Thu. Apr 25th, 2024

വിനീത് സുകുമാരൻ

എഴുത്തുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ രഞ്ജിത്ത് സിനിക്ക് ശിവൻറെ ആചാര ലംഘന നാടകം യുദ്ധകാലാടിസ്ഥാനത്തിൽ നിരോധിക്കണെമന്നാവശ്യപ്പെട്ട് ദൈവസംരക്ഷകനായ എന്താ ഒരു ഫോറം വർക്കിങ് പ്രസിഡന്റിന്റെ കേസ്. എറണാകുളം സിറ്റിപൊലീസ് കമ്മീഷണർക്കാണ് പരാതി നൽകിയിരിക്കുന്നത്.

ന്യൂസ്‌ഗിലിൽ പ്രസിദ്ധീകരിച്ച ആചാരലംഘന നാടകത്തിൻറെ ത്രെഡ് വിപുലീകരിച്ച് രംഗത്തവതരിപ്പിക്കത്തക്ക രീതിയിൽ നാടകമാക്കി രചിച്ച “ആചാര തന്തയും ഫെമിനിസ്റ്റ് മകളും ആർപ്പോ…ഇറോ,…ഇറോ, ആർത്തവവും” എന്ന നാടകം നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് മാധ്യമ പ്രവർത്തകനായ രഞ്ജിത്ത് സിനിക് ശിവനെതിരെ പ്രസ്തുത ഫോറം വർക്കിങ് പ്രസിണ്ടൻറ് പരാതി നൽകിയിരിക്കുന്നത്.

മേൽപ്പടി വർക്കിങ്‌ഫോറം പ്രസിഡന്റിന്റെ ചിരകാല അഭിലാഷമായ ലിബിയെ അറസ്റ്റ് ചെയ്യുക. ലാപ്ടോപ്പും (ലിബിയ്ക്ക് ലാപ്ടോപ്പില്ല ഡെസ്കടോപ്പാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. രണ്ട് ലാപ്‌ടോപ്പുകൾ ആചാരസംരക്ഷകൾ നശിപ്പിച്ചിരുന്നു.ആയതിന് കേസുമുണ്ട്) മൊബൈൽഫോണും മേടിച്ചെടുക്കുക.ന്യൂസ്ഗിൽ ഡോട്ട് കോമിൻറെ വെബ്സൈറ്റ് ബാൻ ചെയ്യുക. പ്രധാനമന്ത്രിയ്‌ക്കെതിരെ വർത്ത പ്രസിദ്ധീകരിച്ച ലിബിക്കെതിരെ യുഎപിഎ ചുമത്തുക എന്നിങ്ങനെയുള്ള മോഹങ്ങളും മോഹഭംഗങ്ങളും പരാതിയിൽ ഉൾപ്പെടുത്താൻ വിട്ട്പോയിട്ടില്ല. ഇതൊന്നും സെൻട്രൽപോലീസ് സ്റ്റേഷനിലെപോലീസുകാരും സംസ്ഥാനത്തെ സകലപോലീസ് സ്റ്റേഷനിലും കേസുകൊടുത്തിട്ടും അവിടങ്ങളിലെ പോലീസുകാരും ചെയ്യുന്നില്ലെന്നുമുള്ള സ്ഥിരം രോധനങ്ങളും പരാതിയിലുണ്ട്.ലിബിയുടെ കൂട്ടുകാരായ ബിന്ദുതങ്കം കല്യാണി, രഞ്ജിത്ത് സിനിക്ക് ശിവൻ എന്നിവർ അർബൻ മാവോയിസ്റ്റുകളാണെന്നും ലിബി ഉന്നത രാഷ്ട്രീയ ബന്ധമുള്ളയാളും ഭരണ രംഗത്തുള്ളവരുമായി അടുത്തബന്ധമുള്ള വ്യക്തിയാണെന്നൊക്കെയാണ് പരാതിയിൽ തട്ടിവിട്ടിട്ടുള്ളത്.

