Sat. Nov 21st, 2026

ലിബി. സി,എസ്

ജനുവരി 31 ന്  ഗാന്ധിയും ‘ഒരു സാധുബ്രാഹ്‌മണനായ ഗോഡ്സെയും മഹാനാണെന്ന് ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റിട്ട ജെട്ടി തലയിലിടുന്ന കേരളത്തിലെ ഹിന്ദുമഹാസഭാ നേതാവ് ഇന്നലെ വീണ്ടും ഗാന്ധി മഹാനാണ്…മഹാനാണ് …മഹാനാണ് എന്ന് ആണയിടുന്ന പോസ്റ്റുമായി രംഗത്ത്

ഹിന്ദു മഹാസഭ സംഘപരിവാർ സംഘടയൊന്നുമല്ല; ഹിന്ദുമഹാസഭയ്ക്ക് കേരളത്തിൽ നേതാവും പ്രവർത്തകരും വേറെ ഉണ്ട്. അയാളെ സകല മാധ്യമങ്ങളും മറച്ചുവെക്കുകയും സംഘപരിവാർ ബിജെപി നേതാക്കളുടെ തലയിലേക്ക് ഇതെല്ലാം കെട്ടിവെക്കുകയും ചെയ്യുന്നത് രാഷ്ട്രീയ പ്രേരിതമാണെങ്കിലും ഇതിനിടയിൽ യദാർത്ഥ പ്രതി രക്ഷപ്പെടുകയെണ്.

ആര്‍.എസ്.എസും ബി.ജെ.പിയും ഹിന്ദുമഹാസഭയും ഒരേ ലക്ഷ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകളാണ് എങ്കിലും അത് പരിവാർ സംഘടന അല്ലെന്നാണ് ഞാൻ മനസ്സിലാക്കിയിട്ടുള്ളത്.സംഘപരിവാറിന്റെ ഭാഗമല്ലെങ്കിലും ഹിന്ദുമഹാസഭയുമായി യാതൊരു ബന്ധവും ആര്‍.എസ്.എസിന് ഇല്ലെന്ന വാദം നുണയാണ്.ഗാന്ധി വധത്തെ തുടര്‍ന്ന് നിരോധിക്കപ്പെട്ട സംഘടനയാണ് ആര്‍.എസ്.എസ്.ഗാന്ധി വധത്തില്‍ വധശിഷക്ക് വിധേയനായ ഗോഡ്സെയും നാരായണ ആപ് തെയും ആര്‍.എസ്.എസുകാര്‍ ആയിരുന്നു 1915 ഓടെ മദന്‍ മോഹന്‍ മാളവ്യയെ പോലുള്ളവരുടെ നേതൃത്വത്തിലാണ് ദേശീയ തലത്തില്‍ ഹിന്ദുമഹാസഭക്ക് ഏകീകൃത രൂപമുണ്ടായത്.

ഗാന്ധി വധത്തിന്റെ എഫ്.ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയ ഡല്‍ഹിയിലെ തുഗ്ലക്ക് നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ദാലു റാമിന്റെയും അന്വേഷണ ചുമതല വഹിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ ജി.ഡി നാഗര്‍വാലയുടെയും കേസ് ഡയറിയും കണ്ടെത്തലുകളും ഹിന്ദുമഹാസഭയുടെയും ആര്‍.എസ്.എസിന്റെയും ഗാന്ധിവധത്തിലുള്ള പങ്കിനെ കൃത്യമായി തന്നെ സൂചിപ്പിക്കുന്നുണ്ട്. ഗോഡ്സെ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു വേണ്ടി ഹിന്ദുമഹാസഭ അയ്യപ്പ കർമ്മസമിതിയും ശതസമർപ്പയാമിയും മോഡലിൽ ഡിഫന്‍സ് കമ്മറ്റി തന്നെ ഉണ്ടാക്കുകയും ചെയ്തിരുന്നു. കൂടുതലായി ഈ പരിവാരങ്ങളെക്കുറിച്ച് അറിയില്ല. അറിയാനൊട്ട് താത്പര്യവുമില്ല.

