Fri. Nov 20th, 2026

ബ്രാഹ്മണിസത്തിനുമുൻപിൽ ഭരണഘടന അടിയറവെക്കാമെന്ന് പോലീസ്‌മാടമ്പികൾ കരുതണ്ട, സ്ത്രീകൾ ശബരിമലയിലേക്ക് വരികയാണെന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ. സുപ്രീംകോടതിവിധി വന്നുപത്തുമാസം പിന്നിട്ടിട്ടും വിധി നടപ്പിലാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ചാവേറുകളാകാൻ തയാറായ സ്ത്രീകളാണ് ഇനി വരുന്നത് എന്ന് നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിൽ പറയുന്നു. കേരളാപോലീസ് പഴയ നായർ പട്ടാളമല്ല ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾ ജീവൻ വെടിയാൻ തയ്യാറായാണ് വരുന്നെതെന്ന് സ്ത്രീപക്ഷ കൂട്ടായ്മ പറഞ്ഞു.

നവോത്ഥാനകേരളം സ്ത്രീപക്ഷ കൂട്ടായ്മയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം:

ഒന്നാം ശൂദ്ര ആർത്തവലഹള, ശബരിമലയിൽ പ്രായ ഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച എല്ലാ രാഷ്ട്രീയപാർട്ടികളും ആദ്യം സ്വാഗതം ചെയ്ത സുപ്രീം കോടതി വിധി അട്ടിമറിക്കാൻ ഒരുസാമൂഹ്യവിരുദ്ധൻറെ പണത്തിനുവേണ്ടി അയാളുടെ ജിഹ്വായായി വർത്തിച്ചുകൊണ്ട് കലാപാഹ്വാനം നടത്തി മാധ്യമങ്ങൾ സൃഷ്ടിച്ച ഒരു ലഹളയായിരുന്നു എന്ന് സാമാന്യബോധമുള്ള ആർക്കും അറിയാം ബിജെപി ഉൾപ്പെടെയുള്ള രാഷ്ട്രീയപാർട്ടികൾക്ക് വാസ്തവത്തിൽ ഈ ലഹളയോടൊപ്പം കൂടേണ്ടിവന്നതാണ് ഈ സാമൂഹ്യവിരുദ്ധന്റെയും. കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെയും സൃഷ്ടിയായായിരുന്നു കഴിഞ്ഞ ഒക്ടോബറിൽ നടന്ന ഒന്നാം ശൂദ്ര ആർത്തവ ലഹള. പിന്നീട് രണ്ടാം ശൂദ്ര ആർത്തവ ലഹളയിലേക്ക് എത്തുമ്പോൾ ഇത് അവരിൽനിന്നൊക്കെ കൈവിട്ടുപോകുകയും സംഘപരിവാറും കേരളാ പോലീലെ സംഘി വീംഗും കൂടി ഏറ്റെടുക്കുകയുമായിരുന്നു അതിൻറെ വികാസപരിണാമങ്ങളും സ്ത്രീകൾ ഇതിനെയെല്ലാം ചെറുത്തു തോൽപ്പിച്ചുകൊണ്ട് നേടിയ അദ്‌ഭുത വിജയത്തിനും കേരളം സാക്ഷ്യം വഹിച്ചതാണല്ലോ?

ശബരിമലയിൽ പോയവരും പോകാൻ ശ്രമിച്ചവരുമായ മുഴുവൻ സ്ത്രീകളും ആദ്യം മുതൽ പറയുന്ന ഒരു കാര്യമാണ് പൊലീസാണ് കോടതിവിധി നടപ്പിലാക്കാതിരിക്കാൻ വേണ്ടി സംഘികൾക്കൊപ്പം നിന്ന് നിയമലംഘനത്തിന് നേതൃത്വം കൊടുക്കുന്നത് എന്ന്….! വത്സൻ തില്ലങ്കേരിയെപ്പോലുള്ളവർ ശബരിമലയുടെ പോലീസ് മേധാവിയായതും വനിതാപൊലീസുകാരുടെ മെൻസസ് പീരീഡ്‌ പരിശോദിച്ചതുമൊക്കെ നാം കാണ്ടതാണ്.

ഇന്നലെ മുഖ്യമന്ത്രിയും ഇതെല്ലാം തുറന്നുപറഞ്ഞു.പിന്നാലെ ജെട്ടിയൂരി തലയിലിട്ടുകൊണ്ടുനടക്കുന്ന കേരളത്തിലെ ‘ഊള ചാനലുകളുടെ’ സൃഷ്ടിയായ, ചീഫ്ജസിറ്റീസിനെവരെ ചാനലുകളിൽ കയറിയിരുന്നു തെറിവിളിക്കുകയും ശബരിമലയിൽ കയറിയ മഞ്ജുവിനെ കൈരളിചാനലിൽ ഇരുന്നു “കള്ള വണ്ടികയറിയ കള്ളവെടി” എന്നുസംബോധനചെയ്യുകയും അവർ ചാനൽചർച്ചയിൽനിന്ന് ഇറക്കിവിടുകയും ചെയ്ത സ്ത്രീവിരുദ്ധൻ കൂടിയായ ആ സാമൂഹ്യവിരുദ്ധൻ തന്നെ ഇന്നലെ ശബരിമലയിൽ വോക്കി ടോക്കി ആരും കാണാതെ ഉപയോ​ഗിച്ചുകൊള്ളാൻ പൊലീസ് പറഞ്ഞെന്ന് റിപ്പോർട്ടർ റ്റി വിയുടെ ന്യൂസ് നൈറ്റ് പരിപാടിയിൽ അവകാശപ്പെട്ടിരുന്നു.

