Fri. Mar 29th, 2024

ഇടത് യുവജന സംഘടനകള്‍ അരൂരില്‍ നടത്തിയ യൂത്ത് മാര്‍ച്ചില്‍ ചെങ്കൊടിക്ക് പകരം മഞ്ഞനിറത്തിലും പച്ച നിറത്തിലുമുള്ള തുണിയില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടികള്‍ ഉപയോഗിച്ചത് വിവാദമാകുന്നു. പടിഞ്ഞാറന്‍ മേഖല ജാഥയിലാണ് പച്ചയിലും മഞ്ഞയിലും അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത കൊടി ഉപയോഗിച്ചത്.ചുവപ്പു കൊടി ഒഴിവാക്കുകയും ചെയ്തു. ഡിവൈഎഫ്‌ഐ നേതാവ് എസ് കെ സജീഷ് നയിച്ച ജാഥയില്‍ ഇടത് യുവജന സംഘടനകളുടെ സംസ്ഥാന നേതാക്കളും പങ്കെടുത്തിരുന്നു.

ഡിവൈഎഫ്െഎനേതാക്കളുടെ ആവശ്യാര്‍ത്ഥം കിഴക്കന്‍ മേഖല ജാഥയില്‍ സികെ ആശ എംഎല്‍എ ഈ കോടികൾ പിടിക്കാൻ തയ്യാറാകാതെ വെള്ളകൊടി പിടിച്ചതും, പടിഞ്ഞാറന്‍ മേഖല ജാഥയില്‍ AIYF നേതാക്കള്‍ ഏറെനേരം ഒരു കൊടിയും പിടിക്കാതിരുന്നതും യുവജന സംഘടനയ്ക്കിടയില്‍ കൊടിവിവാദത്തിനു മറ്റൊരു മാനംകൂടി നല്‍കുകയുണ്ടായി.

ഏത് വിധേനയും വോട്ട് നേടാനുള്ള ശ്രമമാണ് ചെങ്കൊടി ഉപേക്ഷിക്കാന്‍ ഇടതിനെ പ്രേരിപ്പിച്ചതെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും തെരഞ്ഞെടുപ്പ് ചിഹ്നമുള്ള കൊടിയില്‍ ബഹുവര്‍ണം ഉപയോഗിക്കുക മാത്രമാണ് ചെയ്തതെന്നും സിപിഎം പ്രതികരിച്ചു.പാര്‍ട്ടി കൊടിയല്ല, തിരഞ്ഞെടുപ്പ് ചിഹ്നം ബഹുവര്‍ണത്തില്‍ സുപരിചിതമാക്കുക മാത്രമാണ് ചെയ്തതെന്ന് സിപിഎംൻറെ മറുപടി.

എന്തായാലും അരൂരിൽ പ്രകടനങ്ങളിൽ മാത്രമല്ല അല്ലാതെയുള്ള പ്രചാരണങ്ങളിലും തോരണങ്ങളിലും എല്ലാം ചുവപ്പുകൊടി പരമാവധി ഒഴിവാക്കി മഞ്ഞചെങ്കൊടിയും പച്ച ചെങ്കൊടിയും ചിലയിടങ്ങളിൽ നീലചെങ്കൊടിയും പിന്നെ സമാധാനത്തിന്റെ വെള്ളചെങ്കൊടിയും ഉപയോഗിച്ചുള്ള അരിവാൾ ചുറ്റിക നക്ഷത്രം എന്ന കേരളീയർക്ക് അപരിചിതമായ ചിഹ്നത്തിൻറെ സുപരിചിതമാക്കൽ മണ്ഡലത്തിലൂടെ ഒന്ന് സഞ്ചരിച്ചാൽ മനസിലാകും. സ്ഥാനാർത്ഥികളെ സ്തുതിച്ച് കൊണ്ട് കുറേ പാട്ടുകൾ ഉണ്ട്. അതിൽ ഒരുവിഭാഗവും മോശക്കാരല്ല.റിയലി അൺ സഹിക്കബിൾ ആണ്.