താന്‍ പിന്നോക്ക സമുദായത്തില്‍പ്പെട്ട ആളാണെന്നും ചായക്കടക്കാരന്‍ ആയിരുന്നു എന്നും പറഞ്ഞാണ് പലപ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി സാധാരണക്കാര്‍ക്കിടയില്‍ ഒരു സ്ഥാനം ഉണ്ടാക്കിക്കൊണ്ടിരുന്നത്. എന്നാല്‍ മോദിയുടെ ആ വാദങ്ങൾ കളവാണെന്ന് വെളിപ്പെടുത്തി ബിഎസ്പി നേതാവ് മായാവതി രംഗത്ത്.
നരേന്ദ്ര മോദി പിന്നോക്ക വിഭാഗത്തില്‍പ്പെട്ടയാളല്ലെന്നും തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കുന്നതിന് വേണ്ടി അദ്ദേഹം സ്വന്തം ജാതിയെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതാണെന്നുമാണ് മായാവതി ആരോപിക്കുന്നത്. ‘സമാജ് വാദി പാര്‍ട്ടിനേതാക്കളായ മുലായം സിംഗ് യാദവിനെപ്പോലെയോ അഖിലേഷ് യാദവിനെപ്പോലെയോ പിന്നോക്ക ജാതിയില്‍ ജനിച്ചയാളല്ല മോദി. തന്റെ നേട്ടത്തിനായി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ സ്വന്തം ജാതിയെ പിന്നോക്ക വിഭാഗത്തില്‍ ഉള്‍പ്പെടുത്തുകയായിരുന്നു’- മായാവതി ആരോപിച്ചു.എല്ലാത്തവണത്തെയും പോലെ ബിജെപിയുടെ ദളിത് പിന്നോക്ക കാര്‍ഡ് ഇത്തവണ വിലപ്പോവില്ലെന്നും അവര്‍ പറഞ്ഞു.
