കോഴിക്കോട് വീണ്ടും വിശുദ്ധ പീഡനം. തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന വീട്ടമ്മയുടെ പരാതിയിൽ വൈദികനെതിരെ ബലാത്സംഗ കേസെടുത്തു. ഫാ. മനോജിനെതിരെയാണ് ചേവായൂര്‍ പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങിയത്. ഫാ.മനോജ് കോഴിക്കോട് ചേവായൂര്‍ പള്ളി വികാരിയായിരിക്കെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി
2017 ജൂൺ 15-നാണ് കേസിനാസ്പദമായ സംഭവം. ചേവായൂര്‍ സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിച്ചു വരുകയായിരുന്നു വീട്ടമ്മ.വീട്ടില്‍ ഒറ്റയ്ക്കുള്ളപ്പോള്‍ എത്തിയ പള്ളിവികാരി ലൈംഗികമായി പീഡിപ്പിക്കുകയുമായിരുവെന്നാണ് യുവതി പോലീസിന് പരാതി നല്‍കിയത്. പള്ളി വികാരി തന്നെയും കുടുംബത്തെയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനാലാണ് പരാതി നല്‍കാന്‍ വൈകിയതെന്ന് അവര്‍ മൊഴി നല്‍കി.
താമരശേരി രൂപതാംഗവും ചേവായൂര്‍ പള്ളി വികാരിയായിരുന്ന ഫാ. മനോജ് പ്ലാക്കൂട്ടത്തിലിനെതിരെയാണ് കേസ്. പരാതി ഉയര്‍ന്നതോടെ ഇടവക ഭരണത്തില്‍ നിന്നും മാറ്റിയ വൈദികനെ ഉപരിപഠനത്തിന് അയച്ചിരിക്കുകയാണ്.
ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വൈദികനെതിരെ കേസെടുത്തത്.വൈദീകൻ പീഡിപ്പിച്ച വിവരം ബിഷപ്പിനോട് പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് ബുധനാഴ്ച പോലീസില്‍ പരാതി നല്‍കിയതെന്നും പരാതിക്കാരി മൊഴിയില്‍ പറഞ്ഞു.