2020 ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനത്തിന്റെ ഒന്നാം വാർഷികം നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ആലപ്പുഴയിൽ വെച്ച് വിപുലമായി ആഘോഷിക്കുന്നതിനൊപ്പം ഭാവിപരിപാടികൾ പ്രഖ്യാപിക്കുമെന്നും എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തിൽ നിന്നു ഞങ്ങൾ പിന്നോട്ടില്ല എന്നും, ജനുവരി രണ്ടിന് സുരക്ഷ നൽകാൻ പോലീസ് വിസമ്മതിക്കുന്നതിനാൽ ഞങ്ങൾ തീയതി മുൻകൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കുമെന്നും, മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീർഘകാല അജണ്ഡയായി ഞങ്ങൾ ഈ സമരം തുടരുമെന്നും പ്രഖ്യാപിച്ച് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ കൂട്ടായ്മയുടെ പ്രവർത്തകരായ രണ്ടു സ്ത്രീകൾ നൽകിയ കേസുകളിൽ ഉണ്ടായഉത്തരവിൽ 2018 സെപ്റ്റംബർ 28 ലെ വിധിക്ക് സ്റ്റേയില്ലെന്നും ശബരിമല വിഷയം വൈകാരിക പ്രശ്നമാണെന്നും പോലീസ് സംരക്ഷണം ഇപ്പോൾ നൽകാനാവില്ലെന്നും സമാധാനപരമായി പോകാമെന്നുള്ള സ്ത്രീകൾക്ക് പോകാം എന്നുമുള്ള ഒരുവിചിത്ര ഉത്തരവാണല്ലോ? ഉണ്ടായത് എന്നും അതുകൊണ്ട് ഒരു പ്രക്ഷോഭം എന്നരീതിയിൽ പോകുന്നത് കോടതിയെ ധിക്കരിക്കൽ ആകുമെന്നതിനാൽ സമാധാനപരമായി മുന്നറിയിപ്പ് കൂടാതെ പോകാനാണ് തങ്ങളുടെ തീരുമാനം എന്നും നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ.ഫെയ്സ്ബൂക്കിലൂടെ വ്യക്തമാക്കി .
മുൻ തീരുമാനം ഒരു പ്രക്ഷോഭം എന്നോണം ജനുവരി രണ്ടിന് നിലയ്ക്കലേക്ക് സ്ത്രീകളെ സംഘടിപ്പിച്ച് ഒരു മാർച്ച് ആണ് ഉദ്ദേശിച്ചിരുന്നത് എന്നും ഇനി ഞങ്ങൾ സമാധാനപരമായി പോകാൻ ശ്രമിക്കും എന്നും സമാധാനം ലംഘിക്കാൻ വരുന്നവരെ നേരിടാനും സമാധാനം പാലിക്കാനും സമാധാനപാലകരും അതിന് ഉത്തരവാദിത്വപ്പെട്ട സർക്കാരും ശ്രമിച്ചാൽ മതി എന്നും കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.
ഞങ്ങൾക്ക് പ്രത്യേക സുരക്ഷയൊന്നും ആരും നൽകേണ്ടതില്ല. പൗരർ എന്നനിലയിൽ ഉള്ള സുരക്ഷ നൽകിയാൽ മതിയാകും. എന്തയാലും ഞങ്ങൾ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽനിന്നും പിന്നോട്ടില്ല. ഇപ്പോൾ മതവിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു തെരുവിലിറങ്ങിയവർ മതവിവേചനം പോലെതന്നെ ഭരണഘടനാ വിരുദ്ധമാണ് ലിംഗവിവേചനവും എന്ന് തിരിച്ചറിയണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത് എന്നും നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.
2020 ജനുവരി 2 ന് ശബരിമല സ്ത്രീപ്രവേശന ത്തിൻറെ ഒന്നാം വാർഷിക ദിനത്തിൽ ആലപ്പുഴയിൽ വെച്ച് മനുസ്മൃതിക്കും തന്ത്രസമുച്ചയത്തിനുമെതിരെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നവരുടെ CAA – വിരുദ്ധ പ്രതിഷേധവും ശബരിമല സ്ത്രീപ്രവേശന വാർഷികാഘോഷങ്ങളും നടക്കുമെന്ന് നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ വക്താക്കൾ അറിയിച്ചു.
നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:
ശബരിമല സ്ത്രീപ്രവേശന മുന്നേറ്റത്തിൽ നിന്നും ഞങ്ങൾ പിന്നോട്ടില്ല!
