Sun. Nov 22nd, 2026

READ IN ENGLISH: Miss Mexico Venessa Ponce De Leon wins Miss World 2018

മിസ് മെക്സിക്കോ വനേസ പോൻസ് ഡി ലിയോൺ 2018ലെ ലോക സുന്ദരി കീരിടം സ്വന്തമാക്കി. കഴിഞ്ഞ വർഷത്തെ ജേതാവ് ഇന്ത്യയുടെ മാനുഷി ചില്ലർ വനേസയെ ലോകസുന്ദരി കീരീടം അണിയിച്ചു. ലോകസുന്ദരി കിരീടം ആദ്യമായി മെക്സിക്കോയിലെത്തിച്ചു എന്ന നേട്ടവും 26 കാരിയായ വനേസയ്ക്കാണ്.118 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർത്ഥികളെ പിന്നിലാക്കിയാണ് വനേസ കിരീടം ചൂടിയത്. തായ്​ലാൻഡിന്റെ നികോളെയ്​ൻ ലിംസ്​നുകൻ രണ്ടാം സ്​ഥാനം കരസ്ഥമാക്കി.

ഇൗ നേട്ടം തനിക്ക്​ വിശ്വസിക്കാനാവുന്നില്ലെന്ന്​ വനേസ പറഞ്ഞു. എല്ലാ പെൺകുട്ടികളും ഇത്​ അർഹിക്കുന്നു. അവരുടെയെല്ലാവരുടേയും പ്രതിനിധിയായി നിൽക്കാൻ സാധിച്ചതിൽ തനിക്ക്​ അഭിമാനമുണ്ടെന്നും അവർ പറഞ്ഞു. അന്താരാഷ്​ട്ര വാണിജ്യത്തിൽ ബിരുദധാരിയായ​ വനേസ നാഷണൽ യൂത്ത്​ ഇൻസ്​റ്റിറ്റ്യൂട്ടിൽ പ്രഭാഷകയുമാണ്​. കൂടാതെ മോഡലും അവതാരകയും കൂടിയാണ്​.

ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അനുക്രീതി വാസിന് അവസാന 12 ൽ ഇടം നേടാനായിരുന്നില്ല. അനുക്രീത് അവസാന 30ൽ സ്ഥാനം പിടിച്ചപ്പോൾ ഇന്ത്യൻ പ്രതീക്ഷകൾ ഉയർന്നിരുന്നു. ഏഷ്യയിൽ നിന്ന് മിസ് നേപ്പാളും മിസ് തായ്‍ലന്റും അവസാന ഇലവനിൽ ഇടം നേടി.