മാനന്തവാടി രൂപതയുട കീഴിലുള്ള ഗൂഡല്ലൂര്‍ പുത്തൂര്‍വയലില്‍ വിമലഗിരി സെന്റ് മേരീസ് സ്‌കൂളിലെ മലയാളി വിദ്യാര്‍ത്ഥിനിക്കു നേരെ കരാഠേ മാസ്റ്ററില്‍ നിന്നുണ്ടായ പീഡനശ്രമത്തിലും വികാരിയുടെ അൽമായ ഗുണ്ടകളുടെ വീടു കയറിയുള്ള ആക്രമണത്തിലും വിമലഗിരി സെന്റ് മേരീസ് പള്ളി വികാരി ഫാ.ജോണി ഇലവുങ്കലിനെതിരെ ഗുരുതര ആരോപണവുമായി ആക്രമണത്തിന് ഇരയായ കുട്ടിയുടെ അമ്മ.
കരാഠേ മാസ്റ്റര്‍ സാബുവില്‍ നിന്നുണ്ടായ മോശം പെരുമാറ്റത്തില്‍ പരാതി പറഞ്ഞിട്ട് നടപടി സ്വീകരിക്കാതെ വൈദികന്‍ മൂടിവച്ചതിനു പുറമേ പള്ളിയില്‍ കുർബാന പ്രസംഗത്തിനിടയിൽ കുട്ടിയെയും കുടുംബത്തേയും അപമാനിച്ചു സംസാരിച്ചുവെന്നും പരാതി പറഞ്ഞതിന്റെ പേരില്‍ കുട്ടിയെ ഗായക സംഘത്തില്‍ നിന്ന് പുറത്താക്കിയെന്നുമാണ് ആരോപണം. ഞായറാഴ്ച കുട്ടിയെ വീടുകയറി ആക്രമിക്കുന്നതിന് മുന്‍പ് പള്ളിയില്‍ വിശ്വാസികള്‍ എന്ന പേരില്‍ ഒരുപറ്റം ഗുണ്ടകള്‍ ഗൂഢാലോചന നടത്തിയെന്നും കുട്ടിയുടെ അമ്മ പറയുന്നു.ആ വൈദികന്‍ ആണ് ഞങ്ങളുടെ കുടുംബം തകര്‍ത്തത്. എല്ലാത്തിനും കാരണക്കാരന്‍ അയാള്‍ ആണ് എന്ന് കുട്ടിയുടെ അമ്മ പറയുന്നു.
പോക്സോ കേസിൽ പ്രതിയായ വൈദീകനെ തേടി പോലീസ് വിമലഗിരി പള്ളിയില്‍ ചെന്നെങ്കിലും പോലീസ് നീക്കം അറിഞ്ഞ മുട്ടനാട് മുങ്ങിയിരിക്കുകയാണ്. കരാട്ടേ മാസ്റ്റര്‍ സാബു പള്ളിയിലും മോര്‍ണിംഗ് സ്റ്റാര്‍ സ്‌കൂളിലും കരാട്ടേ പഠിപ്പിക്കുന്നുണ്ട്. ഇയാളില്‍ നിന്നും കുട്ടിക്ക് മോശം ദുരനുഭവമുണ്ടായപ്പോള്‍ ആദ്യം കുട്ടി പരാതി നല്‍കിയത് വികാരി ഫാ.ജോണി ഇലവുങ്കലിനായിരുന്നു. എന്നാല്‍ അത് സാരമില്ല, പ്രശ്‌നമാക്കേണ്ട എന്നു പറഞ്ഞ് കുട്ടിയെ ആശ്വസിപ്പിച്ചുവിടുകയായിരുന്നു.