ജനുവരി രണ്ടിന് ശബരിമല യുവതീപ്രവേശനത്തിന്റെ ഒന്നാം വാർഷികം നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ ആലപ്പുഴയിൽ വെച്ച് വിപുലമായി ആഘോഷിക്കുന്നതിനൊപ്പം ഭാവിപരിപാടികൾ പ്രഖ്യാപിക്കുന്നുമുണ്ട്. എന്തെല്ലാം പ്രതിബന്ധങ്ങൾ ഉണ്ടായാലും ശബരിമല സ്ത്രീപ്രവേശനത്തിൽ നിന്നു ഞങ്ങൾ പിന്നോട്ടില്ല. ജനുവരി രണ്ടിന് സുരക്ഷ നൽകാൻ പോലീസ് വിസമ്മതിക്കുന്നതിനാൽ ഞങ്ങൾ തീയതി മുൻകൂട്ടി പ്രഖ്യാപിക്കാതെ തന്നെ ശബരിമല പ്രവേശനത്തിന് ശ്രമിക്കും. മണ്ഡല കാലം കഴിഞ്ഞാലും സ്ത്രീകളുടെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യം ഉറപ്പാക്കുന്നതുവരെ ഒരു ദീർഘകാല അജണ്ഡയായി ഞങ്ങൾ ഈ സമരം തുടരും.
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നമ്മുടെ പ്രവർത്തകരായ രണ്ടു സ്ത്രീകൾ നൽകിയ കേസുകളിൽ ഒന്ന് അവർക്ക് കുടുംബ സമേതം പോകുന്നതിനും ഒരെണ്ണം എല്ലാസ്ത്രീകൾക്കും സുരക്ഷ ഉറപ്പാക്കണം എന്നും ആവശ്യപ്പെട്ടായിരുന്നു എന്ന് എല്ലാവർക്കും അറിയാമല്ലോ? ആ കേസുകളിൽ ഉണ്ടായ വിധിയിൽ 2018 സെപ്റ്റംബർ 28 ലെ വിധിക്ക് സ്റ്റേയില്ലെന്നും ശബരിമല വിഷയം വൈകാരിക പ്രശ്നമാണെന്നും പോലീസ് സംരക്ഷണം ഇപ്പോൾ നൽകാനാവില്ലെന്നും സമാധാനപരമായി പോകാമെന്നുള്ള സ്ത്രീകൾക്ക് പോകാം എന്നുമുള്ള ഒരുവിചിത്ര ഉത്തരവാണല്ലോ? ഉണ്ടായത്.
അതുകൊണ്ട് ഒരു പ്രക്ഷോഭം എന്നരീതിയിൽ പോകുന്നത് കോടതിയെ ധിക്കരിക്കൽ ആകുമെന്നതിനാൽ സമാധാനപരമായി മുന്നറിയിപ്പ് കൂടാതെ പോകാനാണ് ഞങ്ങളുടെ തീരുമാനം. മുൻപ് ഒരു പ്രക്ഷോഭം എന്നോണം ജനുവരി രണ്ടിന് നിലയ്ക്കലേക്ക് സ്ത്രീകളെ സംഘടിപ്പിച്ച് ഒരു മാർച്ച് ആണ് ഉദ്ദേശിച്ചിരുന്നത്.
ഇനി ഞങ്ങൾ സമാധാനപരമായി പോകാൻ ശ്രമിക്കും. സമാധാനം ലംഘിക്കാൻ വരുന്നവരെ നേരിടാനും സമാധാനം പാലിക്കാനും സമാധാനപാലകരും അതിന് ഉത്തരവാദിത്വപ്പെട്ട സർക്കാരും ശ്രമിച്ചാൽ മതി. ഞങ്ങൾക്ക് പ്രത്യേക സുരക്ഷയൊന്നും ആരും നൽകേണ്ടതില്ല.ഒരു പൗര എന്നനിലയിൽ ഉള്ള സുരക്ഷ നൽകിയാൽ മതിയാകും. എന്തയാലും ഞങ്ങൾ ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽനിന്നും പിന്നോട്ടില്ല. ഇപ്പോൾ മതവിവേചനം ഭരണഘടനാ വിരുദ്ധമാണെന്നും പറഞ്ഞു തെരുവിലിറങ്ങിയവർ മതവിവേചനം പോലെതന്നെ ഭരണഘടനാ വിരുദ്ധമാണ് ലിംഗവിവേചനവും എന്ന് തിരിച്ചറിയണമെന്നാണ് ഞങ്ങൾക്ക് പറയാനുള്ളത്.
2020 ജനുവരി 2 ന് ശബരിമല സ്ത്രീപ്രവേശന ത്തിൻറെ ഒന്നാം വാർഷിക ദിനത്തിൽ ആലപ്പുഴയിൽ നടക്കുന്ന CAA – വിരുദ്ധ പ്രതിഷേധത്തിലേക്കും ശബരിമല സ്ത്രീപ്രവേശന വാർഷികാഘോഷങ്ങളിലേക്കും മനുസ്മൃതിക്കും തന്ത്രസമുച്ചയത്തിനുമെതിരെ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഏവരുടെയും സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു!
@നവോത്ഥാന കേരളം സ്ത്രീപക്ഷ കൂട്ടായ്മ