ചേർത്തല പട്ടണക്കാട് ഗവൺമെന്റ് സ്കൂളിൽ കൃപാസനം പത്രം വിതരണം ചെയ്ത് ഉടമ്പടിപ്രകാരം ആറാമത്തെ ഉടമ്പടിയായ പ്രേഷിതവേല സ്കൂൾ കുട്ടികൾക്കിടയിൽ നടപ്പിലാക്കി അദ്ധ്യാപിക മാതൃകയായി. പക്ഷെ രക്ഷിതാക്കൾ പ്രതിഷേധവുമായി രംഗത്ത്. പട്ടണക്കാട് ഗവൺമെന്റ് സ്കൂളിലെ എട്ടാം ക്ളാസ് വിദ്ധ്യാർത്ഥികൾക്കാണ് അദ്ധ്യാപിക ഇത്രയും വിവാദങ്ങൾക്കിടയിലും യുക്തിവാദികളുടെയും ശാസ്ത്രസാഹിത്യ പരിഷത്തുകാരുടെയും പൈശാചിക ബന്ധനത്തിൽനിന്നും കുട്ടികളെ മോചിപ്പിക്കനായി ഭൂലോക ഫ്രോഡ് കൃപാസനം ജോസപ്പ് വെഞ്ചരിച്ച് കൊടുത്ത മലയാളത്തിലെ ഈ വൃത്തികെട്ട പത്രം വിതരണം ചെയ്തത്.
മാരകമായ അന്ധവിശ്വാസ പ്രചരണവും, വ്യാജ ചികിൽസയും, മതപരിവർത്തനവും നടത്തുന്ന കൃപാസനത്തിന്റെ മഞ്ഞപ്പത്രം സർക്കാർ സ്ക്കൂളിൽ വിതരണം ചെയ്തുകൊണ്ടു് അദ്ധ്യാപികമാരെ ഉപയോഗിച്ചുപോലും സർക്കാർ ശമ്പളത്തിൽ പ്രേക്ഷിത പ്രവർത്തനം എന്ന ജോസപ്പിൻറെ ബിസിനസ് പ്രമോഷൻ നടത്തിയ ടീച്ചർക്കെതിരെ രക്ഷിതാക്കൾ വിദ്യാഭ്യാസ വകുപ്പിന് പരാതിനൽകിയിട്ടുണ്ട്.
ശാസ്ത്രവും, മാനവികതയും അഭ്യസിപ്പിക്കേണ്ട വിദ്യാലയങ്ങളിൽ പോലും, കുട്ടികൾക്കിടയിൽ അന്ധവിശ്വാസത്തിന്റെ കറുപ്പു പരത്തുന്ന ഇത്തരം അദ്ധ്യാപകർ നാടിന് അപമാനമാണു്. പഠിക്കുന്ന ബുക്കിൽ കൃപാസനം തിരുകി വയ്ക്കാനും, കിടക്കുമ്പോൾ തലയ്ക്കൽ വയ്ക്കാനും പഠിപ്പിക്കുന്ന ഈ അദ്ധ്യാപികയുടെ ശാസ്ത്രബോധം എത്രത്തോളം ബോധം കെട്ടതാണ്. ഇവർക്കൊക്കെ മാനസിക രോഗ ചികിൽസ തന്നെ നൽകണം. മനോരോഗികളായ ഇവരെപോലുള്ള അധ്യാപകരെ സർവീസിൽ നിന്ന് പിരിച്ചുവിടണം.
കൃപാസനം തട്ടിപ്പുകേന്ദ്രത്തിൻറെ ബിസിനസ് പ്രമോഷൻ ഉൾപ്പെടെ സകല ഏർപ്പാടുകളും സർക്കാർ ചെലവിലാണ് നടത്തുന്നത്. ഇടതുവലതു സര്‍ക്കാരുകള്‍ ചവിട്ടുനാടകം അടക്കമുള്ള തീരദേശ പാരമ്പര്യകലകളുടെ സംരക്ഷണത്തിനും പരിപോഷണത്തിനുമെന്ന പേരില്‍ ലക്ഷക്കണക്കിന് രൂപയാണ് ഈ സ്ഥാപനത്തിന് അനുവദിച്ചത്.2001ലാണ് കലവൂരിൽ തട്ടിപ്പുകേന്ദ്രം തുടങ്ങുന്നത്.സര്‍ക്കാര്‍ സഹായത്തോടെ നിലവില്‍ വന്ന കൃപാസനം, ചവിട്ടുനാടക പാരമ്പര്യ മ്യൂസിയം എന്ന ലേബലിൽ ലക്ഷക്കണക്കിന് രൂപയാണ് ചില മന്ത്രിമാരുടെ ഒത്താശയോടെ അടിച്ചുമാറ്റിയിട്ടള്ളത്. അതുകൂടാതെ കൃപാസനം മോടിപിടിപ്പിക്കാൻ ചിത്രങ്ങളും ശിൽപ്പങ്ങളുമൊക്കെ നിർമ്മിക്കാൻ ലളിതകലാ അക്കാദമിയിലെ കലാകാരന്മാരെ സർക്കാർ സൗജന്യസേവനമായി കൃപാസനത്തിന് നൽകുകയായിരുന്നു. സർക്കാർ ചിലവിൽ പൊതുസ്ഥലങ്ങളിൽ അല്ലാതെ സ്വകാര്യ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ ഇങ്ങനെ ചെയ്യാറില്ലെങ്കിലും കൃപാസനം തട്ടിപ്പ് കേന്ദ്രത്തോടുള്ള രാഷ്ട്രീയക്കാരുടെ പ്രത്യേക വാത്സല്യം നിമിത്തം അതും സർക്കാർ ചിലവിലായിരുന്നു.കൂടാതെ ചേർത്തല പള്ളിക്കത്തോട്ടിൽ ഈ തട്ടിപ്പുകേന്ദ്രത്തിൻറെ മറ്റൊരു ബ്രാഞ്ച് തുടങ്ങാൻ സർക്കാർ 50 ലക്ഷം രൂപ അനുവദിച്ചിരുന്നു.
READ THE BUDJET:ബജറ്റ് പ്രസംഗം 2016-2017