അതോടെ കുട്ടി കരാട്ടേ പഠനം നിര്‍ത്തുകയും ചെയ്തു.ക്ലാസില്‍ വരാതായതോടെ മറ്റുള്ളവര്‍ അന്വേഷിച്ചപ്പോഴാണ് മാസ്റ്ററുടെ മോശം പെരുമാറ്റത്തെ കുറിച്ച് പറഞ്ഞതെന്നും വീട്ടുകാര്‍ പറയുന്നു. സ്‌കൂള്‍ പ്രിന്‍സിപ്പലിനോടും കുട്ടികള്‍ പരാതി പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെയും കുട്ടികള്‍ക്ക് നീതി നടപ്പാക്കുന്നതിന് പകരം അധ്യാപകനെ സംരക്ഷിക്കാനും സ്‌കൂളിന്റെ സല്‍പ്പേര് നഷ്ടപ്പെടുത്തരുതെന്ന് മുന്നറിയിപ്പ് നല്‍കാനുമാണ് ഈ വൈദികന്‍ ശ്രമിച്ചത്.

അതിനിടെ, കുട്ടി പള്ളിക്കമ്മിറ്റിക്കും പരാതി നല്‍കി. പരാതി കമ്മിറ്റി തള്ളിക്കളഞ്ഞു. പരാതികള്‍ ആവര്‍ത്തിച്ചതോടെ കുട്ടിയെ പള്ളിയിലെ ഗായക സംഘത്തില്‍ നിന്നടക്കം പുറത്താക്കുകയാണ് ചെയ്തതെന്ന് അമ്മ പറയുന്നു. താന്‍ എന്തു തെറ്റു ചെയ്തിട്ടാണ് തന്നെ ഗായക സംഘത്തില്‍ നിന്ന് പുറത്താക്കിയതെന്ന് കുട്ടി വൈദികനോട് ചോദിച്ചത് അദ്ദേഹത്തെ പ്രകോപിപ്പിച്ചുവെന്നും ഇതോടെ കുട്ടിക്കും കുടുംബത്തിനുമെതിരെ വൈദികന്‍ പള്ളിയില്‍ കുര്‍ബാനമധ്യേ അപവാദ പ്രചാരണം നടത്തിയെന്നും അവര്‍ പറഞ്ഞു.
‘മറ്റുള്ളവരെ കുറിച്ച് കുറ്റം പറയുന്നവര്‍ അവരുടെ സ്വഭാവം എന്താണെന്ന് സ്വയം പരിശോധിക്കണമെന്നും അവര്‍ എത്തരക്കാരാണെന്ന് അറിയേണ്ടവര്‍ തന്നെ ഫോണിൽ ബന്ധപ്പെട്ടാല്‍ രഹസ്യമായി പറഞ്ഞുതാരാമെന്നും’ പള്ളിയില്‍ കുർബാന പ്രസംഗത്തിനിടയിൽ വികാരി വിളിച്ചുപറഞ്ഞു. പൊലീസിൽ പരാതിനൽകിയ ശേഷവും സഭയുടെ ഭാഗത്തുനിന്നും ഇടപെടൽ ഉണ്ടായെന്നും ഗത്യന്തരമില്ലാതെയാണ് പൊലീസിന് കേസെടുക്കേണ്ടി വന്നതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.
സംഭവത്തെ കുറിച്ച് കുട്ടിയുടെ അമ്മ പറയുന്നതിങ്ങനെ: ചൊവ്വാഴ്ച ഉച്ചയോടെ മജിസ്‌ട്രേറ്റിനു മുന്നില്‍ മൊഴിയെടുക്കാനെന്നും പറഞ്ഞ് ഊട്ടിയിലെ ആശുപത്രിയില്‍ നിന്നും വിളിച്ചുകൊണ്ട് പോയ കുട്ടിയേയും അമ്മയേയും ബുധനാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് തിരിച്ച് ആശുപത്രിയില്‍ എത്തിച്ചത്. മജിസ്‌ട്രേറ്റിനു മുന്നില്‍ എത്തിക്കുന്നതിനു പകരം ഗൂഡല്ലൂര്‍ സ്‌റ്റേഷനില്‍ എത്തിക്കുകയാണ് ചെയ്തത്. വികാരിയച്ചനെതിരെ പെണ്‍കുട്ടി നല്‍കിയ മൊഴി രേഖപ്പെടുത്താന്‍ പോലീസ് തയ്യാറായില്ല. അവര്‍ എഴുതിയ മൊഴിയില്‍ ഒപ്പിട്ട് കൊടുക്കാന്‍ നിര്‍ബന്ധിച്ചു. എന്നാല്‍ കുട്ടി തയ്യാറായില്ല. പ്രതികളുടെ ബന്ധുക്കളും നാട്ടുകാരുമടക്കം വലിയ ജനക്കൂട്ടവും പോലീസ് സ്‌റ്റേഷനില്‍ എത്തിയിരുന്നു. ഇവരുടെ മുന്നില്‍വച്ച് സമ്മര്‍ദ്ദം നടത്തി കേസ് ദുര്‍ബലമാക്കാനുള്ള ശ്രമമായിരുന്നു പോലീസ് നടത്തിയത്. കുട്ടി വഴങ്ങാതെ വന്നതോടെ വൈദികരുടെ പേര് എഴുതിവച്ചുവെന്നും അമ്മ പറയുന്നു.
