മാറ്റി സ്വയംഭോഗവും വിവാഹവും സ്പെഷ്യലൈസ് ചെയ്യാനും വ്യാപാരം ആ മേഖലയിലേക്ക്‌ തിരിച്ചുവിടാനുമായാൽ ഇപ്പോഴത്തെ പ്രതിസന്ധി മറികടക്കാനാവും എന്നാണ് കറുത്തച്ചന്റെ വെളുത്തച്ചന്റെ ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷയെന്നാണ് അഭ്യുദയകാംക്ഷികൾ പറയുന്നത്. അതിനായി കേരളത്തിലെ പ്രമുഖ സ്വയംഭോഗ സ്പെഷ്യലിസ്റ്റ് വന്ന് ധ്യാനിപ്പിച്ച് കുഞ്ഞാടുകളിലെ സ്വയംഭോഗ പിശാചിൻറെ കെട്ടഴിച്ച് വിവാഹത്തിലേക്ക് യുവാക്കളെ നയിക്കാനാവുമെന്നും അതോടെ യുവാക്കളായ വിശ്വാസികളുടെ കുത്തൊഴുക്ക് വെളുത്തച്ചൻറെ തിരുനടയിലേക്കുണ്ടാവുമെന്നുമാണ് കറുത്തച്ചൻ പ്രതിക്ഷിക്കുന്നതെന്നാണ് അർത്തുങ്കലിലെ ക്രിസ്ത്യൻ തിയോളജിസ്റ്റുകൾ പറയുന്നത്.