സ്‌പെഷ്യൽ റിപ്പോർട്ടർ
തൃശ്ശൂർ സ്വദേശിയും സിസ്റ്റർ അഭയയെക്കുറിച്ചുള്ള ഡോക്യുമെൻററി സംവിധായകനുമായ ശ്യാം ലാലൂരിന് ക്രൈസ്തവ സഭയിൽ നിന്നും നിരന്തരം ഭീഷണികൾ. ഭീഷണികൾ ഒരു വശത്തു് നിലനിൽക്കുമ്പോൾ തന്നെ, കന്യാസ്ത്രി പീഡനക്കേസിലെ പ്രതിയായ ജലന്ധർ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെയും, മറിയക്കുട്ടി കൊലക്കേസ് പ്രതിയായിരുന്ന ഫാ. ബനഡിക്ടു് ഓണംകുളത്തിനെയും നിരപരാധി – പുണ്യവാള പരിവേഷം നൽകി ചിത്രീകരിക്കുന്നതിനും സഭാ തലത്തിൽ നിന്നും പലരും ശ്യാം ലാലൂരിനെ സമീപിച്ചിരുന്നു.
ശ്യാം ലാലൂരിൻ്റെ വാക്കുകൾ :
“എതായാലും ഇത്രയും കാര്യങ്ങൾ നിങ്ങൾ ചെയ്തു. അതിനുള്ള പ്രായശ്ചിത്തം എന്നുള്ള നിലയ്ക്കു് നമ്മുടെ ഫ്രാങ്കോ പിതാവിനെ ഒന്നു് ഗ്ലോറിഫൈ ചെയ്തിട്ടു്……ആ സിസ്റ്റർമാർ ശരിയല്ല, മറ്റേ സിസ്റ്റർ.. .അവര് അറിഞ്ഞുകൊണ്ടു് വശീകരിച്ചതാ ഫാദറെ ആ പിതാവിനെ…… എത്ര ഫണ്ടു് വേണമെങ്കിലും……”
“………ചിയ്യാരം പള്ളിയിലെ (തൃശ്ശൂർ അതിരൂപത) വികാരി ആയിരുന്ന ഒരു ഫാ. വിത്സൺ തറയിൽ നമ്മുടെ ഒരു സുഹൃത്തു വഴി……….എൻറെ അടുത്തു് വന്നിട്ടു്……..ഫാ. ബനഡിക്റ്റു് ഓണംകുളം, മറിയക്കുട്ടി കൊലക്കേസിലെ……..ആ പ്രതിയായിരുന്ന ബനഡിക്റ്റ് ഓണംകുളത്തിനെ……ഗ്ലോറിഫൈ ചെയ്തു് നിരപരാധിയാണെന്നു് വരുത്തത്തക്ക രീതിയിൽ, …..ഒരു ഗർഭഛിദ്രത്തിലൂടെ മരണപ്പെട്ട മറിയക്കുട്ടിയുടെ……. കൊലപാതകമാണെന്നു് വരുത്തിത്തീർത്തു് ഈ ഫാദറിൻറെ തലയിൽ കെട്ടിവെച്ചു് ക്രൂശിക്കാൻ ശ്രമിച്ചതാണെന്നു് ഉള്ള രൂപത്തിൽ (ഒരു നാടക രൂപം) എഴുതി തരണമെന്നു് പറഞ്ഞു……….. എൻറെ ബോധ്യം അങ്ങിനെയല്ല…… അതിനാൽ മറിച്ചു് ഒരു തരത്തിൽ എഴുതൽ…… ചിത്രീകരണം ….. അവതരണം…… എനിക്കു് സാധിക്കില്ല….”
വീഡിയോ കാണുക:
2012 ഒക്ടോബർ രണ്ടിനു് ഡൊക്യുമെൻ്ററികളുടെ റിലീസിംഗ് നടത്തുന്നതിനായി തൃശ്ശൂർ ടൗൺ ഹാൾ ബുക്കു് ചെയ്തിരുന്നു. പക്ഷെ ടൗൺ ഹാൾ വിട്ടു തരാൻ പറ്റില്ലെന്നും, സർക്കാർ പരിപാടിക്കു് ടൗൺ ഹാൾ ആവശ്യമുണ്ടു്. അതിനാൽ അടച്ച പണം തിരികെ വാങ്ങിക്കൊള്ളാനും അറിയിച്ചു. എങ്കിൽ വിവരാവകാശ നിയമം അനുസരിച്ചു് മുന്നോട്ടു് പോകും എന്നു് പറഞ്ഞപ്പോൾ ഹാൾ വിട്ടുകൊടുക്കാൻ തയ്യാറായി. സഭയുടെ ഇടപെടൽ അത്ര ശകതമായിരുന്നു.
കുമാരനാശാൻ്റെ കരുണയെ ആസ്പദമാക്കി ‘വാസവദത്ത’ എന്ന പേരിൽ പുതിയ ഒരു സിനിമ സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയ സമയത്തു് നിർമ്മാതാവിനെ ഈ സംരംഭത്തിൽ നിന്നും പിന്തിരിപ്പ്ക്കാനും ക്രൈസ്തവ സഭാ നേതൃത്വത്തിൻറെ ഇടപെടൽ കാരണമായി. പിന്നീടു് വന്ന പല പുതിയ പ്രൊജക്റ്റുകളും ഇവരുടെ ഇടപെടൽ മൂലം തുടങ്ങാൻ / മുന്നോട്ടു് കൊണ്ടു പോകാൻ കഴിഞ്ഞില്ല.