വികാരി ഫാ. ജോണി ഇലവുങ്കല്‍ തന്നെയാണ് ഈ പ്രശ്‌നങ്ങള്‍ ഇത്തരം വഷളാക്കിയത്. നാലു ദിവസം മുന്‍പ് വരെ ഞങ്ങളുടെ കുടുംബത്തില്‍ ഒരു പ്രശ്‌നവുമുണ്ടായിരുന്നില്ല. പരാതി നല്‍കാന്‍ കുട്ടിയുടെ പിതാവ് തന്നെയാണ് ആദ്യം തീരുമാനിച്ചത്. പരാതി എഴുതി വയ്ക്കാന്‍ പറഞ്ഞിട്ട് പുറത്തേക്ക് പോയ പിതാവ് കുറച്ചുകഴിഞ്ഞ് ‘ഇനി പരാതിയൊന്നും കൊടുക്കേണ്ട, എഴുതി വച്ചത് കീറിക്കളഞ്ഞേരെ’ എന്നു വിളിച്ചുപറഞ്ഞു. എന്നാല്‍ പള്ളിയില്‍ നിന്നേറ്റ അപമാനത്തില്‍ പരാതിയുമായി മുന്നോട്ടുപോകുമെന്ന് കുട്ടി അറിയിച്ചതോടെയാണ് സ്വന്തം അപ്പനെയും അപ്പന്റെ സഹോദരന്മാരെയും മുന്നില്‍ നിര്‍ത്തി വീട് ആക്രമിച്ച് ഞങ്ങളെ മര്‍ദ്ദിച്ചത്. വികാരിയച്ചനുമായി നല്ല സുഹൃത്ത്ബന്ധമാണ് അപ്പനുള്ളത്. ഈ പ്രശ്‌നത്തിന്റെ പേരില്‍ വികാരിയച്ചനുമായി തെറ്റിപ്പിരിഞ്ഞതാണ്. ഇപ്പോള്‍ എങ്ങനെയാണ് വികാരിയുമായി യോജിച്ചതെന്ന് അറിയില്ലെന്നും അമ്മ പറയുന്നു.

മോശം പെരുമാറ്റത്തില്‍ പരാതി നേരത്തെ പറഞ്ഞ് അവസാനിപ്പിച്ചതാണ്. അതിനിടെയാണ് പള്ളിക്കമ്മറ്റിക്ക് കുട്ടി പരാതി കൊടുത്തുവെന്ന് പറഞ്ഞ് വൈദികന്‍ കുട്ടിയെ ഗായക സംഘത്തില്‍ നിന്ന് പുറത്താക്കി വൈരാഗ്യനടപടി സ്വീകരിച്ചത്. ഞങ്ങളെ കുറിച്ച് പള്ളിയില്‍ അനാവശ്യം വിളിച്ചുപറഞ്ഞു. പിന്നീട് പള്ളിയില്‍ ആളുകളെ വിളിച്ചുകൂട്ടി വീട് ആക്രമിക്കാന്‍ പദ്ധതിയിട്ടു. ‘അച്ചനെതിരെ നീ പരാതി പറയുമോടീ, ചോദ്യം ചോദിക്കാറായോടീ, അച്ചനെതിരെ പരാതി പറഞ്ഞ നീ ഇനി ജീവിച്ചിരിക്കേണ്ട, പിതാവിന് കത്ത് നല്‍കാറായോ, നീ ചത്തലേ ഞങ്ങള്‍ നാട്ടുകാര്‍ക്കും കുടുംബക്കാര്‍ക്കും ഇനി സമാധാനമാകൂ, അച്ചനെതിരെ പരാതി പറഞ്ഞ് നാട്ടില്‍ കുടുംബത്തെ അപമാനിച്ചു’ എന്നു പറഞ്ഞാണ് വീട് കയറി ആക്രമിച്ചവര്‍ കുട്ടിയെ വെട്ടുകത്തി എടുത്ത് വെട്ടാന്‍ ശ്രമിച്ചത്.
