മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്യാനുള്ള കാരണമെന്ത് എന്ന് ഗുജറാത്തിലെ വിദ്യാഭ്യാസ വകുപ്പ്. ഗുജറാത്തിലെ സ്‌കൂള്‍ പരീക്ഷയിലെ ചോദ്യം വിവാദത്തിലായിരിക്കുകയാണ്. എങ്ങനെയാണ് മഹാത്മാ ഗാന്ധി ആത്മഹത്യ ചെയ്തതെന്ന ചോദ്യം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ ചോദ്യപേപ്പറിലാണ് വിവാദ ചോദ്യം കടന്നുകൂടിയിരിക്കുന്നത്. സുഫാലം ഷലാ വികാസ് സന്‍കുല്‍ എന്ന സംഘടനയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളിലാണ് ഗാന്ധിജിയെ ആത്‍മഹത്യ ചെയ്യിച്ച വിവാദ ചോദ്യപേപ്പര്‍ തയ്യാറാക്കിയത്.
സ്വകാര്യ മാനേജ്‌മെന്റ് നടത്തുന്ന സ്‌കൂളാണെങ്കിലും ഗാന്ധി നഗറില്‍ സര്‍ക്കാര്‍ എയ്ഡ് ലഭിക്കുന്ന സ്വാശ്രയ സ്‌കൂളുകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സംഘടനയാണ് സുഫാലം ശാല വികാസ് ശന്‍കുല്‍. ചോദ്യപേപ്പര്‍ തയ്യാറാക്കിയത് വിദ്യാഭ്യാസ വകുപ്പല്ലെന്നും മാനേജ്‌മെന്റാണ് ഇത്തരത്തില്‍ ചോദ്യപേപ്പര്‍ തയ്യാറാക്കിയതെന്നുമാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്.