Sun. Feb 25th, 2024

പന്തീരങ്കാവ് യുഎപിഎ കേസില്‍ ഭരണകൂടത്തിന് ഇരട്ടത്താപ്പെന്ന് അലന്‍ ഷുഹൈബിന്റെ അമ്മ സബിത മഠത്തില്‍. പൗരത്വ വിഷയത്തില്‍ ഇടപെടുന്ന ഭരണകൂടം അലനെ മറന്നു. പാര്‍ട്ടി കെട്ടിപ്പടുക്കാന്‍അഞ്ച് വര്‍ഷം അലന്‍ പ്രവര്‍ത്തിച്ചു.എന്നാല്‍ അലനെ മാവോയിസ്റ്റാക്കി ജയിലിലടച്ച് എന്‍ഐഎയ്ക്ക് കൈമാറുകയാണ് ഭരണകൂടം ചെയ്തതെന്നും സബിത മഠത്തില്‍ ആരോപിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന സര്‍ക്കാര്‍ തന്നെയാണ് എന്‍ഐഎക്ക് സ്വമേധയാ കേസെടുക്കാമെന്ന് വാദിക്കുന്നത്.ജാമിയ മിലിയയിലെ മലയാളി കുട്ടികള്‍ക്കായി ഇടപെടുന്ന ഭരണകൂടം അലനെയും താഹയെയും മറക്കുകയാണ്.അലന്‍ മാവോയിസ്റ്റോ മതതീവ്രവാദിയോ അല്ല, തികഞ്ഞ മതേതര വാദിയെന്നും സബിത മഠത്തില്‍ പറഞ്ഞു.