ആർത്തവ അയിത്തത്തിനെതിരെ തൊട്ടുകൂടാം എന്ന് പ്രഖ്യാപിച്ച് കൊച്ചിയിൽ നടക്കുന്ന ആർപ്പോ ആർത്തവ കലാപരിപാടികളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കില്ല.ഈ പരിപാടി മുഖ്യമന്ത്രിയുടെ ഷെഡ്യൂളിൽ നേരത്തെ തന്നെ ഉൾപ്പെടുത്തിയിരുന്നില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ പരിപാടിയുടെ സംഘാടകർ തീവ്രസ്വഭാവക്കാരാണെന്ന പൊലീസ് റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.സംഘാടകർ തീവ്രസ്വഭാവക്കാരാണെന്ന് കൊച്ചി റേഞ്ച് ഐ.ജി മുഖ്യമന്ത്രിയുടെ ഓഫീസിന് റിപ്പോർട്ട് നൽകിയിരുന്നു എന്നും അതിനെത്തുടർന്നാണ് തീരുമാനം മാറ്റിയത് എന്നും ആണ് റിപ്പോർട്ട്. ഇന്ന് കൊച്ചിയിൽ നടക്കുന്ന പരിപാടിയിൽ 12 മണിക്കാണ് മുഖ്യമന്ത്രി പങ്കെടുക്കേണ്ടിയിരുന്നത്.
ആർത്തവം അയിത്തമല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ച് കേരളത്തിനകത്തും പുറത്തുനിന്നുമായെത്തുന്ന സാമൂഹ്യ, സാംസ്കാരിക പ്രവർത്തകരടക്കം ആയിരങ്ങൾ ആർത്തവ റാലിയിൽ അണിനിരക്കുമെന്നാണ് സംഘാടകർ പറയുന്നത്.ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ എതിർപ്പുയർന്ന പശ്ചാത്തലത്തിൽ എറണാകുളം ഹൈക്കോടതി ജംഗ്ഷനിൽ നവംബർ 25ന് ആർപ്പോ ആർത്തവത്തിന്റെ കൊടിയേറ്റം എന്നൊരുകാലപരിപാടി നടന്നിരുന്നു. ഒരു പകൽ നീണ്ട പൊതുപരിപാടിയും റാലിയുമാണ് അന്ന് നടന്നത്.അതിൻറെ കൊട്ടിക്കലാശവും ആറാട്ടുമാണ് ഇന്നലെയും ഇന്നും.സവർണ എതിർപ്പിനെ മറികടന്ന് പഞ്ചമിയെ പള്ളിക്കൂടത്തിലേക്ക് നയിക്കുന്ന മഹാത്മാ അയ്യങ്കാളിയുടെ ചിത്രമാണ് ആർപ്പോ ആർത്തവത്തിന്റെ ലോഗോ.
എന്നാൽ കഴിഞ്ഞ തവണ ആർപ്പു വിളിക്കാൻ ഉണ്ടായിരുന്ന യുവതി ഉൾപ്പെടെ നാലുപേരെ നാലുപേർക്കായി സുരക്ഷ ഒരുക്കാൻ പറ്റില്ലെന്ന് പറഞ്ഞ് മിനിയാന്ന് പോലീസ് നിലയ്ക്കലിൽ നിന്ന് തിരിച്ചയച്ചതായി റിപ്പോർട്ടുണ്ട്.10 യുവാക്കളെ വളന്റിയേഴ്സായി കെട്ടുംകെട്ടി കൂടെ പോകാൻ ആവശ്യപ്പെട്ട് പലരെയും അന്വേഷിച്ചിട്ട് ഒരുത്തനും പേടിച്ചിട്ടു പോയുമില്ല എറണാകുളത്തുകിടന്ന് കാശുമുടക്കി തുള്ളാം. സംഘികൾ അവിടെയും കിടന്ന് കാശുമുടക്കാതെ ഇതിനേക്കാൾ ഭംഗിയായി തുള്ളുന്നുണ്ട്. എറണാകുളത്ത് തുള്ളാൻ വിലക്കില്ല. നാലുമാസമായിട്ടും പമ്പയിലോ പത്തനംതിട്ടയിലോ പോയി തുള്ളാൻ ആരെയും കാണുന്നുമില്ല. ഇത്രയും കാശുമുടക്കി ആഘോഷിക്കുമ്പോൾ ഒരുതവണയെങ്കിലും പോകാൻ ശ്രമിച്ചു പ്രതിഷേധിക്കാൻ ധൈര്യം കാട്ടിയിട്ടാണെങ്കിൽ മനസിലാക്കാം എന്നാണ് കഴിഞ്ഞതവണ തുള്ളൻപോയിട്ടും ശബരിമലയിൽ എത്താൻ പറ്റാത്ത യുവതി പ്രതികരിച്ചത്.