ആലപ്പുഴ നഗരത്തിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ച സ്ത്രീയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് അറിയിച്ചു. കേസില്‍ രണ്ടു സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് ആലപ്പുഴ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
ആലപ്പുഴ സ്വദേശികളായ അജ്മല്‍, മുംതാസ്, സീനത്ത് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 12 നായിരുന്നു വീട്ടിലെ കിടപ്പുമുറയില്‍ തിരുവമ്പാടി സ്വദേശി മേരി ജാക്വിലിന്റെ മൃതദേഹം കണ്ടെത്തിയത്.
വീട്ടിലെ കിടപ്പുമുറയിലാണ് നഗ്‌നയാക്കിയ നിലയില്‍ മൃതദേഹം കണ്ടെത്തിയിരുന്നത്. അജ്മലും മുംതാസും ചേര്‍ന്ന് മേരി ജാക്വിലിനെ കൊലപ്പെടുത്തിയ ശേഷം സ്വര്‍ണ്ണവും പണവും മോഷ്ടിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തിയത്.