എന്നാൽ അയ്യപ്പ ധര്‍മ്മസേനാ നേതാവ് രാഹുല്‍ ഈശ്വര്‍ ഹിന്ദുമഹാസഭയുടെ കേരളത്തിലെ നേതാവാണെന്ന് കേരളത്തിലെ സകല മാധ്യമങ്ങൾക്കും അറിയാം. സകല വാർത്തകളിലും ചരിത്രവും ഭൂമിശാസ്ത്രവും അന്വേഷിച്ചുപോകുന്നവർ ഹിന്ദുമഹാസഭയെ ശ്രീധരൻപിള്ളയുടെയും സുരേന്ദ്രൻറെയും തലയിൽ കെട്ടിവെക്കുന്നത് ശരിയല്ല.

താൻ സംഘപരിവാർ പ്രവർത്തകൻ അല്ലെന്നും ഹിന്ദുമഹാസഭയുടെ പ്രവർത്തകൻ ആണെന്നും രാഹുൽ ഈശ്വർ തന്നെ പറയുന്ന വീഡിയോകൾ മലയാളി ഹൗസിന്റേത് ഉൾപ്പെടെ യുട്യൂബിൽ ലഭ്യമാണ്. എന്തിന് ജാമ്യം റദ്ദായതിൻറെ പേരിൽ മേൽപ്പടിയാനെ പാലക്കാട് നിന്നും കഴിഞ്ഞ ഡിസംബർ 17 ന് അറസ്റ്റ് ചെയ്തതും ഹിന്ദുമഹാസഭയുടെ പരിപാടിക്കായി എത്തിയപ്പോഴായിരുന്നു.ഇതോടൊപ്പം വേറെ സ്വന്തം നിലയ്ക്കും മറ്റുപല ബുദ്ധിയുള്ള ഹിന്ദുത്വവക്താക്കൾക്കുമുള്ളതുപോലെ സംഘടനയും ഫണ്ടിങ് പരിപാടിയും വേറെയുമുണ്ട്. അതൊന്നും ഈശ്വരര്‌ ശബരിമല വിധിവ വന്നപ്പോൾ തുടങ്ങിയതല്ല. എട്ടുവർഷത്തിലധികമായി മലയരയർക്കിടയിൽ ശബരിമലയുമായി ബന്ധപ്പെടുത്തി പലപല ഉഡായിപ്പുകളുമായി നടക്കുന്നുണ്ടെന്ന് അവിടെ അന്വേഷിച്ചാൽ മനസിലാകും.

ഗാന്ധിയെയും ഗാന്ധിയൻ മാർഗ്ഗത്തെയും ഇദ്ദേഹം ഇടക്കിടക്ക് പുകഴ്ത്തുന്നത് വെറും ഉഡായിപ്പാണ്‌. സൗത്ത് ഇന്ത്യയിൽ ഗാന്ധിവിരോധം ക്ളച്ച് പിടിക്കില്ലാന്ന് രാഹുലിന് അറിയുകയും ചെയ്യാം, അതിനുള്ള ധൈര്യവുമില്ല.

ഗാന്ധി വധമെന്നത് ഇന്ത്യയിലെ വലത് ഹിന്ദു തീവ്രവാദ പ്രസ്ഥാനം കൃത്യമായി അജണ്ടയോടെ പ്ലാന്‍ ചെയ്ത് നടപ്പിലാക്കിയതാണ് എന്ന വസ്തുത തമസ്കരിക്കപ്പെടണം. ഗാന്ധി വധത്തിന് ശേഷം ഹിന്ദുമഹാസഭയും ആര്‍.എസ്.എസുമൊക്കെ നിരോധിക്കപ്പെട്ടത് ചരിത്രത്തില്‍ നിന്ന് മാഞ്ഞു പോകണം. അതാണ് അവരുടെ ആവശ്യം. അത്തരമൊരു ആവശ്യത്തിലേക്കായി അവര്‍ ഗാന്ധി വധത്തെ വക്രീകരിക്കുകയാണ്.

ആദ്യം ഗാന്ധി വധം ഗോഡ്സെ എന്ന മുസ്ലിം വിരോധിയുടെ ചെയ്തിയായിരുന്നു എന്നും ഗോഡ്സെയുടെ മതഭ്രാന്തിന് അപ്പുറം അതിന് പിന്നില്‍ ഏതെങ്കിലും സംഘടനകളുടെ ഓര്‍ഗനൈസ്ഡ് ക്രൈം ഇല്ലായിരുന്നു എന്ന് ആയിരുന്നു പ്രചരിപ്പിച്ചിരുന്നത്.

