Tue. Nov 24th, 2026

12ാം ക്ലാസ് പുസ്കത്തിന്‍റെ കവര്‍ ചിത്രമായ സുബ്രഹ്മണ്യ ഭാരതിയുടെ തലപ്പാവിന് കാവി നിറം നല്‍കിയതിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. തമിഴ് സാഹിത്യലോകത്തിനു വലിയ സംഭാവനകള്‍ നല്‍കിയ കവി സുബ്രഹ്മണ്യ ഭാരതിയുടെ വെള്ളത്തലപ്പാവിനാണ് കാവി നിറം നല്‍കിയത്. 

സ്കൂള്‍ വിദ്യഭ്യാസ വകുപ്പും എജ്യുക്കേഷണല്‍ സര്‍വീസ് കോര്‍പ്പറേഷനും ചേര്‍ന്നാണ് പുസ്തകം ഇറക്കിയത്. ഭാരതിയുടേതു കൂടാതെ ശാസ്ത്രീയ നൃത്തം, നാടോടി നൃത്തം, ക്ഷേത്രങ്ങള്‍ എന്നിയാണ് കവര്‍ പേജില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. തലപ്പാവിന് കാവി നിറം നല്‍കിയതിനെതിരെ ഡിഎംകെ പ്രതിഷേധം ആരംഭിച്ചു. കാവി തലപ്പാവ് ധരിച്ച ഭാരതിയെ ആരെങ്കിലും കണ്ടിട്ടുണ്ടോയെന്ന് ഡിഎംകെ എംഎല്‍എയും മുന്‍ വിദ്യാഭ്യാസ മന്ത്രിയുമായ തങ്കം തെന്നരസു ചോദിച്ചു. കാവി വത്കരണത്തിനെതിരെ അദ്ധ്യാപകരടക്കമുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.


റിട്ടയേർഡ് പ്രൊഫസർമാർ നയിക്കുന്ന പി എസ് സി കോച്ചിങ്ങ് ക്‌ളാസുകൾ ആരംഭിച്ചു; ഫോൺ : 9447975913