Fri. Mar 29th, 2024

✍️ ഫ്രാൻസിസ് ജോയി

ഫാദർ ജെയിംസ് മഞ്ഞക്കൽ എന്ന കത്തോലിക്കാ പുരോഹിതൻ എന്ന് അവകാശപ്പെടുന്ന സത്വത്തിന്റ്റെ പോസ്റ്റിൽ കണ്ട ചില പരാമർശങ്ങൾക്കുള്ള മറുപടി.

നബി: ഇത് ക്രിസ്ത്യാനികളുടെ ഓണാഘോഷത്തെ ന്യായീകരിക്കൽ അല്ല

 വാമനനും, മാവേലിയും!

“കെട്ടുകഥകളുടെ ആകെത്തുകയായ ഹിന്ദുമതത്തിലെ അനേകം അന്ധവിശ്വാസങ്ങളിൽ പ്രധാനപ്പെട്ടതാണ് അവതാരകഥ! …. മാവേലിയെ പാതാളത്തിലേക്കു ചവിട്ടിതാഴ്ത്താൻ മഹാവിഷ്ണു വാമനനായി അവതരിച്ചു എന്ന് ഇവർ വിശ്വസിക്കുന്നു”

 @ യേശു മനുഷ്യനായി അവതരിച്ചു

Incarnation = അവതാരം.
– “വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു.” (യോഹന്നാൻ, 1:14)
– വിശ്വാസ പ്രമാണത്തിലും പറയുന്നത് അത് തന്നെയാണ്: “ഈ പുത്രൻ പരിശുദ്ധാത്മവിനാൽ ഗർഭസ്ഥനായി കന്യാമറിയത്തിൽനിന്നു പിറന്നു.”

അതായത് ദൈവമായ യേശു മറിയത്തിലൂടെ മനുഷ്യാവതാരം ചെയ്തു എന്നാണ് സഭ പഠിപ്പിക്കുന്നത്. ആദി മനുഷ്യരായ ആദവും ഹവ്വയും പാപം ചെയ്തു. അതുകൊണ്ട് ഇപ്പോൾ ജനിക്കുന്ന കുട്ടികൾക്കും ആ പാപമുണ്ട് (ജന്മ പാപം). അങ്ങനെ പാപികളായ മനുഷ്യരെ രക്ഷിക്കാൻ യേശു മനുഷ്യനായി അവതരിച്ചു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.

 “മനുഷ്യന്റെ ബൗദ്ധീകനിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കെട്ടുകഥകളുടെ പിറകേ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചവർ പോകരുതെന്ന് ആദ്യമേ അപേക്ഷിക്കുന്നു!”

 ബെസ്റ്റ് കണ്ണാ, ബെസ്റ്റ്!
ജോസഫ് എന്ന സ്വന്തം ഭർത്താവ് ജീവനോടെയിരിക്കുമ്പോൾതന്നെ, വ്യഭിചാരം ചെയ്യരുതെന്ന ദൈവത്തിന്റെ കൽപ്പന ദൈവം തന്നെ ലംഘിച്ച്, മറിയം മനുഷ്യ സ്പർശമേൽപ്പിക്കാതെ ദിവ്യഗർഭം ധരിച്ച് യേശുവിനെ പ്രസവിക്കുന്നത് ക്രിസ്ത്യാനികളുടെയല്ലാതെ വേറെ ആരുടേയും ഭൗതീക നിലവാരത്തെ പരീക്ഷിക്കുന്നില്ല. കാരണം അവരാരും ഈ കെട്ടുകഥകൾ വിശ്വസിക്കുന്നില്ല.

 “മഹാബലി ഒരു അസുരനാണ്. അസുരൻ എന്നാൽ  തിർമയുടെ മൂർത്തി.” 

 അതേ തിന്മയുടെ മൂർത്തിയായ സാത്താനെയാണ് ജോബിനെ പരീക്ഷിക്കാൻ പഴയ നിയമത്തിലും, യേശുവിനെ പരീക്ഷിക്കാൻ പുതിയ നിയമത്തിലും ദൈവം അയക്കുന്നത്.
“മഹാബലി വർഷംതോറും ഭൂമിയിലേക്ക്‌ വരുകയും പിന്നീട് പാതാളത്തിലേക്ക്‌ തിരികെ പോകുകയും ചെയ്യുന്നതുപോലെ, ബാലും ആണ്ടോടാണ്ട് ജീവിക്കുകയും മരിക്കുകയും ചെയ്യും എന്നാണ് മെസപ്പെട്ടോമിയൻ വിശ്വാസം!”

 യഹൂദ പുരോഹിതർ റോമൻ ഭരണത്തിന്റെ സഹായത്താൽ കുരിശിൽ തറച്ചു കൊന്ന യേശു ഉയിർത്തെന്നും, മനുഷ്യരെ മുഴുവൻ കൊന്ന് നല്ലവരെ രക്ഷിക്കാൻ വീണ്ടും വരുമെന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു.

 “മെസപ്പെട്ടോമിയയിൽ നിന്നും വണ്ടി കയറിയ ബാൽ അങ്ങനെ ഇപ്പോൾ കേരളത്തിലെ ക്രിസ്തീയ ദേവാലയങ്ങളിൽവരെ എത്തി നില്കുന്നു!”