ഇതിനു ശേഷം ഗോഡ്സെയ്ക്ക് ഗാന്ധി വിരോധം വരാനുള്ള കാര്യത്തെ വിവരിക്കുന്നത്. ഇന്ത്യ വിഭജിക്കപ്പെട്ട് പാകിസ്ഥാന്‍ രൂപപ്പെട്ടതിനെ ഗാന്ധിജി എതിര്‍ത്തില്ല ഗാന്ധി മൗനം പാലിച്ചു. ഇതായിരുന്നു ഗോഡ്സെയുടെ എതിര്‍പ്പിന് കാരണം. അതായത് ഗോഡ്സെയുടെ പ്രവൃത്തിക്ക് പിന്നില്‍ കേവലം മതഭ്രാന്തായിരുന്നില്ല. രാജ്യത്തെ വെട്ടിമുറിച്ചതിലുള്ള വിഷമമായിരുന്നു എന്ന് പരിവർത്തിപ്പിച്ചു .

രാജ്യത്തെ വെട്ടിമുറിച്ചാല്‍ ഒരു രാജ്യസ്നേഹിയുടെ മനസ് വേദനിക്കില്ലേ. അങ്ങനെ ഗോഡ്സെ പതിയെ പതിയെ ദേശസ്നേഹികൾക്ക്‌ ഒരു രാജ്യസ്നേഹിയായി മാറുന്നു . അങ്ങനെ വരുമ്പോള്‍ ഗാന്ധി വധം ഒരു രാജ്യസ്നേഹിയെ മറ്റൊരു രാജ്യസ്നേഹി വധിച്ചു ഇപ്പോൾ അവർ പറയുന്നത് ഗാന്ധിയേക്കാള്‍ രാജ്യസ്നേഹി ഗോഡ്സെയായിരുന്നു. ഗോഡ്സെയായിരുന്നു ശരി. അതുകൊണ്ടുതന്നെ മഹാത്മാ ഗോഡ്സെ രാജ്യത്തെ വീരപുരുഷനായി അവരോധിക്കപ്പെടെണ്ടയാളാണെന്ന അവരുടെ വാദം ന്യായമായ ഒന്നും ആകുന്നു. ഹിന്ദു ഹൃദയഭൂമിയില്‍ അല്ലെങ്കില്‍ കൗ ബെല്‍റ്റില്‍ ഈ പ്രചരണ പരിപാടി ഏതാണ്ട് അവസാന ഘട്ടത്തിലാണ്.

കഴിഞ്ഞ കുറെ വർഷങ്ങളായി ഗാന്ധിവധത്തിന്‍റെ അന്ന് മധുരം വിളമ്പുന്നതൊക്കെ ഒരു സ്വാഭാവികമായ പരിപാടിയായി മാറിയിരിക്കുന്നു. അതിന്‍റെ ഏറ്റവും കടന്ന കൈയ്യാണ് ഉത്തര്‍പ്രദേശില്‍ കഴിഞ്ഞ ദിവസം കണ്ടത്. എന്നാല്‍ പൊതുവില്‍ സൗത്ത് ഇന്ത്യയില്‍ തീവ്രഹിന്ദുത്വവാദികള്‍ മഹാത്മ ഗാന്ധിയെ തൊട്ടുകളിക്കാന്‍ ഇതുവരെയും ധൈര്യം കാട്ടിയിരുന്നില്ല. പ്രത്യേകിച്ചും കേരളത്തില്‍. ഇപ്പോഴും അവര്‍ അതിന് ധൈര്യം കാട്ടിയിട്ടില്ല. അത്രയും മാത്രമേ ഉള്ളൂ രാഹുലും അവരും തമ്മിലുള്ള വ്യത്യാസം.

എന്നാല്‍ രാഹുല്‍ ഈശ്വര്‍ ജനുവരി 31 ന് ഗാന്ധിയുടെ രക്തസാക്ഷിത്വത്തെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. പോസ്റ്റ് മൊത്തത്തില്‍ ഗാന്ധിയെ പ്രകീര്‍ത്തിക്കുന്നത് തന്നെ. എന്നാല്‍ ഗാന്ധിയെ പുകഴ്ത്തിയ കൂട്ടത്തില്‍ അയാള്‍ പെട്ടന്ന് സമാന്യജനത്തിന് സംശയം തോന്നാത്ത വിധം ഗോഡ്സെയെയും പുകഴ്ത്തുന്നുണ്ട് അതിൽ എന്ന് കാണാം.

