അക്രമത്തിന്റെ പേരിൽ യൂണിവേഴ്സിറ്റി കൊളേജിനെ തകർക്കാൻ സംഘടിത ശ്രമം നടക്കുന്നുവെന്നാരോപിച്ച് എസ് എഫ് ഐയുടെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളയെടക്കം പങ്കെടുപ്പിച്ച് കൊണ്ട് കോളേജിന് മുന്നിൽ മഹാപ്രതിരോധം തീർത്തു. സംവിധായകൻ ഷാജി.എൻ.കരുൺ പ്രതിരോധ പരിപാടി ഉദ്ഘാടനം ചെയ്തു. പരിപാടിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യൂണിവേഴ്സിറ്റി കോളജിൽ നിന്ന് വൻ വിദ്യാർത്ഥി പങ്കാളിത്തത്തോടെയുള്ള പ്രകടനം ക്യാമ്പസിന് പുറത്തെത്തി.
‘തെറ്റിനെക്കാൾ വലയി ശരിയാണ് ഞങ്ങൾ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിരോധ സംഘമം. മുൻകാല വിദ്യാർത്ഥികൾ, എസ്എഫ്ഐ പ്രവർത്തകർ, നേതാക്കൾ,അധ്യാപകർ, പ്രിൻസിപ്പൾമാർ, എന്നിവരും സിപിഐഎം നേതാക്കളും പ്രവർത്തകരും പ്രതിരോധം തീർക്കാനെത്തി. എംജി റോഡിന് ഇരുവശവുമായി കോളജിനോട് ചേർന്ന് പ്രത്യേക പന്തൽ ഒരുക്കിയിരുന്നു.
തെറ്റ് പറ്റിയത് സമ്മതിച്ചുവെന്നും എന്നാൽ തിരുത്തിയ ശേഷവും എസ്എഫ്ഐയെ വേട്ടയാടുകയാണെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി സച്ചിൻ ദേവ് പറഞ്ഞു. ജി.എസ്.പ്രദീപ്, ഗിരീഷ് പുലിയൂർ, ബിനു തുടങ്ങി നിരവധി പ്രമുഖരും പങ്കെടുത്തു.

കെ.എസ്.യു അടക്കമുള്ള പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വമിപ്പോള്‍ കോണ്‍ഗ്രസ്സിനല്ല, അത് ചില മാധ്യമ സ്ഥാപനങ്ങള്‍ക്കാണ്. ഇക്കാര്യം പകല്‍ പോലെ വ്യക്തമായി കഴിഞ്ഞു.
യൂണിവേഴ്സിറ്റി കോളജിലെ നിഷ്പക്ഷ വിദ്യാര്‍ത്ഥി എന്ന പേരില്‍ ചാനലുകള്‍ അവതരിപ്പിച്ച അമല്‍ ചന്ദ്രന് ആണ് യൂണിവേഴ്സിറ്റി കോളജിന് മുന്നിൽ റോഡിൽവെച്ച് രൂപംകൊണ്ട പുതിയ കെ.എസ്.യു പ്രസിഡന്റ്. യൂണിവേഴ്സിറ്റി കോളജില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ ഇത്തരത്തില്‍ ചാനല്‍ അവതരിപ്പിച്ച മറ്റൊരു കേമനെ എ.ഐ.എസ്.എഫും ഭാരവാഹിയാക്കിയതും വെളിവായിരുന്നു. നിഷ്പക്ഷരായ വിദ്യാര്‍ത്ഥികളുടെ വേഷം കെട്ടി ചാനലുകളില്‍ എസ്.എഫ്.ഐക്ക് എതിരെ തിരിഞ്ഞവരുടെ മുഖമൂടി ഇതോടെ അഴിഞ്ഞ് വീണിരുന്നു. ഇത്തരം ചിലരെ രാഷ്ട്രീയമില്ലാത്തവരെന്ന് പറഞ്ഞ് അവതരിപ്പിച്ച മാമാ ചാനലുകള്‍ ശരിക്കും മാമാ പണി തന്നെയാണ് ചെയ്തിത്.
എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയ അജണ്ട പ്രകാരമാണ് ഇവിടെ നടക്കുന്നത്. മാധ്യമ പി.ആര് എന്ന് തന്നെ ഇതിനെ വിശേഷിപ്പിക്കാവുന്നതാണ്. ഇന്ത്യ ഇപ്പോള്‍ വിക്ഷേപിച്ച റോക്കറ്റ് ഒരാഴ്ച്ച്ക്ക് മുന്‍പേ വിട്ടവരാണ് ഈ മാധ്യമങ്ങള്‍. യാഥാര്‍ത്ഥ്യം പരിശോധിക്കാതെ വാര്‍ത്തകള്‍ മുന്‍ കൂട്ടി തയ്യാറാക്കി വയ്ക്കുന്നു എന്നതിന്റെ ഉദാഹരണമാണിത്.എന്തിനാണ് മാധ്യമങ്ങള്‍ക്ക് ഇത്ര വലിയ പക കമ്യൂണിസ്റ്റുകളോടും എസ്.എഫ്.ഐക്കാരോടും എന്നതാണ് ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം. മറ്റു പാര്‍ട്ടികളും സംഘടനകളും എന്ത് ചെയ്താലും ഇവിടെ വാര്‍ത്തയല്ല.

ചാനല്‍ സ്റ്റുഡിയോയിലിരുന്ന് എസ്.എഫ്.ഐ വധം നടത്തുന്നവരാണ് കെ.എസ്.യു നേതാവിനേയും നിഷ്പക്ഷനാക്കി അവതരിപ്പിച്ചത്. മാമാ മാധ്യമങ്ങളുടെ കള്ള പ്രചാരണത്തിനുള്ള തിരിച്ചടിയാണ് യൂണിവേഴ്സിറ്റി കോളജില്‍ നിന്നും ഇപ്പോള്‍ ലഭിച്ചിരിക്കുന്നത്. അടുത്ത നിയമസഭാ ഉപതിരഞ്ഞെടുപ്പിന് ക്വട്ടേഷൻ ഉറപ്പിച്ചതു വെളിവാക്കുന്ന വ്യാജവാർത്തകളാണ് പടച്ചുവിടുന്നത്.
നേരത്തെ എസ്.എഫ്.ഐ സെക്രട്ടറിയേറ്റിലേക്ക് സംഘടിപ്പിച്ച മാര്‍ച്ചിലും അവധിയായിട്ടു പോലും വിദ്യാര്‍ത്ഥികള്‍ കൂട്ടമായി അണിനിരന്നിരുന്നു. അതിനുശേഷം നടന്ന രജനി എസ്. ആനന്ദിന്റെ രക്തസാക്ഷിത്വ ദിനത്തോടനുബസിച്ച് സംഘടിപ്പിച്ച എസ്.എഫ്.ഐ പ്രകടനത്തില്‍ ആയിരങ്ങളാണ് പങ്കെടുത്തത്. അതായത് ആ ക്യാമ്പസില്‍ പഠിക്കുന്ന 90 ശതമാനത്തിലധികം വിദ്യാര്‍ത്ഥികളും പങ്കെടുത്തു എന്ന് വ്യക്തം. കൊടി നാട്ടാന്‍ സ്ഥലം കൊടുത്താലും വലതുപക്ഷ രാഷ്ട്രീയം ഈ ക്യാമ്പസില്‍ പച്ച തൊടില്ലെന്ന ഉറച്ച സന്ദേശമാണിത് നൽകിയത്.

സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചപ്പോള്‍ ആ തെറ്റ് തിരുത്തി മുന്നോട്ട് പോകാനാണ് ഇവിടെ എസ്.എഫ്.ഐ ശ്രമിക്കുന്നത്. അതിനാണ് ഇപ്പോള്‍ വിദ്യാര്‍ത്ഥികള്‍ പിന്തുണ നല്‍കുന്നത്.‘എന്നാല്‍ അങ്ങനെയങ്ങ് പോകാന്‍ വരട്ടെ’ എന്ന നിലപാടിലാണ് ചില മാധ്യമങ്ങളുടെ സമീപനം. സെക്രട്ടറിയേറ്റ് നടയ്ക്കല്‍ നടന്ന കെ.എസ്.യു സമരം തന്നെ മാധ്യമ സ്പോണ്‍സേര്‍ഡാണ്.
