കേരള യുക്തിവാദി സംഘം അംഗവും, സാമൂഹിക നിരീക്ഷകനും,സോഷ്യൽ മീഡിയയിൽ സജീവവുമായ പൊതു പ്രവർത്തകൻ രാംദാസിന്റെയും, AISF, തലശേരി മണ്ഡലം സെക്രട്ടറിയും, പീപ്പിൾസ് കോർ അംഗവുമായ സ:KC.ബുദ്ധദാസിന്റെ വീട് നാമ ജപക്കാർആയ RSS, ക്രിമിനലുകൾ അടിച്ചുതകർത്ത സംഭവത്തിൽ പ്രതിഷേധിച്ച് പ്രധിഷേധ പ്രകടനവും പൊതുയോഗവും നടത്തി.
മൂന്നു മാസത്തോളമായി കേരളത്തിൽ നിയമം കയ്യിലെടുത്തുകൊണ്ട് സംഘപരിവാർ ഗുണ്ടകൾ വീടുകൾക്ക് മുന്നിൽ തെറി നാമജപവും അക്രമങ്ങളും അഴിച്ചുവിട്ടിട്ടും പോലീസ് കാഴ്ചക്കാരാവുകയായിരുന്നു. നിരവധി വീടുകൾക്ക് നേരെ രാത്രികാലങ്ങളിൽ ആക്രമണങ്ങൾ നടന്നു.ഇന്നലെ പട്ടാപ്പകലാണ് 8,ഓളം ക്രിമിനലുകൾ വടിവാൾ തുടങ്ങിയ മാരകായുധങ്ങളുമായി വീട്ടിൽ അതിക്രമിച്ച് കയറിയത്.
വീട് അടിച്ചു തരിപ്പണമാക്കി, ആ വീട്ടിൽ ഉപയോഗ പ്രദമായ ഒരു വസ്തുവും ബാക്കി ഇല്ല..പ്രതികളെ അറസ്റ്റുചെയ്യാൻ പോലീസ് തയ്യാറാകുന്നില്ല. ഇതിൽ പ്രതിഷേധിച്ചു കേരള യുക്തിവാദി സംഘം, തലശേരി ബസ്റ്റാന്റിൽ പ്രതിഷേധപ്രകടനവും പൊതുയോഗവും നടത്തി,ജില്ലാ സെക്രട്ടറി AK.നരേന്ദ്രൻ,സുരേഷ്ബാബു, അഡ്വ.കെ.പി. വത്സലൻ, പ്രഭാകരൻ.വിപി എന്നിവർ പ്രസംഗിച്ചു.