Fri. Mar 29th, 2024

ഹിന്ദുമഹാസഭയുടെ സന്യാസി വിഭാഗത്തിന്റെ ഉത്തരവാദിത്വമുള്ള സ്വാമി ഭത്താത്രേയ സായ് സ്വരൂപിനെതിരേ കൃപാസനം ഡയറക്ടറും സർവ്വരോഗസംഹാരിയായ കൃപാസനം പത്രത്തിന്റെ എഡിറ്ററും ആയ ഫാ. വിപിജോസഫ് തെറ്റായ വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ സർവ്വജ്ഞനായ വിപി അച്ചന്റെ പേരിൽ ഹിന്ദുമഹാസഭ ഡിജിപിക്ക് പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്ത്  നിയമ നടപടികൾ എടുക്കുകയും ചെയ്തിട്ടുണ്ട്. കേരള യുക്തിവാദി സംഘം നടത്തുന്ന കൃപാസനം മാർച്ചിന്റെ അന്ന് അതേ സമയത്തു തന്നെ, ഹിന്ദു മഹാസഭയുടെ പേരിൽ അച്ഛൻ തന്നെ ഒരു ആംബുലൻസ് വാങ്ങി, അച്ഛൻ തന്നെ ഉദ്ഘാടിച്ച്, മനപ്പൂർവ്വം അന്നേ ദിവസം സംഘർഷം ഉണ്ടാക്കാനുള്ള ഉടായിപ്പ് ബുദ്ധിയാണ് ആസനം ജോസഫ് നടത്തിയത്. ഔദ്യോഗികമായി ഇങ്ങനെയൊരു സംഘടനയുണ്ടെന്ന് കൃപാസനം ജോസഫിന് അറിയില്ലായിരുന്നെന്ന് തോന്നുന്നു. എന്തായാലും വിപി. ജോസഫിനെ തനിക്ക് അറിയില്ലെന്നും ഇങ്ങനെയൊരുപരിപാടിയെക്കുറിച്ചും അറിയില്ലെന്ന് വ്യക്തമാക്കിയ സ്വാമി ഭത്താത്രേയ സായ് സ്വരൂപ് കൃപാസനം ജോസഫിനെതിരെ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

എന്നാൽ സർവ്വജ്ഞനായ ആസനം ജോസഫിന് വ്യാജ പോസ്റ്റിടുമ്പോൾ തനിക്കെതിരെ വരാൻപോകുന്ന ഹിന്ദുമഹാ സഭയുടെ കേസ് മുൻകൂട്ടി കാണാൻ ആസനം ജോസപ്പിന് കഴിഞ്ഞില്ല..മാത്രമല്ല ആസനം ജോസപ്പ് പനി ബാധിച്ച് ആരും കാണാതെ ആശുപത്രിയിൽ അഡ്മിറ്റാകുന്നത് 7/7/ 2019 ഞായറാഴ്ച രാത്രിയായിരിന്നു. എന്നാൽ അതിനു മുൻപേ ഒരു ഫെയ്‌സ്‌ബുക്ക്‌ പേജിൽ ഒരു പോസ്റ്റ് ഒട്ടിച്ചിരുന്നു: പിറ്റേ ദിവസം തന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കലാപരിപാടി അറിയിച്ചുകൊണ്ട് ആയിരുന്നു അത്. എട്ടാം തിയതി തിങ്കളാഴ്ചത്തെ പരിപാടിക്ക് താൻ ഉണ്ടാകില്ലെന്ന് ജോസപ്പിന് നേരത്തെ അറിയാൻ കഴിഞ്ഞില്ല.കൃപാസനത്തിൽ വരുന്ന എല്ലാവരുടെയും ഭൂതം – ഭാവി – വർത്തമാനം എല്ലാം മുൻകൂട്ടി കാണുന്ന ജോസപ്പിന് സ്വന്തം കാര്യത്തിൽ മാത്രം കൃപാസനം മാതാവ് ഉടമ്പടികൾ തെറ്റിക്കുന്നതെന്തെന്ന് ഫ്രാൻസിസ് ജോയി.

ഫ്രാൻസിസ് ജോയിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൻറെ പൂർണ്ണ രൂപം:

ആലപ്പുഴ രൂപതയുടെ കീഴിൽ കലവൂരിൽ കൃപാസനം പത്രം അച്ചടിച്ച് വിശ്വാസികളെ തീറ്റിക്കുന്ന ആസനം ജോസഫ് ഒരു ഫ്രോഡാണെന്ന് ആദ്യമേ പറഞ്ഞിരുന്നു. ആ അഭിപ്രായം ഇതുവരെ മാറിയിട്ടില്ല എന്ന് മാത്രമല്ല, അത് സത്യമാണെന്ന് ഓരോ ദിവസവും ജോസപ്പ്തന്നെ തെളിയിച്ചുകൊണ്ടിരിക്കുകയാണ്.

