Thu. Apr 25th, 2024

പൗരത്വ നിയമ ഭേദഗതിക്കെതിരെ സിനിമാസാംസ്കാരിക പ്രവർത്തകർ ലോങ് മാർച്ച് നടത്തി. സിനിമയിലെയും മറ്റു സാംസ്കാരിക മേഖലകളിലെയും പ്രവർത്തകരാണ് മാർച്ചിൽ പങ്കെടുത്തത്. സംവിധായകരായ കമൽ, ആഷിക് അബു, ഗീതു മോഹൻദാസ്, രാജീവ് രവി നടിമാരായ നിമിഷ സജയൻ, റീമാ കല്ലിങ്കൽ, എഴുത്തുകാരായ ഉണ്ണി ആർ, എൻ എസ് മാധവൻ, നടൻമാരായ ഷെയ്ൻ നിഗം, മണികണ്ഠൻ, സംഗീത സംവിധായകൻ ഷഹബാസ് അമൻ, രഞ്ജിനി ഹരിദാസ്, ഗായിക രശ്മി സതീഷ്, തിരക്കഥാകൃത്ത് ശ്യാം പുഷ്ക്കരൻ, സംവിധായിക അർച്ചന പദ്മിനി, ഛായാഗ്രാഹകൻ വേണു തുടങ്ങിയവർ പങ്കെടുത്തു. രാജേന്ദ്ര മൈതാനിയിൽ നിന്നു തുടങ്ങിയ പ്രതിഷേധമാർച്ച് ഫോർട്ട് കൊച്ചിയിൽ അവസാനിച്ചു.

‘ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്’ എന്നായിരുന്നു മാർച്ചിന്റെ പ്രധാന മുദ്രാവാക്യം. സമാപനത്തെ തുടർന്ന് വാസ്കോ സ്ക്വയറിൽ നടന്ന സംഗീതസദസ്സിൽ ഷഹബാസ് അമൻ, രശ്മി സതീഷ്, പി കെ സുനിൽകുമാർ, ജോൺ പി വർക്കി തുടങ്ങിയവരും കരിന്തലക്കൂട്ടം, ഊരാളി, പഞ്ചമി തീയറ്റേഴ്സ് എന്നിവയും പങ്കെടുത്തു. തൃശൂർ നാടകസംഘത്തിന്റെ ലഘുനാടകങ്ങൾ, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ പൂർവ്വ വിദ്യാർത്ഥികളുടെ പപ്പറ്റ് ഷോ എന്നിവയുംനടന്നു.