 CE52ൽ ജറുസലേമിൽ നിന്നും വണ്ടി കയറി തോമസും കേരളത്തിൽ വന്നു, ഇല്ലാത്ത ബ്രാഹ്മണരെ / നമ്പൂതിരിമാരെ ക്രിസ്ത്യാനികളാക്കിയെന്ന് നിങ്ങളല്ലാതെ വേറെ ആരും വിശ്വസിക്കില്ല. പുള്ളിയും കേരളത്തിലെ പള്ളികളിൽ നിറഞ്ഞു കാണാം.
“അവസാനം ഒരു കാര്യമേ പറയാനുള്ളൂ, മത സൗഹാർദ്ദം കാണിക്കേണ്ടത് മറ്റു മതങ്ങളുടെ ആചാരങ്ങളെയും ദേവന്മാരെയും പള്ളിക്കകത്ത്‌ വിളിച്ചു കയറ്റിയിട്ടല്ല”

 അടിപൊളി!
മറ്റു മതങ്ങളിൽ ഇല്ലാത്ത ഒരു കാര്യമെങ്കിലും ക്രിസ്തുമതത്തിൽ കാണിച്ചു തരാൻ കഴിയുമോ? എല്ലാം അടിച്ചു മാറ്റിയതാണ്‌ മിസ്റ്റർ. ക്രിസ്തുമതത്തിലെ എല്ലാ ആചാരങ്ങളും, ക്രിസ്തു മതത്തിന്റെ ചിഹ്നമായ കുരിശും, എന്തിനേറെ പറയുന്നു യഹൂദർ യഹോവയെ പോലും അടിച്ചു മാറ്റിയതാണ്. ചിലത് ഇവിടെ കാണാം:

ഇതിനെയാണോ, ഈ “അമ്പലകള്ളന്‍” “അമ്പലകള്ളന്‍” എന്ന് വിളിക്കുന്നത്‌!?

“വെറും ഒരു കെട്ടുകഥ കാലക്രമത്തിൽ ‍സ്വീകാര്യത നേടുകയും, പിന്നീട് ഒഴിച്ചുകൂടാനാകാത്ത ആചാരമായി മാറുകയും ചെയ്യുന്ന കാഴ്ചയാണ് ഇവിടെ നാം കണ്ടത്!!”

അടിപൊളി!
ഒരു ഉദാഹരണം പറയാം; ഇന്ന് കേരളത്തിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ഒരു വിശുദ്ധനാണ് സെന്റ് ജോർജ്ജ്. അങ്ങനെ ഒരു വിശുദ്ദൻ ഒരിക്കലും കത്തോലിക്കാ സഭയിൽ ഉണ്ടായിട്ടില്ല. അന്നുണ്ടായിരുന്ന ഗ്രീക്ക് മതവും വിശ്വാസവും അപ്പാടെ കത്തോലിക്കാ മതത്തിലേക്ക് ആഗീരണം ചെയ്യുകയും കാലക്രമേണ അങ്ങനെ ഒരു വിശുദ്ധനെ സൃഷ്ടിക്കുകയുമായിരുന്നു സഭ ചെയ്തത്. അത് മനസ്സിലാക്കിയ രണ്ടാം വത്തിക്കാൻ കൗൺസിൽ പുള്ളിയെ സഭയുടെ വിശുദ്ധരുടെ ഔദ്യോഗിക കലണ്ടറിൽ നിന്നും നീക്കം ചെയ്തിട്ടും, നിങ്ങൾ തന്നെയല്ലേ പുള്ളിയെ വച്ച് ഇപ്പോഴും പുട്ടടിക്കുന്നത്?
“സഭ പ്രശ്നങ്ങളിലൂടെ നീങ്ങുമ്പോൾ സഭയെത്തകർക്കാൻ സാത്താൻ കിണഞ്ഞ് പ്രവർത്തിക്കുമ്പോൾ നമുക്കെങ്ങനെ ഓണം ആഘോഷിച്ച്, ഓണസദ്യയും കഴിച്ച് നിഗളിക്കാൻ സാധിക്കും?”

സാത്താൻ ദൈവത്തിന്റെ ശത്രുവാണെങ്കിൽ, സർവശക്തനായ ദൈവം എന്തുകൊണ്ട് സാത്താനെ ഇല്ലാതാകുന്നില്ല? പറ്റില്ലല്ലേ?

“വിഗ്രഹങ്ങളെ തൊട്ട് തൊഴാനോ കഴുന്നെടുക്കുന്ന അമ്പ് തൊട്ട് നമസ്ക്കരിക്കാനോ സഭ അനുവദിച്ചിട്ടില്ല.”

സെബസ്ത്യാനോസിന്റെ അമ്പ് പെരുന്നാൾ നടത്തുന്നത് ആരാണടോ കോപ്പേ? അമ്പ് കൊണ്ട് കാണിച്ചു കൂട്ടുന്ന നേർച്ചകൾ താൻ ഇതുവരെ കണ്ടിട്ടില്ലേ?

താങ്കളുടെ പ്രായത്തെ മാനിക്കുന്നു, പക്ഷെ ഇതൊരുവക ഡാഷ്ണോത്തിലെ ന്യായീകരണമായിപ്പോയി.

“കപടനാട്യക്കാരാ, ആദ്യം സ്വന്തം കണ്ണിൽനിന്നു തടിക്കഷണം എടുത്തുമാറ്റുക. അപ്പോൾ സഹോദരന്റെ കണ്ണിലെ കരടെടുത്തുകളയാൻ നിനക്കു കാഴ്ച തെളിയും” (Matthew 7:5)
f®an©is j◎y