Thu. Apr 25th, 2024

ആർത്തവ ലഹളക്കാർ രാഹുൽ ഈശ്വറിനുപകരം പിഞ്ചു കുഞ്ഞുങ്ങളെ നെഞ്ചും വിരിച്ചുകിടത്തി പ്രതിഷേധിച്ചു ശരണംവിളികളേയും ശക്തമായ തെറിവിളികളേയും വകവെക്കാതെ രെഹന ഫാത്തിമയും മാധ്യമപ്രവർത്തക കവിതയും നടപ്പന്തൽവരെയെത്തി. എന്നാൽ സന്നിധാനത്ത് ഇരുന്നും കിടന്നും ശരണം വിളിയും തെറിവിളികളും മുഴക്കിയും എതിര്‍ത്ത ബ്രഹ്മചര്യ സംരക്ഷണക്കാരുടെ പ്രതിഷേധത്തില്‍ അവിടെ ബലപ്രയോഗം വേണ്ടെന്ന തീരുമാനത്തില്‍ പോലീസ് സംഘത്തിന് ദേവസ്വം മന്ത്രിയില്‍ നിന്നും നിര്‍ദേശം കിട്ടുകയായിരുന്നു. കടുത്ത പ്രതിഷേധം അതിജീവിച്ച് ആന്ധ്രയില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകയ്ക്കും കൊച്ചിയില്‍ നിന്നും കെട്ടെടുത്ത് കറുപ്പുടുത്തെത്തിയ മലയാളിയായ രെഹ്നാ ഫാത്തിമയ്ക്കും പതിനെട്ടാംപടികയറാൻ അനുവാദം നൽകാതിരുന്നതിനെത്തുടർന്നു മടങ്ങിപ്പോകുകയായിരുന്നു

രെഹ്നാഫാത്തിമയെ പോലീസ് സംരക്ഷണത്തിൽ വീട്ടിലേക്ക് കൊണ്ടുപോയി,രെഹ്ന ഫാത്തിമയുടെ വീട്ടിൽ സംഘികൾ അതിക്രമം നടത്തിയിരുന്നു,വീടിന് പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.

നടപ്പന്തലിലെ എതിര്‍പ്പാണ് പോലീസ് പിന്തിരിയാന്‍ തീരുമാനം എടുത്തത്. കനത്ത പോലീസ് കാവലില്‍ പമ്പയില്‍ നിന്നും രാവിലെ ആറേമുക്കാലോടെ തുടങ്ങിയ മലകയറ്റം രണ്ടേമുക്കാല്‍ മണിക്കൂര്‍ എടുത്ത് ഒമ്പതു മണിയോടെയായിരുന്നു മലകയറി നടപ്പന്തലില്‍ എത്തിയത്. തുടര്‍ന്ന് പ്രതിഷേധക്കാരെ പോലീസ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു. തങ്ങളും അയ്യപ്പഭക്തന്മാരാണെന്നും കോടതിവിധിയെ മാനിച്ചാണ് തങ്ങള്‍ ഇവിടെ എത്തിയിട്ടുള്ളതെന്നും ഐജി വിശദീകരിച്ചു. നിയത്തിന്റെ നിയോഗം കൂടി ഭക്തന്മാര്‍ മനസ്സിലാക്കണമെന്നും പ്രതിഷേധക്കാരെ ചവുട്ടി അരച്ചു ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും ഭക്തരുടെ വിശ്വാസം സംരക്ഷിക്കുന്നതിനൊപ്പം നിയമത്തിന്റെ നിയോഗം കൂടി തങ്ങള്‍ക്ക് നടത്തേണ്ടതുണ്ടെന്നും സമാധാനമായി എല്ലാവരും പിരിഞ്ഞു പോകണമെന്നും ഐജി ആവശ്യപ്പെട്ടു. ഭക്തര്‍ക്കെതിരേ ബലം പ്രയോഗിക്കണമെന്ന സര്‍ക്കാരിനില്ലെന്നും വ്യക്തമാക്കി. ഐജി സംസാരിക്കുമ്പോള്‍ തന്നെ ചിലര്‍ ശരണം വിളികള്‍ തുടര്‍ന്നുകൊണ്ടിരുന്നു.

ഇന്നലെ രാത്രിയാണ് മലകയറണം എന്നാവശ്യപ്പെട്ട് ആന്ധ്രയിലെ മോജോ മാധ്യമപ്രവര്‍ത്തക കവിതാ ജക്കാള്‍ പമ്പയില്‍ എത്തിയത്. എന്നാല്‍ രാത്രിയിലുള്ള മലകയറ്റതിന്റെ സുരക്ഷാപ്രശ്‌നങ്ങള്‍ പറഞ്ഞു പോലീസ് പിന്തിരിപ്പിച്ചു. എന്നാല്‍ ഐജിയുമായി സംസാരിച്ച മാധ്യമപ്രവര്‍ത്തക രാവിലെ പോയാല്‍ ഒപ്പം വരാമെന്ന ഐജിയുടെ ഉറപ്പ് സ്വീകരിക്കുകയായിരുന്നു. ഈ സമയത്ത് കെട്ടെടുത്ത് കാവി ഉടുത്ത് ഒരു യുവതി കൂടി രംഗത്ത് വരികയായിരുന്നു. തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകയ്ക്ക് കല്ലേറിനെ അതിജീവിക്കാനുള്ള പ്രതിരോധ സംവിധാനവും പോലീസ് വേഷവും ഹെല്‍മറ്റും കനത്ത സുരക്ഷയും നല്‍കി കൊണ്ടുപോകുകയായിരുന്നു. മൂന്നൂറ് നാനൂറ് പോലീസുകാരായിരുന്നു കാനനപ്പാതയില്‍ ഇവര്‍ക്ക് സംരക്ഷണം നല്‍കിയത്. നിരവധിസ്ത്രീകൾ ഇതിന് മുൻപും ശബരിമലയിൽ കയറിയിട്ടുണ്ടെന്നിരിക്കെ ഇല്ലാത്ത ബ്രഹ്മചര്യവും പറഞ്ഞാണ് ഈ കോപ്രായങ്ങളൊക്ക കാട്ടിക്കൂട്ടുന്നത്.