Mon. Nov 23rd, 2026

ജാതിവെറിയുടെ കാലത്ത് പഞ്ചമിയെന്ന ദളിത് പെൺകുട്ടിക്ക് സ്കൂളിൽ ചേർന്ന് പഠിക്കാൻ ഉള്ള സ്വാതന്ത്ര്യം നിഷേധിച്ച തിരുവനന്തപുരം ഊരൂട്ടമ്പലം സ്കൂളിലേക്ക് പഞ്ചമിയെ ഓർത്തെടുക്കാനും ഇന്നിന്റെ കാലത്ത് ഓർമിപ്പിക്കാനും കണ്ണൂർ കിഴുന്ന സിം പബ്ലിക് സ്കൂളിലെ ഒന്നാം ക്ലാസുകാരി പഞ്ചമിയും കൂട്ടുകാരും സന്ദർശനം നടത്തുന്നു

ദളിത് വിഭാഗത്തിൽപ്പെട്ട അയ്യൻ -സീതാ ദമ്പതികളുടെ മകളായ പഞ്ചമിയെ സ്കൂളിൽ എത്തിച്ചത് മഹാത്മാ അയ്യൻകാളിയുടെ നേതൃത്വത്തിലായിരുന്നു. സവർണ കുട്ടികളോടൊപ്പം പഠിപ്പിക്കാൻ തയ്യാറാവാതെ സ്കൂളിന് പുറത്ത് ഓലഷെഡ് കെട്ടി അവിടെയിരുത്തി പഞ്ചമിയെ പഠിപ്പിക്കാനുള്ള ശ്രമത്തിൽ തിരുവിതാംകൂറിൽ ആകമാനം വൻ പ്രതിഷേധം ഉളവാക്കി.

ഞങ്ങളുടെ കുട്ടികളെ പഠിപ്പിക്കാൻ തയ്യാറാവുന്നില്ലെങ്കിൽ നിങ്ങളുടെ കൃഷിയിടങ്ങളിൽ പണിയെടുക്കാൻ ഞങ്ങൾക്കു മനസ്സില്ല എന്ന അയ്യങ്കാളിയുടെ പ്രഖ്യാപനത്തിന്റെ ഭാഗമായി ഒന്നരവർഷം സവർണ പ്രമാണിമാരുടെ കൃഷിയിടങ്ങൾ തരിശായികിടന്നു അത്തരം ഒട്ടേറെ നവോത്ഥാന സമരങ്ങൾ കൊണ്ട് പുളകിതമായ കേരളത്തിൽ ഇപ്പോഴും ആചാരങ്ങളുടെ മറവിൽ പുതിയ രീതിയിലുള്ള അയിത്തം കൽപ്പിക്കുന്ന സാഹചര്യത്തിൽ ഒരു നൂറ്റാണ്ടു മുമ്പ് നടന്ന പഞ്ചമിയുടെ സ്കൂൾ പ്രവേശനത്തിന് വേണ്ടിയുള്ള സമരത്തിന്റെ ഓർമ്മകൾ തേടി പോകുന്നത് ചരിത്രത്തിൽ കയ്യൊപ്പ് ചേർക്കൽ ആയിരിക്കും.

2018 ഡിസംബർ 31ന് കണ്ണൂർ കിഴുന്ന സിം പബ്ലിക് സ്കൂളിൽ നിന്ന് യാത്രതിരിച്ച് ജനുവരി ഒന്നിന് സ്കൂൾ സന്ദർശിക്കുകയും പഞ്ചമിയുടെ പുതു തലമുറയിൽ പെട്ടവരെ സന്ദർശിക്കുകയും ചെയ്യുമെന്ന് സിം പബ്ലിക് സ്കൂൾ ചെയർമാൻ രാമദാസ് കതിരൂർ അറിയിച്ചു.

https://newsgil.in/en/2018/06/18/psc-coaching-classes/