ഇന്ന് ഞങ്ങൾ കുറച്ച് പെണ്ണുങ്ങൾക്കും പെണ്ണത്തത്തിന്റെ മാനുഷികതയും അവരുടെ താൽപ്പര്യങ്ങളെ കൂടി ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയുന്ന പുരഷൻമാർക്കും ആഘോഷത്തിന്റെ ദിനമാണ് എന്ന് കനക ദുർഗ്ഗ. ശബരിമല യുവതി പ്രവേശന വിധിയുടെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ചേർത്തലയിൽ സംഘടിപ്പിച്ച ആഘോഷ രിപാടികളോടൊപ്പം സംഘടിപ്പിച്ച മലയാളത്തിലെ ആദ്യത്തെ സ്ത്രീപക്ഷ രചനയായ ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദി ആഘോഷ സെഷനിൽ സംസാരിക്കുകയായിരുന്നു കനക ദുർഗ്ഗ. സ്ത്രീകളുടെ രാമായണമായി ഞാൻ കരുതുന്നത് കുമാരനാശാന്റെ “ചിന്താവിഷ്ടയായ സീത ” യെ ആണെന്ന് കനക ദുർഗ്ഗ പറഞ്ഞു.
നൂറുവർഷം മുൻപ് ആശാൻ സീതാകാവ്യം രചിക്കുമ്പോൾ എന്തായിരുന്നോ സ്ത്രീകളുടെ അവസ്ഥ അതിൽനിന്നും വലിയവ്യത്യാസമൊന്നും ഇന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ ആശാന് അന്ന് ഇങ്ങനെ തുറന്നെഴുതാമായിരുന്നു എങ്കിൽ ഇന്ന് അതുപോലും അനുവദിക്കാത്ത അവസ്ഥയിലേക്കാണ് കേരളം മാറിയതെന്നും കനക ദുർഗ്ഗ പറഞ്ഞു. അതിനുമുമ്പുള്ള സീതമാർ നല്ല അനുസരണയുള്ള കുലസ്ത്രീമാരായിരുന്നെങ്കിൽ ആശാന്റെ സീത ഒരു അനുസരണയുള്ള കുട്ടി അല്ലായിരുന്നു.രാമനെ ചോദ്യം ചെയ്യുന്ന സീത ആയിരുന്നു എന്നതാണ് സീതയുടെ പ്രസക്തിയെന്ന് കനക ദുർഗ്ഗ പറഞ്ഞു.രാമന് അഭിമാനമുണ്ടെങ്കിൽ രാമന് കുലമഹിമയുണ്ടെങ്കിൽ സീതയായ എനിക്കും അഭിമാനമുണ്ടെന്നും സ്ത്രീകൾക്കും അഭിമാനമുണ്ടെന്നും കരുതുന്ന ഒരു സീതയാണ് ആശാൻറെ സീത. അങ്ങനെ ഫെമിനിസമൊക്കെ രൂപപ്പെടുന്നതിന് മുൻപേ 1919 ൽ പിറന്ന ആശാൻറെ സീത സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഒരു തുടക്കമായി മാറുന്നുണ്ട് എങ്കിലും നൂറുവർഷത്തിന് ശേഷവും സാമൂഹ്യരംഗത്തെ സ്ത്രീയ്ക്ക് കാര്യമായ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്നു തന്നെയാണ് കഴിഞ്ഞ ഒരുവർഷം നമ്മെ ബോധ്യപ്പെടുത്തിയത്.
അതിനിടയിൽ സ്ത്രീകൾ മലയിൽ കയറിയാൽ കോടതി വിധി നടപ്പിലാവില്ല.. . നവോത്ഥാനം നടക്കില്ലന്നൊക്കെ തോന്നുന്നുകയും പറയുകയും ചെയ്യുന്ന മഹാന്മാരോട് പറയാനുള്ളത് കേരളം പലവിധ പ്രതിബന്ധങ്ങളെയും പ്രതിരോധ ങ്ങളേയും വകഞ്ഞ് മാറ്റി അതിജീവനത്തിന്റെ പുതിയ പാത വെട്ടി തെളിക്കുകയാണ്. നവകേരളത്തിന്റെ പുനർനിർമ്മിതിയിലാണ് .എന്നാൽ ഏതെല്ലാം മേഖലകളിലാണ് നവനിർമ്മാണങ്ങൾ നടക്കുന്നത് .നമ്മുടെയൊക്കെ ഭൗതീക സുഖ സാഹചര്യങ്ങൾ ,സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്കുള്ള പുനർനിർമ്മിതകൾ ആണ് കാര്യമായും നടക്കുന്നത് .അതോടൊപ്പം മനുഷ്യമനസ്സുകളിൽ വിവേകത്തിന്റെ നല്ല ആശയങ്ങളുടെ നവനിർമ്മിതികൾ നടക്കാൻ / നടത്താൻ നാം എത്ര പേർ തയ്യാറാകുന്നുണ്ട്?
