റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മശ്രീ പുരസ്‌കാരം എഴുത്തുകാരി ഗീതാ മെഹ്ത നിരസിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തെത്തി നിൽക്കെ പുരസ്‌കാരം സ്വീകരിക്കുന്നത് തെറ്റായ വ്യാഖ്യാനങ്ങള്‍ക്ക് ഇടയാക്കുമെന്നാണ് പുരസ്‌കാരം നിരസിച്ചുകൊണ്ട് ഇറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്കിന്റെ സഹോദരി കൂടിയായ ഗീതാ മെഹ്ത ഇപ്പോൾ ന്യൂയോർക്കിലാണ് സ്ഥിരതാമസം.
ഇന്നലെയാണ് ഗീതാ മെഹ്ത ഉൾപ്പെടെയുള്ളവക്ക് പത്മാപുരസ്‌ക്കാരങ്ങൾ പ്രഖ്യാപിച്ചുകൊണ്ടുള്ള പട്ടിക കേന്ദ്ര സർക്കാർ പുറത്ത് വിട്ടത്. തൂക്കു സഭയുണ്ടായാൽ ബിജെഡിയെ ഒപ്പം കൂട്ടാൻ ബിജെപി ശ്രമിക്കുന്നുവെന്ന പ്രചരണം നിലവിൽ ശക്തമാണ്. ഈ സാഹചര്യത്തിലാണ് തെറ്റിദ്ധരിക്കപ്പെടുമെന്ന് ചൂണ്ടിക്കാട്ടി ഗീതാ മെഹ്ത്ത പത്മ പുരസ്കാരം നിരസിക്കുന്നത്.