രഹ്നാ ഫാത്തിമയെ അറസ്റ്റ് ചെയ്ത സമയത്ത്, ഹിന്ദു ദൈവമായ പരശുരാമനെ ഫേസ്ബുക്കിൽ അവഹേളിച്ചതുമായി ബന്ധപ്പെട്ട കേസ് തള്ളിക്കൊണ്ട് ബോംബെ ഹൈക്കോടതിയുടെ ഔറംഗബാദ് രണ്ടംഗ ബഞ്ച് സെപ്റ്റമ്പർ 2018 ൽ പുറപ്പെടുവിച്ച വധിയിലെ IPC Section 295 A ചുമത്തുന്നത് സംബന്ധിച്ച് കോടതി നടത്തിയ ശ്രദ്ദേയമായാ ചില നിരീക്ഷണങ്ങളെ സംബന്ധിച്ച് രഞ്ജിത്ത് സിനിക് ശിവൻ ന്യൂസ് ഗിലിൽ എഴുതിയ ലേഖനത്തിൽ രഞ്ജിത്തിൻറെ തനത് ശൈലിയിൽ നടത്തിയ പരാമർശങ്ങൾ ആർക്കൊക്കെയോ കുരുപൊട്ടുകയും ഒരു വൃണക്കേസ് സംജാതമാകുകയും ചെയ്തിരുന്നു. അതിൽ സൂചിപ്പിച്ച ആചാരലംഘന നാടകമാണ് വിപുലീകരിച്ച് നാടകരൂപത്തിലാക്കിയത്.

തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ പൂർവ വിദ്യാർത്ഥികളാണ് നാടകം അരങ്ങിലെത്തിക്കുന്നത്. സതി സംരക്ഷകരായ ഹിന്ദുത്വ ആചാര സംരക്ഷകരാൽ വധിക്കപ്പെട്ട നാടക കലാകാരൻ സഫ്ദർ ഹാഷ്മിയുടെ ജന്മദിനമായ ഏപ്രിൽ 12 ന് നാടകം അവതരിപ്പിക്കാനാണ് പരിപാടിഇട്ടിരുന്നത്.

ആവിഷ്കാരസ്വാതന്ത്ര്യത്തിനെതിരെയും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയും സംഘിക്കൂട്ട ങ്ങൾ ഇങ്ങനെ പലപല പേരുകളിൽ ഒളിഞ്ഞും തെളിഞ്ഞും ശാരീരികമായ അക്രമണങ്ങളിലൂടെയും കള്ളക്കേസുകളിലൂടെയും സ്ത്രീകളുടെമേൽ കുതിരകയറുന്നതിനെ നിയമപരമായി നേരിടുകയും അതോടൊപ്പം തന്നെ ഇതിനെതിരെ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ പ്രവർത്തകരുടെ കൂട്ടായ്മകൾ രൂപീകരിക്കുമെന്നും നാടകത്തിൻറെ അണിയറ പ്രവർത്തകർ വ്യക്തമാക്കി. സുപ്രീംകോടതി വിധി അനുസരിച്ച് ശബരിമലയിൽപോയ സ്ത്രീകളുടെ വീടുകൾക്ക് നേരെ അക്രമങ്ങളും അവരുടെ തൊഴിൽ സ്ഥലങ്ങളിൽ ഭീഷണിയും, അതോടൊപ്പം സ്വകാര്യസ്ഥാപനങ്ങളിൽ ജോലിചെയ്തിരുന്ന സ്ത്രീകളുടെ തൊഴിലുടമകളെ ഭീഷണിപ്പെടുത്തി അവരുടെ ജോലികളയുക, നിരന്തരം കള്ളക്കേസുകൾ കൊടുക്കുക തുടങ്ങിയ കലാപരിപാടികൾ സംഘികൾ ഇപ്പോഴും നിർബാധം തുടരുകയാണ്. ഇത് പൊതുജന ശ്രദ്ധയിൽ കൊണ്ടുവരുന്നതിനായി മാർച്ച് മാസത്തിൽ സംസ്ഥാനവ്യാപകമായി പരിപാടികൾ സംഘടിപ്പിക്കുമെന്നും അവർ വ്യക്തമാക്കി.