അയാളുടെ വാക്കുകൾ ഇങ്ങനെ -”കഴിയുന്നത്ര ഇൻക്ലൂസിവ് ആയാണ് അവിടുത്തെ നല്ലൊരു ശതമാനം പ്രൊട്ടസ്റ്റുകളും നടന്നത്, അവിടെയുണ്ടായിരുന്ന പൊലീസുകാരും അതിന്‍റെ സ്പിരിറ്റ് മനസിലാക്കി. ഞാനടക്കമുള്ളവര്‍ അവിടെ വോക്കി റ്റോക്കിയും കൊണ്ടാണ് പോയത്. പോലീസുകാർ എന്നോട് പറഞ്ഞു വേണേൽ ആരും കാണാതെ ഉപയോ​ഗിച്ചോളൂ. ഇവിടെ കണ്ടുകഴിഞ്ഞാല്‍, മാധ്യമങ്ങള്‍ പറഞ്ഞാല്‍ കേസെടുക്കേണ്ടിവരും” എന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞുവെന്ന് ഈ സാമൂഹ്യവിരുദ്ധപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തവൻ തന്നെ ചർച്ചയിൽ വെളിപ്പെടുത്തി. ”പൊലീസുകാർ ഇക്കാര്യത്തിൽ ഞങ്ങൾക്ക് ചെയ്തത് വലിയ സഹായമാണ്”. അവിടെയുണ്ടായിരുന്ന ഭൂരിപക്ഷം പൊലീസുകാര്‍ക്കും ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിയോട് എതിര്‍പ്പായിരുന്നുവെന്നും ഇയാൾ ഇന്നലെ ചാനലിൽ ഇരുന്നു പറഞ്ഞു. ശബരിമലയില്‍ ഡ്യൂട്ടിയുള്ളവരെ അറിയിക്കാതെ കണ്ണൂരില്‍ നിന്നും ഏഴ് പോലീസുകാരും കോട്ടയം എസ്പിയും കൂടെയാണ് കനദുര്‍ഗയെയും ബിന്ദുവിനെയും സന്നിധാനത്ത്എത്തിച്ചതെന്നും ഈ സാമൂഹ്യവിരുദ്ധൻ ആരോപിച്ചു.

അതിൽനിന്നും വിധിനടപ്പിലാക്കിയവർ കണ്ണൂരില്‍ നിന്നും ഏഴ് പോലീസുകാരും കോട്ടയം എസ്പിയും ആണെന്നും ബാക്കിയുള്ള പോലീസുകാർ സുപ്രീംകോടതിവിധി അട്ടിമറിക്കാനാണ് ശ്രമിച്ചതെന്നും വ്യക്തമല്ലേ? ഇയാൾ തന്നെ ഇത്തരത്തിൽ മാധ്യമങ്ങളിലൂടെ പറഞ്ഞിട്ടും പോലീസ് കേസെടുക്കാത്ത സാഹചര്യത്തിൽ അയാൾ പറഞ്ഞത് സത്യമാകാൻ തന്നെയാണ് സാധ്യത. അങ്ങെനെയെങ്കിൽ ഇതിന് കൂട്ടുനിന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കാൻ സർക്കാർ തയാറാവണം. അല്ലാത്തപക്ഷം നിയമനടപടികളും പ്രക്ഷോപങ്ങളും ആരംഭിക്കാൻ ഞങ്ങൾ തീരുമാനിച്ചിരിക്കുകയാണെന്നും വരുന്ന സെപ്റ്റംബറിൽ ഭരണഘടനയെയും നിയമവ്യവസ്ഥയെയും സർക്കാരിനെയും വെല്ലുവിളിക്കുന്ന പോലീസ് ക്രിമിനലുകൾക്ക് താക്കീത് നൽകാൻ സ്ത്രീകൾ ശബരിമലയിലേക്ക് വരികയാണെന്ന് അധികാരികളെ അറിയിച്ചുകൊളളുന്നു..

വിധിവന്നു പത്തുമാസം പിന്നിട്ടിട്ടും വിധിനടപ്പിലാക്കാൻ സർക്കാർ തയാറായില്ലെങ്കിൽ ചാവേറുകളാകാൻ തയാറായ സ്ത്രീകളാണ് ഇനിവരുന്നത്. ബ്രാഹ്മണിസത്തിനുമുൻപിൽ ഭരണഘടന അടിയറവെക്കാമെന്ന് പോലീസ്‌ മാടമ്പികൾ കരുതണ്ട കേരളാപോലീസ് പഴയനായർ പട്ടാളമല്ല ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ ഞങ്ങൾ ജീവൻ വെടിഞ്ഞുള്ള സമരത്തിന്     തെയ്യാറെടുക്കുകയാണ്.!