ആസനം ജോസപ്പ് പനി ബാധിച്ച് ആരും കാണാതെ ആശുപത്രിയിൽ അഡ്മിറ്റാകുന്നത് 7/7/ 2019 ഞായറാഴ്ച രാത്രിയായിരിന്നു. എന്നാൽ അതിനു മുൻപേ ആദ്യത്തെ പോസ്റ്റ് ഒട്ടിച്ചിരുന്നു: പിറ്റേ ദിവസം തന്റെ നേതൃത്വത്തിൽ നടക്കാനിരിക്കുന്ന കലാപരിപാടി അറിയിച്ചുകൊണ്ട്. എട്ടാം തിയതി തിങ്കളാഴ്ചത്തെ പരിപാടിക്ക് താൻ ഉണ്ടാകില്ലെന്ന് ജോസപ്പിന് നേരത്തെ അറിയാൻ കഴിഞ്ഞില്ല.

കേരള യുക്തിവാദി സംഘം 2019 ജൂലായ് 31ന് “കൃപാസനം അടച്ചുപൂട്ടുക” എന്ന മുദ്രാവാക്യവുമായി കൃപാസനത്തിനെതിരെ ബഹുജന മാർച്ച് നടത്തുന്നു എന്നറിഞ്ഞപ്പോൾ, ജോസപ്പിന്റെ ആസനത്തിൽ തെളിഞ്ഞ ബുദ്ധിയായിരുന്നു: അതെ ദിവസം, അതെ സമയംതന്നെ അഖില ഭാരത ഹിന്ദു മഹാസഭയുടെ പേരിൽ ആംബുലൻസ് ഉത്‌ഘാടന പോസ്റ്റ് (ജൂലൈ 24ന്) ഒട്ടിച്ചത്. ഹിന്ദുക്കളെയും യുക്തിവാദികളെയും തമ്മിൽ തല്ലിച്ച് ചോരകുടിക്കാൻ നോക്കിയ ചെന്നായ.

ഈ പോസ്റ്റ് വ്യാജമാണെന്നും അതിനെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു മഹാസഭയുടെ ഭാരവാഹികൾ കേസുമായി രംഗത്ത് വന്നതിനു പിന്നാലെ ആസനം ജോസപ്പിന് പോസ്റ്റ് പിൻവലിക്കേണ്ടി വന്നു. അവിടെയും തനിക്കെതിരെ വരാൻപോകുന്ന കേസ് മുൻകൂട്ടി കാണാൻ ആസനം ജോസപ്പിന് കഴിഞ്ഞില്ല.

കൃപാസനത്തിൽ വരുന്ന എല്ലാവരുടെയും ഭൂതം – ഭാവി – വർത്തമാനം എല്ലാം മുൻകൂട്ടി കാണുന്ന ജോസപ്പിന് ഈ രണ്ടു സമയത്തും സ്വന്തം ഭാവി അറിയാൻ കഴിഞ്ഞില്ല. അതിനുള്ള തെളിവാണ് ആസനം ജോസപ്പിന്റെ മൂഞ്ചിയ ഈ രണ്ട് പോസ്റ്റുകൾ.

ഇതുപോലുള്ള ഫ്രോഡുകളാണ് കത്തോലിക്കാ സഭ പറയുന്ന: ‘ജീവനുള്ള ദൈവം’ വെറുമൊരു കെട്ടുകഥയാണെന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ്. സത്യത്തിൽ അങ്ങിനെ ഒരു ദൈവം ഉണ്ടായിരുന്നെങ്കിൽ ഇതുപോലുള്ള ഫ്രോഡുകൾ തന്റെ പേര് ചീത്തയാകുന്നത് ആ ദൈവം തടയില്ലായിരുന്നോ?

മലയാളികളുടെ 80 ലക്ഷം രൂപയാണ് ഇതുവരെ കൃപാസനം കൈപ്പറ്റിയത്, വേറെയും ഉണ്ടാകാം!

മുൻ LDF സർക്കാർ അനുവദിച്ചത് – 20 ലക്ഷം
KTDC നൽകിയത്————————– – 10 ലക്ഷം
2016 -2017 ബജറ്റിൽ അനുവദിച്ചത് – 50 ലക്ഷം
—————————————————————————
ആകെ മൊത്തം ടോട്ടൽ——————- = 80 ലക്ഷം

f®an©is j◎y

ഹിന്ദുമഹാസഭയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്: