Sun. Aug 30th, 2026

വിശ്വഹിന്ദു പരിഷത്തിൻറെ ഉടമസ്ഥതയിലുള്ള എറണാകുളം കലൂർ പാവക്കുളം ക്ഷേത്രത്തിൻറെ ഹാളില്‍ നടന്ന സിഎഎ അനുകൂല പരിപാടിയെ വിമര്‍ശിച്ച യുവതിയെ ആക്രമിച്ച സംഭവത്തില്‍ 29ഓളം ബിജെപി പ്രവര്‍ത്തകര്‍ക്ക് എതിരെ കേസ് എടുത്തു.ക്ഷേത്രത്തിന് സമീപത്തുള്ള ഹോസ്റ്റലിൽ താമസിക്കുന്ന തിരുവനന്തപുരം പേയാട് സ്വദേശി ആതിര നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത് പോലീസ് ആണ് കേസെടുത്തത്.

യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍സംഘം ചേര്‍ന്ന് ആക്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, ദേഹോപദ്രവം ഏല്‍പ്പിക്കല്‍ തുടങ്ങിയ എട്ടോളം വകുപ്പുകള്‍ ചുമത്തിയാണ് കേസ്.

നേരത്തെ യുവതിക്കെതിരേ ബി.ജെ.പി. വ്യാവസായിക സെല്‍ കണ്‍വീനറും ജനജാഗ്രത സമിതി പ്രോഗ്രാം കോര്‍ഡിനേറ്ററുമായ സജിനി സിറ്റിപൊലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയിൽ കേസെടുത്തിരുന്നു.

കഴിഞ്ഞ 21ാം തീയതിയാണ് കേസിനാസ്പദമായ സംഭവം. എറണാകുളം പാവക്കുളം ക്ഷേത്രത്തിൻറെ ഹാളില്‍ നടന്ന നടന്ന സി.എ.എ. അനുകൂല പരിപാടിക്കിടെ ഇതിനെ വിമര്‍ശിച്ച് ആതിര രംഗത്ത് വരികയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.തുടർന്നാണ് ഇരുവിഭാഗവും പരസ്പരം കേസുകളുമായി ഇപ്പോൾ നീങ്ങുന്നത്.

https://newsgile.com/2020/01/24/29-bjp-workers-who-hounded-away-athira-who-played-spoilsport-at-pro-caa-event-in-ernakulam-pavakkulam-temple/