ശബരിമലയിൽ ലിംഗനീതി ഉറപ്പാക്കാൻ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ചിൻറെ വിധിയിലൂടെ നിയമമായി തീർന്ന ഒരാവശ്യത്തിനായി നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന കൂട്ടായ്മയുടെ മുന്നണിയിൽ നിന്നതിനും മനീതി സംഘത്തോടൊപ്പം പമ്പയിലേക്ക് പോകുകയും ചെയ്ത കേരള യുക്തിവാദി സംഘം അംഗവും, സാമൂഹിക നിരീക്ഷകനും,സോഷ്യൽ മീഡിയയിൽ സജീവവുമായ പൊതു പ്രവർത്തകൻ തലശ്ശേരിയിലെ രാമദാസ് കതിരൂരിന്റെയും, AISF, തലശേരി മണ്ഡലം സെക്രട്ടറിയും, പീപ്പിൾസ് കോർ അംഗവുമായ സ:കെ. സി.ബുദ്ധദാസിന്റെയും വീട് നാമ ജപക്കാർ ആയ RSS, ക്രിമിനലുകൾ അടിച്ചു തകർത്തിട്ട് ഒരു മാസം തികയുകയാണിന്ന്. പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനകൾ കൊടുത്തിട്ടും ഒരാളെപ്പോലും അറസ്റ്റു ചെയ്യാതെ പോലീസ് സംഘി സേവ തുടരുകയാണ്.
ടിവി, സോഫ ഡൈനിങ് ടേബിൾ ,ഷോക്കേസ് മൂന്നെണ്ണം, അലമാര 4, ടീപോയ്, ഹോം തിയറ്റർ, ഗ്യാസ് അടുപ്പ്, ,വാഷ് ബേസ് ,മിറർ 4 ,പ്ലേറ്റുകൾ, അടുക്കള ഉപകരണങ്ങൾ, പുസ്തകങ്ങൾ ,കിണർ, കസേരകൾ,ഡോറുകൾ, ബെഡ്ഡുകൾ ,അങ്ങനെ ഒരു വീട്ടിലെ മുഴുവൻ സാധനങ്ങളും ഉപയോഗിക്കാൻ കഴിയാത്ത വിധം നശിപ്പിക്കുകയും കിണറ്റിൽ മാലിന്യങ്ങൾ കലക്കുകയുമായിരുന്നു. ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നും ആവീട്ടിൽ അവശേഷിപ്പിക്കാതെയുള്ള ആക്രമണമാണ് നടന്നത്. അദ്ദേഹത്തിൻറെ ഭാര്യ ഒരു മുറിയിൽകയറി കതകടച്ചിരുന്നതിനാലാണ് ജീവൻ രക്ഷിക്കാനായത്.അദ്ദേഹവും ഭാര്യയും ഒരായുസിൽ അദ്വാനിച്ച് സമ്പാദിച്ച വീട് ഒരുദിവസംകൊണ്ട് തകർക്കപ്പെട്ട ഷോക്കിൽ ഉണ്ടായ ഡിപ്രഷനിൽനിന്ന് സുനിത ഇപ്പോഴും റിക്കവർ ആയിട്ടില്ല.
അദ്ദേഹം ഒരു നിയമലംഘന പ്രവർത്തനവും നടത്തിയിട്ടില്ല. എന്നാൽ നിയമം കയ്യിലെടുത്ത RSS, ക്രിമിനലുകൾ അഴിഞ്ഞാടിയിട്ടും പൗരൻറെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്ന പ്രാഥമീക ഉത്തരവാദിത്വമുള്ള പോലീസ് പ്രതികളെ ക്കുറിച്ച് വ്യക്തമായ സൂചനകൾ കൊടുത്തിട്ടും ഒരാളെപ്പോലും അറസ്റ്റു ചെയ്യാനോ ചോദ്യംചെയ്യാനോ തയാറായിട്ടില്ല.
ഈ വിഷയത്തിൽ പോലീസിനൊപ്പം പൊതുസമൂഹവും കാണിക്കുന്ന നിസ്സംഗത ലജ്ജാകരമാണ്. എത്ര ലാഘവത്തോടെയാണ് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടും ലൈക്കടിച്ചും ആഘോഷിച്ചുമൊക്കെയാണ് സംഘിപ്പേടി ബാധിച്ച പുരോഗമന കൂട്ടങ്ങൾപോലും ഈ വിഷയത്തെയൊക്കെ കൈകാര്യം ചെയ്തത്.
പ്രൊഫൈൽ പിക്ച്ചറും കവർപേജ്ഉം മാറ്റിയിട്ടോ പോസ്റ്റിട്ടിട്ടോ പരിഹരിക്കാവുന്നതല്ല ഇതിലെ ഇരകളുടെ പ്രശ്നം. സംഘികളെ വെല്ലുവിളിച്ച് ഏറ്റെടുത്ത ദൗത്യം വിജയകരമായി പൂർത്തിയാക്കിയ വിരലിലെണ്ണാവുന്ന ചിലർ ഇത്തരത്തിൽ കായികമായും കള്ള കേസുകളിലൂടെയും പലരുടെയും തൊഴിൽ ഉൾപ്പെടെ തടസപ്പെടുത്തിയും ഉള്ള വിവിധതരത്തിലുള്ള ആക്രമങ്ങളാണ് ഇപ്പോഴും സന്ഘിക്കൂട്ടങ്ങളിൽനിന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുണ്ടായ നാല് ഭവനഭേദന കേസുകളിലും പ്രതികളെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഞങ്ങൾക്കൊന്നും ആരും ‘ശതം സമർപ്പയാമി’യൊന്നും ചെയ്തില്ലെങ്കിലും നീതി ലഭ്യമാക്കാനും ഭവനഭേദനകൾക്ക് നേതൃത്വം കൊടുക്കുന്ന ക്രിമിനലുകളെ നിയമത്തിനുമുന്നിൽ കൊണ്ടുവരാനും മുന്നിട്ടിറങ്ങാനുള്ള ബാധ്യത ജനാധിപത്യ പൊതു സമൂഹത്തിനുണ്ട്.
മുഴുവൻ ജനാധിപത്യവിശ്വാസികളും പ്രതിഷേധിക്കുക