ഏതാനും ചിലര്‍ നടത്തുന്ന പ്രതിഷേധത്തിന് വെണ്ടക്ക നിരത്തുന്നവര്‍ക്ക് ഒരു ക്യാമ്പസ് മുഴുവന്‍ എസ്.എഫ്.ഐയോട് ഇപ്പോഴും ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതും പൂർവ്വ വിദ്യാർത്ഥികൾ ഉൾപ്പെടെ പിന്തുണയുമായി എത്തുന്നതും വാര്‍ത്തയെ അല്ല.യൂണിവേഴ്സിറ്റി കോളജ് വിഷയം കത്തി നില്ക്കുമ്പോള് തന്നെ തൃശൂര്‍ സെന്റ് തോമസ് കോളജില്‍ എബിവിപിയും കെഎസ്യുവും സഖ്യമായി മത്സരിച്ചിട്ടും ഒരുസീറ്റിലൊഴികെ ബാക്കിയെല്ലാ സീറ്റും തൂത്തുവാരിയിട്ടും ഈ മാധ്യമങ്ങള്‍ക്ക് അത് ഒരു സംഭവമലായിരുന്നു.അവിടെയെങ്ങാന്‍ എസ്.എഫ്.ഐ പരാജയപ്പെട്ടിരുന്നു എങ്കില്‍ ഇവരെല്ലാം കൂടി എസ്.എഫ്.ഐയുടെ ശവദാഹം നടത്തിയെന്ന് വർത്തയടിച്ചെനെ. ഇതാണ് കേരളത്തിലെ മാധ്യമ രാഷ്ട്രീയം. ഈ രാഷ്ട്രീയത്തിന് കേരളത്തിലെ ക്യാമ്പസ് രാഷ്ട്രീയത്തെ ഒരിക്കലും അടിയറവെക്കരുത്.
മാധ്യമങ്ങൾക്ക് ഇപ്പോൾ പഥ്യം എ ബി വി പിയും എ ഐ എസ് എഫും ആണ്.ചിലർക്ക് രണ്ടും ഒരു പോലെ പ്രിയങ്കരമാണ് താനും.തെറ്റല്ല. ബി ജെ പി എന്ന പുതിയ സംഘടനെയെക്കാളും കുറച്ചു കൂടി വേരോട്ടം ഇന്ത്യയിൽ ഉള്ള സംഘടനയാണ് എ ബി വി പി. സ്വാതന്ത്ര്യ സമര പാരമ്പര്യമൊക്കെ ഒന്നായിരുന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ വിദ്യാർഥിസംഘടന എ ഐ എസ് എഫിനും അവകാശപ്പെടാവുന്നതാണ്. പക്ഷെ , അതിൽ നിന്നും പിളർന്നു മാറിയ സി പി എമ്മും എസ് എഫ് ഐയും നിലവിൽ വന്ന ശേഷമുള്ള എ ഐ എസ് എഫ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയിൽ കാര്യമായ ഒരു സ്വാധീനവും ചെലുത്തിയ സംഘടനയല്ല. ഒരു സമരവും ചെയ്തിട്ടില്ല. എം എൻ സ്മാരകത്തിലും സുഗതൻ സ്മാരകത്തിലും ചുറ്റിത്തിരിയുന്ന സംസ്ഥാന നേതൃത്വവും സമാനമായ സ്മാരക / ഓഫിസുകളിൽ പെട്ടിയെടുപ്പുകാരായ ജില്ലാ നേതാക്കളാലും സമ്പന്നമാണ് എ ഐ എസ് എഫ് എന്നതൊഴിച്ചാൽ എസ് എഫ് ഐയുടെ കൂടെ ഒട്ടിചേർന്നല്ലാതെ ഇക്കൂട്ടർ ഒരു സമരവും ചെയ്തിട്ടുമില്ല വിജയിപ്പിച്ചിട്ടുമില്ല. ‘ആളില്ലാ സ്റ്റുഡന്റസ് ഫെഡറേഷൻ’ എന്ന ആക്ഷേപം ഏറ്റാണ് ഓരോ എ ഐ എസ് എഫുകാരനും തന്റെ വിദ്യാർഥികാലം കഴിച്ചുകൂട്ടുന്നത് എന്നതാണ് വാസ്തവം.
ഇടയ്ക്ക് പന്ന്യനെ പോലുള്ള അബദ്ധങ്ങളൊക്കെ പറ്റുമെങ്കിലും പി കെ വി മുതൽ സി കെ ചന്ദ്രപ്പൻ പോലെ കാനം വരെയൊക്കെ ഉള്ള നേതാക്കൾക്ക് ലഭ്യമാകുന്ന മതിപ്പും ബഹുമാനവും അതിന്റെ ചെറുകഷണമായി എ ഐ എസ് എഫിനും ഇടതു വിദ്യാർത്ഥി കൂട്ടായ്മയിൽ ലഭ്യമായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിന്റെ ചരിത്രത്തിൽ അപൂർവ്വ സന്ദർഭങ്ങളിൽ അതിന്റെ സംസ്ഥാന നേതാക്കളായി വന്നവരുടെ സംസ്കാരവും വിവരവും ലഭ്യമാകുന്ന മതിപ്പിന് ആക്കം കൂട്ടിയിട്ടുമുണ്ട്. അത്രയൊക്കെയേ ഉള്ളൂ. ഇതിലെ മാധ്യമ അജണ്ട അത് ഉദരനിമിത്തമാണ് എന്ന് മനസിലാക്കുക.