പണത്തിൻ്റെ കൊഴുപ്പു് മത നേതൃത്വത്തിൻ്റെ സിരകളിൽ താണ്ഡവമാടുന്നു
എന്തും വില കൊടുത്തും എന്തും, എന്തിനെയും വാങ്ങാമെന്ന തോന്നൽ ശ്യാം ലാലൂരിൻ്റെ മുമ്പിൽ വിലപ്പോയില്ല. യുട്യൂബിൽ നിന്നും സി. അഭയയെക്കുറിച്ചുള്ള വീഡിയോകൾ (ആറു് ഭാഗങ്ങൾ) നീക്കം ചെയ്യിക്കാനുള്ള സഭാ നേതൃത്വത്തിൻ്റെ ശ്രമങ്ങളും വിജയിച്ചില്ല.
അതിൻ്റെ അമർഷം അഗ്നികുണ്ഠത്തിലെന്നപോലെ ക്രൈസ്തവ മത നേതൃത്വത്തിൻ്റെ തലയിൽ എരിഞ്ഞുകൊണ്ടിരിക്കുന്നതിൻ്റെ തെളിവുകളാണു് ഈ ഭീഷണികൾ….!
ഇവിടെയാണു് സി. ലൂസി (എഫ് സി സി) ഒരു വലിയ ചോദ്യചിഹ്നമായി നിന്നു് സഭാ നേതൃത്വത്തെ ഭയപ്പെടുത്തുന്നതു്. പാറ പോലെ ഉറച്ച നിലപാടിൽ നിൽക്കുന്ന സി.ലൂസിക്കു് നേരെ എയ്യുന്ന അമ്പുകൾ ഓരോന്നും ലക്ഷ്യത്തിലെത്താതെ മുനയോടിഞ്ഞു വീഴുന്നു.
ഭയപ്പെടുത്തലുകൾ, ഭീഷണികൾ (കൂദാശകളും, ശവസംസ്കാരവും നടത്തിക്കൊടുക്കാതിരിക്കൽ, തടസ്സം സൃഷ്ടിക്കൽ) തുടങ്ങിയവ; വിശ്വാസികൾ സഭാ നേതൃത്വത്തിൽ നിന്നും അകലുന്നതിനല്ലാതെ, അകലുന്നതിനെ തടുത്തു നിർത്താൻ പര്യാപ്തമല്ലാതായിരിക്കുന്നു.
സഭാനേതൃത്വത്തിലുള്ള പുരോഹിതരുടെ ബലാത്സംഗ-സ്ത്രീ-ബാല പീഡനങ്ങൾ, സാമ്പത്തിക തട്ടിപ്പുകൾ, ദേവാലയ മോഷണങ്ങൾ, വിശ്വാസികളെ അപമാനിക്കൽ ചോദിക്കുന്ന പണം കൊടുത്തില്ലെങ്കിൽ ശവസംസ്കാരങ്ങളും കൂദാശകളും നടത്തിക്കൊടുക്കാതിരിക്കൽ തുടങ്ങിയവയിലൂടെയുണ്ടാകുന്ന സിവിൽ-ക്രിമിനൽ കേസുകളിൽ നിന്നും രക്ഷപ്പെടാൻ ശതകോടികൾ ചിലവഴിക്കുന്ന ഇവർ ഒരിക്കലും തെറ്റു ചെയ്യുന്ന പുരോഹിതരെ ശിക്ഷിക്കുന്നില്ല.

ഇരുപത്തിയേഴു് വർഷങ്ങൾക്കു് ശേഷം കോടതിയിൽ വിചാരണ തുടങ്ങിയ സിസ്റ്റർ അഭയ കൊലപാതക കേസിൽ, സഭയുമായി ബാന്ധപ്പെട്ട സാക്ഷികളുടെ കൂറു മാറുന്ന നാടകീയ രംഗങ്ങൾ.
ഇവരുടെ കൂത്താട്ടങ്ങളെക്കുറിച്ചു് പറയുന്നവരെ, ചോദിക്കുന്നവരെ തേജോവധം ചെയ്യാനും അതും വിലപ്പോയില്ലെങ്കിൽ ഭീഷണികൾ മുഴക്കാനും ഇവർക്കു് യാതൊരു മടിയുമില്ല. ഇവരാണോ യേശുവിൻ്റെ അനുയായികൾ…….
വിശ്വാസികൾ തിരിച്ചറിവിൻ്റെ ലോകത്തേക്കു് വന്നു തുടങ്ങി എന്നു് മനസ്സിലാക്കാൻ ഇവർ ക്കു് എന്നെങ്കിലും കഴിയുമോ.
ശ്യാം ലാലൂരിൻറെ സി. അഭയയെക്കുറിച്ചുള്ള ഡോക്യുമെൻററികളുടെ യുട്യൂബു് വെബ് ലിങ്കുകൾ താഴെ കാണുക :
Part – 1 :
Part -2
PART 3
Part 4
Part – 5
Part – 6:
