Sun. Nov 22nd, 2026

ശബരിമല ദർശനം നടത്തിയ ഷനിലയ്ക്കും രേഷ്മയ്ക്കും എസ്‌കോർട്ട് പോയ പുരുഷന്മാർക്ക് സുരക്ഷ ഒരുക്കിയാൽ ഉടൻ വീഡിയോയും ചിത്രങ്ങളും പുറത്ത് വിടുമെന്ന് പേജ് അഡ്മിൻ അറിയിച്ചു. യുവതികളോടൊപ്പം പോലീസിനെ കൂടാതെ 12 പുരുഷന്മാരും വീഡിയോയിലും ചിത്രങ്ങളിലും പതിഞ്ഞിട്ടുണ്ട്. ഈ കൂട്ടായ്മയുമായി സഹകരിച്ച രാംദാസ് കതിരൂരിന്റെ വീട് തകർക്കപ്പെട്ട സംഭവം ഉൾപ്പെടെ ഇതിന് മുൻപ് ഉണ്ടായിട്ടുള്ളതിനാൽ കൂടെയുണ്ടായിരുന്നവർക്ക് സുരക്ഷ ഒരുക്കേണ്ടതുണ്ട്.   ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്‌മയുടെ സഹകരണത്തോടെ ശബരിമല ദർശനം നടത്തിയ പതിനൊന്ന് യുവതികളുടെയും ലിസ്റ്റും കൂട്ടായ്‌മ പുറത്തുവിടും.രേഷമയും ഷനിലയും നാളെ മാധ്യമങ്ങളെ കാണുമെന്നും സർക്കാരിന് രേഖകൾ നാളെ കൈമാറുമെന്നും അതിനുശേഷം സർക്കാർ തന്നെ സ്ഥിരീകരിക്കുമെന്നും പോലീസ് ഓപ്പറേറ്റ് ചെയ്ത ഇൻവിസിബിൾ ഗറില്ലാ ഓപ്പറേഷന്റെ ബുദ്ധികേന്ദ്രമായ സൈക്കോളജിസ്റ്റ് പറഞ്ഞു .

രണ്ട് യുവതികളെ തടയാനായി എണ്ണായിരത്തോളം RSS ഗുണ്ടകൾ ആണ് ശബരിമലയിൽ തമ്പടിച്ചിരുന്നത്. കേരളത്തിൽ പ്രളയ പുനരുദ്ധാരണത്തിന് പോലും ഇത്രയധികം പേരെ സംഘടിപ്പിച്ച ചരിത്രം RSS നില്ല . ഒരു സംഘടന നിസ്സഹായരായ യുവതികൾക്കെതിരെ എത്ര കരുത്തോടെയാണ് ഇടപെടുന്നതെന്ന് ബോധ്യപ്പെടുത്തുന്നതായിരുന്നു ശബരിമലയിലെ സ്ഥിതിഗതികൾ. ഇത്രയും കൊടും ക്രിമിനലുകളുടെ “കൊല്ലണമപ്പാ അയ്യപ്പാ” എന്ന കൊലവിളകൾക്കിടയിലൂടെയാണ് ശൂദ്ര ആർത്തവകലാപകാരികളെ വെല്ലുവിളിച്ചുകൊണ്ട് സംഘികളുടെയും മാധ്യമങ്ങളുടെയും കണ്ണുവെട്ടിച്ച് ഷനിലയും രേഷ്മയും മലകയറിയത് എന്നത് ആർത്തവ ലഹളാ ചരിത്രത്തിലെ ഒരു സുവർണ്ണ ഏടാണ്.

നാലോ അഞ്ചോ സ്ത്രീകൾ നടത്തിയ ഇടപെടലല്ലാതെ തുടർ ശ്രമങ്ങൾ നടത്താൻ ആരും ഇല്ലാതെ ചിത്തിര ആട്ട വിളക്കുമുതൽ നിലച്ചുപോയ സ്ത്രീ പ്രവേശന ഇടപെടലുകളെ സാധ്യമായ വിധത്തിൽ ഏകോപിപ്പിക്കുവാൻ കഴിഞ്ഞത് ‘നവോത്ഥാന കേരളം ശബരിമലയിലേക്ക്’ എന്ന ഫെയ്‌സ്‌ബുക്ക്‌ കൂട്ടായ്മയുടെ ഇടപെടലിലൂടെയാണ്. സ്ത്രീകളുടെ ഉന്നതമായ സമരശേഷി മാത്രം ചർച്ച ചെയ്യുംവിധം കേരളത്തിന്റെ അന്തരീക്ഷത്തെ മാറ്റി ത്തീർക്കാനും ഈ കൂട്ടായ്മക്ക് കഴിയുകയും അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്.

ബിന്ദുവിനെയും കനക ദുർഗ്ഗയെയും കൂടാതെ ആദ്യശ്രമം നടത്തി സംഘികളുടെ ഭീഷണിയെത്തുടർന്ന് പിൻവാങ്ങിയവരിൽ കണ്ടീഷൻ ബെയിൽ ഉള്ളതിനാൽ പത്തനംതിട്ടയിൽ പ്രവേശിക്കാൻ പറ്റാത്തതുകൊണ്ടുമാത്രം രെഹ്ന ഫാത്തിമ ഒഴികെ മറ്റെല്ലാവരെയും പലപ്പോഴായി ശബരിമല ദർശനം സാധ്യമാക്കൻ ഈ കൂട്ടായ്മയ്ക്ക് കഴിഞ്ഞു. ഇവരിൽ ആദ്യശ്രമത്തിൽ വീടുതകർക്കപ്പെട്ട മഞ്ജുവിനെ പതിനെട്ടാം പടിവഴി തന്നെ ദർശനം സാധ്യമാക്കിയാണ് കൂട്ടായ്‌മ മധുരപ്രതികാരം നിർവഹിച്ചത്.

22 യുവതികൾ ശബരിമല ദർശനത്തിന് സഹായമഭ്യർത്ഥിച്ച് ഈ കൂട്ടായ്മയെ സമീപിച്ചിരുന്നു. അതിൽ 11 പേർക്ക് ദർശനം സാധ്യമാകാനായി. ബാക്കിയുള്ളവർക്കനുവേണ്ടി തുടർശ്രമങ്ങൾക്ക് ഈ കൂട്ടായ്മ ഒപ്പമുണ്ടാകും കേരളത്തിന്റെ മുന്നോട്ടു പോക്കിനെ തടയാൻ ഒരു പ്രതിലോമശക്തികളേയും അനുവദിക്കില്ല എന്നും കൂട്ടായ്മ വ്യക്തമാക്കി. ചിത്രത്തിൽ വരാത്ത വിരലിലെണ്ണാവുന്ന ചിലർ മാസങ്ങളായി വീടുവിട്ട് സാമ്പത്തിക നഷ്ടവും ത്യാഗവും കള്ളക്കേസുകളും സഹിച്ച് നടത്തിയ ഇടപെടലാണ് പതിനായിരങ്ങളെ ചാവേറുകളാക്കി സംഘപരിവാർനടത്തിയ ശ്രമങ്ങളെ പൊളിച്ചടുക്കിയത്.

.