പള്ളിക്കമ്മറ്റിക്ക് കൊടുത്ത കത്തിന്റെ പകര്‍പ്പ് ഒന്നര ആഴ്ച മുന്‍പ് മാനന്തവാടി രൂപത ബിഷപിനും അയച്ചിരുന്നു. ഇത്രയും ദിവസം കഴിഞ്ഞിട്ട് ചൊവ്വാഴ്ച രാത്രിയാണ് മാനന്തവാടി രൂപതയില്‍ നിന്നാണെന്നും പറഞ്ഞ് ഒരു സ്ത്രീ വിളിച്ചത്. കുട്ടിയെ അടിച്ച് കൊല്ലാറാക്കിയപ്പോഴാണോ നിങ്ങള്‍ വിവരം തിരക്കുന്നതെന്ന് താന്‍ തിരിച്ചുചോദിച്ചതോടെ അവര്‍ ഫോണ്‍വച്ചുവെന്നും അമ്മ പ്രതികരിച്ചു. രൂപതയില്‍ നിന്നോ പള്ളിക്കമ്മറ്റിയില്‍ നിന്നും ഒരു വിശദീകരണവും ഇതുവരെ കുട്ടിയോട് ചോദിച്ചില്ല. പരാതി പറഞ്ഞിട്ടും കരാഠേ മാസ്റ്റര്‍ വീണ്ടും സണ്‍ഡേ സ്‌കൂളില്‍ വന്ന് പഠിപ്പിക്കുന്നുണ്ടായിരുന്നുവെന്നും അമ്മ കൂട്ടിച്ചേര്‍ത്തു.
‘അനാവശ്യമായി പരദൂഷണം പറഞ്ഞ് നടക്കുന്ന ആളുകള്‍ ഒക്കെയുണ്ട്. അങ്ങനെ പറഞ്ഞു നടക്കുന്നവരെ കുറിച്ചും വ്യക്തിപരമായി വിലയിരുത്തിയിട്ടുവേണം അതൊക്കെ വിശ്വസിക്കാന്‍. ഇനി കൂടുതല്‍ അറിയണമെങ്കില്‍ തന്റെ അടുത്തുവന്നാല്‍ താന്‍ വേണമെങ്കില്‍ പറഞ്ഞുതരാം’ എന്നു പള്ളിയില്‍ പറഞ്ഞിരുന്നു.എന്ന് കുർബാനയിൽ പങ്കെടുത്തിരുന്ന പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത വിശ്വാസികളും പറയുന്നുണ്ട്.
