Fri. Nov 20th, 2026

സംവാധിയകന്‍ പ്രിയനന്ദനെതിരെ നടന്ന ആര്‍എസ്എസ് ആക്രമണത്തില്‍ പ്രതിഷേധവുമായി നടി സജിതാ മഠത്തില്‍. പ്രിയനന്ദനു നേരെയുണ്ടായ ആക്രമണം കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണെന്നും ഇതുകൊണ്ടൊന്നും വ്യത്യസ്ത അഭിപ്രായപ്രകടനങ്ങളെ ഇല്ലാതാക്കാനാകില്ലെന്നും സജിതാ മഠത്തില്‍ പറഞ്ഞു. സംഭവം പുരോഗന കേരളത്തിനു തന്നെ നാണക്കേടാണ്. കുറ്റവാളികള്‍ക്കെതിരെ മാതൃകാപരമായ ശിക്ഷാ-നിയമ നടപടികല്‍ സ്വീകരിക്കണം-സജിത ഫേസ്‌ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രിയനന്ദനനു നേരെയുള്ള ആക്രമണം കേരളത്തില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ്. നാഷനല്‍ അവാര്‍ഡ് നേടിയ, പ്രമുഖനായ ഒരു കലാകാരന്‍ ഇങ്ങിനെ അപമാനിക്കപ്പെട്ടത് ഒരിക്കലും അഗീകരിക്കാനാവില്ല. ഇത് പുരോഗമന കേരളത്തിനു തന്നെ നാണക്കേടാണ്. ഇതുകൊണ്ടൊന്നും വിത്യസ്തമായ അഭിപ്രായങ്ങളെ നിശ്ശബ്ദമാക്കാനാവില്ല!കുറ്റവാളികളെ ഉടന്‍ പിടികൂടി മാതൃകാപരമായ ശിക്ഷണ-നിയമ നടപടികള്‍ക്ക് വിധേയരാക്കുക.

ഇന്ന് രാവിലെയാണ് പ്രിയനന്ദന്റെ തൃശ്ശൂര്‍ വല്ലച്ചിറയിലെ വീടിന് മുന്നില്‍വെച്ച് ആര്‍എസ്എസ് സംഘം ആക്രമിച്ചതും ദേഹത്ത് ചാണകവെള്ളം തളിച്ചതും. രാവിലെ പാല്‍ വാങ്ങുന്ന സമയം മനസിലാക്കി കാത്തിരുന്നാണ് ആക്രമിച്ചത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രിയനന്ദന്റെ ഫേസ്‌‌ബുക്ക് പോസ്റ്റിനെച്ചൊല്ലിയായിരുന്നു അക്രമം.

സംഭവത്തിലെ മുഖ്യപ്രതി ആര്‍എസ്എസ് മുഖ്യശിക്ഷകായിരുന്ന വല്ലച്ചിറ സ്വദേശി സരോവര്‍(26)നെയാണ് പൊലീസ് പിടികൂടിയിട്ടുണ്ട്. കൊടുങ്ങലൂരില്‍ നിന്നുമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിക്കെതിരെ കലാപശ്രമം, അക്രമം, മാന്യവ്യക്തിയെ പ്രകോപനമില്ലാതെ പൊതുമധ്യത്തില്‍ അവഹേളിക്കല്‍, ദേഹോപദ്രവം, അസഭ്യംവിളി, ഭീഷണി തുടങ്ങിയ വകുപ്പുകളിലായി കേസെടുത്തിട്ടുണ്ട്.