ആമസോണ്‍ സിഇഒ ജെഫ് ബോസോസും പ്രണയിനി ലോറന്‍ സാഞ്ചസും പ്രണയകുടീരമായ താജ്മഹല്‍ സന്ദര്‍ശിച്ചു. ഇന്ത്യയിലെത്തിയ ആമസോണ്‍ മേധാവി ഇക്കഴിഞ്ഞ ദിവസമാണ് ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ മുഗള്‍ കാലഘട്ടത്തിലെ സ്മാരകമായ താജ്മഹല്‍ സന്ദര്‍ശനം നടത്തിയത്.
പ്രണയാര്‍ദ്രമായ താജ്മഹലിനു മുന്നിലെ റിഫളക്ടീവ് പൂളിനു മുന്നില്‍ നിന്നുകൊണ്ടുള്ള ഇരുവരുടെയും ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ഇപ്പോൾ വൈറലാകുന്നത്. പ്രണയകുടീരം സന്ദര്‍ശനത്തിനായ് എത്തിയപ്പോള്‍ ബെറോസ് സിംപിള്‍ സ്യൂട്ടിലും ലോറന്‍ സാഞ്ചസ് ഓറഞ്ച് വൈറ്റ് ഡ്രസിലുമാണ് എത്തിയത്. പ്രിന്‍സ് വില്ല്യമും കെയ്റ്റും ഉള്‍പ്പെടെയുള്ള ലോക പ്രശസ്തരായ ലോക നേതാക്കളും സെലിബ്രിറ്റികളും ഇതേ സ്ഥലത്തു നിന്ന് പകര്‍ത്തിയ ചിത്രങ്ങളും നേരത്തെ പലപ്പോഴായി ശ്രദ്ധേയമായിരുന്നു.
Jeff Bezos and his girlfriend Lauren Sanchez in front of the reflecting pool which leads to the 338-year-old mausoleum, the Taj Mahal in Agra, India on Tuesday pic.twitter.com/smpkGXL0TE
— Conan UA (@Pavlo_UA) January 21, 2020