കുർബാന പ്രസംഗത്തിൽ അങ്ങനെ പറഞ്ഞിട്ടുണ്ട്. അതിന്റെ പേരില്‍ എന്തു ശിക്ഷവേണമെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറാണെന്നും അതുപോലെ കുട്ടിയെ ഗായക സംഘത്തില്‍ നിന്ന് താന്‍ ഒഴിവാക്കിയെന്നത് ശരിയാണ് എന്നും അത് കരാഠേ ക്ലാസിലെ ഏറ്റവും സീനിയര്‍ കുട്ടിയാണിവള്‍. ഞായറാഴ്ച കരാഠേ മാസ്റ്റര്‍ വരുന്നതിനു മറ്റു കുട്ടികളെ തയ്യാറാക്കി നിര്‍ത്തണമെന്ന് താന്‍ അവളോട് പറഞ്ഞിരുന്നു. എന്നാല്‍ അവള്‍ അനുസരിച്ചില്ല. അത് തനിക്ക് ചെറിയ പ്രശ്‌നമുണ്ടാക്കി. തന്നെ അനുസരിക്കാത്തവള്‍ ഇനി ഗായക സംഘത്തില്‍ വേണ്ടെന്ന് താന്‍ പറഞ്ഞതാണ്. ഈ വിഷയത്തിലും ഏതു കോടതിയില്‍ പോകാനും എന്തു ശിക്ഷയും ഏല്‍ക്കാനും താന്‍ തയ്യാറാണെന്നും താൻ ആരെയും പീഡിപ്പിച്ചിട്ടില്ലെന്നും വൈദികന്‍ മുൻപ് ചില മാധ്യമങ്ങളോട് പ്രതികരിക്കുകയും ചെയ്തിട്ടുള്ളതാണ്. കരാഠേ മാസ്റ്റര്‍ക്കെതിരെ മറ്റു കുട്ടികള്‍ക്കൊന്നും പരാതിയില്ലെന്നും വൈദികന്‍ പറഞ്ഞിരുന്നു.
അതേസമയം, ഒക്‌ടോബര്‍ 15ന് മോര്‍ണിംഗ് സ്റ്റാര്‍ സ്‌കൂളില്‍ ചൈല്‍ഡ് ലൈന്‍ നടത്തിയ കൗണ്‍സിലിംഗില്‍12 കുട്ടികള്‍ കരാഠേ മാസ്റ്റര്‍ സാബു ഏബ്രഹാമിനെതിരെ പരാതി പറഞ്ഞതെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.എന്നാല്‍ ഇതിലൊന്നും ആരും പോലീസിന് പരാതി നല്‍കിയിട്ടില്ലെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു.
എന്നാല്‍, ചൈല്‍ഡ് ലൈനില്‍ നിന്നും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും മോര്‍ണിംഗ് സ്റ്റാര്‍ സ്‌കൂളില്‍ നിന്നുള്ള ആറ് വിദ്യാര്‍ത്ഥികളുടെ പരാതി റവന്യൂ അധികൃതര്‍ വഴി തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നീലഗിരി ജില്ലാ കലക്ടര്‍ ജെ. ഇന്നസെന്റ് ദിവ്യ വ്യക്തമാക്കി. ഇപ്പോള്‍ പോക്‌സോ കേസില്‍ നടന്നിരിക്കുന്ന അറസ്റ്റു പോലും തനിക്ക് ആരും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ ജില്ലാ ഭരണകൂടത്തിന് റിപ്പോര്‍ട്ട് നല്‍കണമെന്ന് ചൈല്‍ഡ് ലൈനും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുള്ളതാണെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി.
കേസില്‍ ഇതിനകം എട്ടു പേര്‍ റിമാന്‍ഡിയിട്ടുണ്ട്.അതിൽ ഏഴുപേർക്ക് ഭാവനഭേദനവും വധശ്രമവുമാണ് ചാർജ്ജ് ചെയ്തിരിക്കുന്നത്. പോക്‌സോ വകുപ്പ് പ്രകാരമാണ് കരാഠേ മാസ്റ്റര്‍ സാബു ഏബ്രഹാമിനെ അറസ്റ്റു ചെയ്തത്. വീടു കയറി ആക്രമിച്ചതിന് ഏഴു പേരും റിമാന്‍ഡിലാണ്. പോക്‌സോ വകുപ്പുപ്രകാരം കുറ്റകൃത്യം അറിഞ്ഞിട്ടും മറച്ചുവച്ചതിന് മോര്‍ണിംഗ് സ്റ്റാര്‍ പ്രിന്‍സിപ്പലായ വൈദികനെ പോലീസ് ഇതിനകം ചോദ്യം ചെയ്തതായി റിപ്പോര്‍ട്ടുണ്ട്. പോക്‌സോ കുറ്റം മറച്ചുവച്ചതിനു പുറമേ വീടു കയറി ആക്രമിച്ചകേസിൽ ഗൂഢാലോചനാ കുറ്റവും ആണ് ഫാ.ജോണി ഇലവുങ്കല്‍ നേരിടുന്നത്.