Fri. Nov 20th, 2026

രാജ്യത്ത് ജനാധിപത്യവിരുദ്ധമായി റോമിലെ മാർപ്പാപ്പയുടെ അധികാരവും നിയമവും മാത്രം അംഗീകരിച്ചുകൊണ്ട് പ്രവർത്തിക്കുന്ന മാഫിയാ സംഘം കൊലപ്പെടുത്തിയ സിസ്റ്റര്‍ അഭയക്കേസിൽ സമൂഹത്തിലെ അനുസരണവൃത ദുരന്തങ്ങൾ ആയ മൂന്ന് കന്യാസ്ത്രീകളെ സിബിഐ ക്ക് പോലും പേടി.

അഭയ കേസില്‍ തിരുവനന്തപുരം സിബിഐ കോടതിയിലെ ഇന്നത്തെ സാക്ഷി വിസ്താരം മുടങ്ങി. ഇന്ന് വിസ്തരിക്കേണ്ട മൂന്ന് സാക്ഷികള്‍ കൂറുമാറുമെന്ന സംശയത്തെ തുടര്‍ന്ന് ഇവരെ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ സിബിഐ കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

കേസില്‍ നാല് സാക്ഷികളെയാണ് ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്. പക്ഷെ കോടതി നടപടി തുടങ്ങിയതിന് പിന്നാലെ മൂന്ന് പേര്‍ കൂറുമാറുമെന്ന സംശയമുണ്ടെന്നും ഇവരെ സാക്ഷിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്നും സിബിഐ അഭിഭാഷകന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കത്തോലിക്കാ സാമ്രാജ്യത്തിലെ അന്തപ്പുരങ്ങളിൽ അടിമകളായിക്കഴിയുന്ന മൂന്ന് സ്ത്രീകളെയാണ് ഇന്ന് വിസ്തരിക്കേണ്ടിയിരുന്നത്. 36-ാം സാക്ഷി സിസ്റ്റര്‍ വിനിത, 37-ാം സാക്ഷി സിസ്റ്റര്‍ ആനന്ദ്, 39 -ാം സാക്ഷി സിസ്റ്റര്‍ ഷെര്‍ളി എന്നിവരെയാണ് സാക്ഷിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് സിബിഐ ആവശ്യപ്പെട്ടത്. അനുസരണയുള്ള കുഞ്ഞാടുകളായ ഇവര്‍ തങ്ങളുടെ മുട്ടനാടുകൾക്കുവേണ്ടി മൊഴിമാറ്റിപ്പറയാൻ തയ്യാറായി ഹാജരായിരുന്നെങ്കിലും അനുസരണവൃത ദുരന്തങ്ങളെ വിശ്വസിക്കാൻ കൊള്ളില്ലെന്ന് മനസിലാക്കിയ സിബിഐ അഭിഭാഷകന്റെ ആവശ്യം കോടതി അംഗീകരിച്ചു.