ഞാൻ പറയുന്നു ജീർണ്ണോദ്ധാരണങ്ങൾ നടക്കേണ്ടത് ക്ഷേത്രങ്ങളിലൊ പള്ളികളിലൊ അല്ല മനുഷ്യമനസ്സുകളിലാണ്. നമ്മുടെ സാംസ്കാരിക ബോധ മണ്ഡലങ്ങളിൽ പുത്തൻ ചിന്തകളുടെ പുനർനിർമ്മിതികൾ ഉണ്ടാകേണ്ടിയിരിക്കുന്നു .ഈ യൊരു തോന്നലുകൾ തലച്ചോറിൽ വരാത്തവർക്കാണ്. നവോത്ഥാനങ്ങൾ നടപ്പിലാവുന്നില്ലാന്നൊക്കെ തോന്നുന്നത് .അവരെ കുറ്റം പറഞ്ഞിട്ട് കാര്യല്ല്യാ.
ഈയൊരു സാഹചര്യത്തിലാണ് മഹാകവി കുമാരാ നിശാന്റ ‘ചിന്താവിഷ്ടയായ സീത’ പുനർവായിക്കപെടുന്നതിന്റെ പ്രസക്തി .സമകാലിക സാഹിത്യ സദസ്സുകളിൽ .സംവാദങ്ങളിൽ .. ഏറെ ചർച്ചകൾക്ക് വിധേയമാക്കപ്പെട്ട ആദ്യ പെൺപക്ഷ രചന ഈ കൃതിയായിരിക്കും
പെണ്ണത്തത്തിലേക്ക് പരകായപ്രവേശം ചെയുന്ന മഹാകവി നിലവിലെ രാമരാജ്യവ്യവസ്ഥിതികളോട് ധർമ്മസങ്കടത്തിലാകുന്ന സീത ഒരു വേള ഇങ്ങിനെയും ചിന്തിച്ചിരിക്കും .അഭിമാനിനിയായ ഒരു പെണ്ണ് ഇങ്ങിനെയേ ചിന്തിക്കാനിടയുള്ളു എന്ന ഒരു വ്യത്യസ്ത ബോധ്യം സമൂഹത്തിൽ കവി ഉണ്ടാക്കിയെടുത്തു. ചുറ്റിലും നടക്കുന്ന അനീതി ക ളും അസമത്വങ്ങളും കണ്ടിട്ടും കേട്ടിട്ടും അതിനെതിരെ ഒന്ന് ചിന്തിക്കാൻ പോലും കൂട്ടാക്കാത്ത,വീടെന്ന ആമാട പെട്ടിയിൽ സ്വർണ്ണാഭരണങ്ങൾ കണക്കെ അതിഭദ്രമായ് സൂക്ഷീക്കപ്പെടുന്ന സ്ത്രീ സമൂഹത്തോട് ഒന്നേ പറയാനുള്ളു നമുക്ക് ശേഷവും വസന്തം വരണമെങ്കിൽ …ഇനിയെങ്കിലും
കാഞ്ചന കൂട്ടിൽ നിന്നും
“ഭയ മറ്റ് പറന്നു പൊങ്ങിടാം
സ്വയമിദ്യോവിലൊരാശ്രയം വിനാ “
ഞാനല്ല 100 വർഷങ്ങൾക്ക് മുൻപ് കുമാരനാശാൻ പാടിയതാണ്.
100 വർഷങ്ങൾക്കിപ്പുറം ഞാൻ പാടുന്നു
” വെട്ടി തെളിച്ചിടാം പുതു പുതു വീഥികൾ
ഈ കൊടും വനാന്തരേ …
അത്താണികൾ തേടാതെ …
ആലംബരാവാതെ
ആർജ്ജവത്തോടൊത്ത് പാദങ്ങൾ മുന്നോട്ട്”
നന്ദി