READ IN ENGLISH: Will look into other legal angles, though there is no stay: CM on Sabarimala order
ശബരിമല സ്ത്രീപ്രവേശം സംബന്ധിച്ച് സുപ്രീംകോടതി വിധി അതേപോലെ പ്രാബല്യത്തിലുണ്ടെന്ന് മുഖ്യമന്ത്രി പിണറായിവിജയൻ വ്യക്തമാക്കി.10 നും 50 നും മദ്ധ്യേ പ്രായമുള്ളവർക്ക് ശബരിമലയിൽ പോകാമെന്നുള്ളതാണ് വിധിയെന്നും മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
പുനഃപരിശോധന നടത്തിയ കോടതിവിധിയുടെ കോപ്പി കിട്ടിക്കഴിഞ്ഞു.ജനുവരി 22 ന് വീണ്ടും കേസ് പരിഗണിക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്. 20 വരെയാണ് മണ്ഡലകാലത്തിന്റെ ഭാഗമായുള്ള ശബരിമല സീസൺ.ഒരു കാര്യംകൂടി കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട് നേരത്തെയുള്ള തങ്ങളുടെ ഉത്തരവ് സ്റ്റേ ചെയ്യുന്നില്ല എന്ന്. നേരത്തെയുള്ള വിധി എന്താണോ അത് അതേപടി പ്രാബല്യത്തിൽ നിൽക്കുമെന്നാണ് പറഞ്ഞിട്ടുള്ളത്.
22 നാണ് റിവ്യു കേൾക്കുന്നത്. അതിന്റെ നിയമവശങ്ങൾ എന്തൊക്കെയെന്ന് ബന്ധപ്പെട്ടവരോട് ചോദിക്കട്ടെ. 10 നും 50 നും മദ്ധ്യെ പ്രായമുള്ളവർക്ക് ശബരിമലയിൽ പോകാമെന്നാണല്ലോ നേരത്തെയുള്ള നിലപാട്.ആ നിലപാട് സ്റ്റേ ചെയ്യുന്നില്ല എന്നാണല്ലോ വ്യക്തമാക്കുന്നത്.ആ പറഞ്ഞതിന് മറ്റെന്തെങ്കിലും അർത്ഥമുണ്ടോ എന്ന് നിയമവിദഗ്ദ്ധരുമായി ആലോചിക്കട്ടെ.ഞാൻ മനസിലാക്കുന്നത് അങ്ങനെയാണെന്നും ചോദ്യത്തിന് ഉത്തരമായി മുഖ്യമന്ത്രി പറഞ്ഞു.