Sat. Nov 21st, 2026

ഭർത്താവിന്റെ വീട്ടിൽ കയറണമെന്ന് ആവശ്യപ്പെട്ട് കനക ദുർഗ നൽകിയ ഹർജിയിൽ പുലാമന്തോൾ ജെ എഫ് എംസി കോടതി വാദംകേട്ടു.തിങ്കളാഴ്ച വിധിപറയും.അതേസമയം കോടതി വിധി വന്നതിന് ശേഷം മാധ്യമങ്ങളെ കാണുമെന്ന് കനകദുർഗ പറഞ്ഞു.

ഭർത്താവിന്റെ അമ്മയുടെ ഭാഗത്തുനിന്ന് കനക ദുർഗ്ഗയ്ക്ക് യാതൊരു പീഡനം ഉണ്ടായിട്ടില്ലെന്നും ഗാർഹിക പീഡനത്തിന് കേസ് എടുക്കാൻ പാടില്ലെന്നുമാണ് പ്രതിഭാഗം വക്കീൽ വാദിച്ചത്. മൂന്നുമണിക്കൂറോളം നീണ്ട വാദ പ്രതിവാദങ്ങൾ ഒടുവിലാണ് കേസ് മാറ്റിവച്ചത്. അതുവരെ സർക്കാർ സംവിധാനമായ ഷെൽട്ടറിൽ തുടരണമെന്നും കോടതി നിർദേശിച്ചു.