രാഹുലിന്‍റെ പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്. “ഒരു സാധു ബ്രാഹ്മണ കുടുംബത്തില്‍ പിറന്ന നാഥൂറാം വിനായക് ഗോഡ്സെ എങ്ങനെ കൊലപാതകിയായി എന്നത് വലിയ കേസ് സ്റ്റഡിയാണ്. ഗോഡ്സെ രാജ്യസ്നേഹിയും ഒരു കോസിന് (cause) വേണ്ടി ജീവന്‍ കളയാന്‍ തയാറായ വ്യക്തിയുമായിരുന്നു”.

ഇതാണ് ശബരിമല വിഷയത്തിലെ സമരനേതാവായി തന്ത്രികുടുംബ അംഗമായി പൊതുജനമധ്യത്തില്‍ രംഗപ്രവേശനം ചെയ്തിട്ടുള്ള രാഹുല്‍ ഈശ്വറിന്‍റെ യദാർത്ഥ മുഖം.

അതായത് ഗോഡ്സെ രാജ്യസ്നേഹിയാണ് എന്ന് യാതൊരു സംശയവുമില്ലാതെ പറഞ്ഞു വെക്കുന്നു. രാഷ്ട്രപിതാവിനെ കൊന്നവന്‍ രാഹുല്‍ ഈശ്വറിന് രാജ്യസ്നേഹിയാവുന്നു. രണ്ടാമതായി ഒരു കോസിന് വേണ്ടി ജീവന്‍ കളയാന്‍ തയാറായ വ്യക്തി കൂടിയായിരുന്നു ഗോഡ്സെ എന്നും പറയുന്നു.

എന്താണ് ആ കോസ്. തീര്‍ച്ചയായും ആദ്യ വരിയില്‍ പറഞ്ഞ രാജ്യസ്നേഹം തന്നെയാണ് ആ കോസ്. രാജ്യസ്നേഹത്തിനായി അല്ലെങ്കില്‍ രാജ്യത്തിനായി ജീവന്‍ കളയാന്‍ തയാറായ വ്യക്തിയായി ഇവിടെ ഗോഡ്സെയെ അവതരിപ്പിക്കുന്നു.

ശ്രീനാരായണഗുരുവിനെയും അയ്യങ്കാളിയെയുമൊക്കെ തെറിനാമജപത്തിനു കൂട്ടുന്ന അവൻറെ ദുഷ്ടലാക്കാണിതിൽ വെളിവായിരിക്കുന്നത്. ഭഗത്സിംങിനെക്കുറിച്ചൊക്കെ പറയുന്നത് പോലെ ഒരു തലത്തിലാണ് രാഹുല്‍ ഗോഡ്സെയെ വിവരിക്കുന്നത്. ഇതിനു ശേഷം ഗോഡ്സെ യഥാവിധം കാര്യം മനസിലാക്കിയില്ല എന്നും മറ്റും പറയുകയും ഗാന്ധിയെ വീണ്ടും പുകഴ്ത്തുകയും ചെയത് കേസിൽകുടുങ്ങാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്.

ഫലത്തില്‍ ഇവൻറെ പോസ്റ്റ് ഗാന്ധിയൻ ഫിലോസഫിയെയോ ഗാന്ധിയുടെ നിലപാടുകളെ വിമർശിക്കലോ അല്ല മറിച്ച് പച്ചയായ ഗോഡ്സെ പ്രകീര്‍ത്തനമാണ് എന്ന് കാണാം .പത്തു വർഷത്തോളമായി കേരളത്തില്‍ രഹസ്യമായി ആരംഭിച്ച ഉത്തരേന്ത്യൻ മോഡൽ ആദ്യഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. എന്ന് തിരിച്ചറിയുകയും ഒന്നുമല്ലെങ്കിലും നമുക്ക് ആശയപരമായി വിയോജിപ്പുള്ളവരാണെങ്കിലും ഒരു രാഷ്ട്രീയക്കാരൻ എന്ന പരിഗണന നൽകി മരിച്ച ഗാന്ധിയെ വീണ്ടും വെടിവെച്ച് കൊല്ലുന്ന കാര്യത്തിൽ പിള്ളേച്ചനെയും സുരേന്ദ്രനെയുമൊക്കെ വിട്ട് യദാർത്ഥ വിഷത്തെ തിരിച്ചറിയുക.