Fri. Nov 20th, 2026

വിധി എന്തായാലും, അത് സർക്കാരും ദേവസ്വം ബോർഡും നടപ്പാക്കിയാലും വിശ്വാസികളായ മലയാളി സ്ത്രീയ്ക്കറിയാം ക്ഷേത്രത്തിൽ കയറരുതാത്ത സമയം ബിജെപിക്കാരൻ എന്നല്ല ഒരു പുരുഷനും അത് അവരെ പഠിപ്പിക്കണ്ട കാര്യമില്ല.ലോകത്ത് ആദ്യമായ് ആർത്തവ സമരം നടന്ന നാട് കേരളം ആയതിൽ നമുക്ക് ദുഃഖമുണ്ടെങ്കിലും അതിന് നേതൃത്വം നൽകിയത് BJP ആയതിൽ സന്തോഷിക്കാനും വകയുണ്ട്.മാറ് മറയ്ക്കൽ സമരം, മൂക്കൂത്തി സമരം, എല്ലാം ചരിത്രത്തിൽ ഇടം നേടിയപ്പോൾ, BJP യുടെ ലോകത്തെ ആദ്യത്തെ ആർത്തവ സമരവും ചരിത്രത്തിലിടം നേടിയിരിക്കുകയാണ്.

ആക്റ്റിവിസ്റ്റുകളോ യുക്തിവാദികളോ കമ്യൂണിസ്റ്റുകാരോ അല്ലാത്ത നിർദ്ദോഷമായ അഭിപ്രായം പറയുന്ന സ്ത്രീകളെപ്പോലും അവരുടെ അഭിപ്രായങ്ങൾ സ്ത്രീപ്രവേശനത്തിന് അനുകൂലമെങ്കിൽ ലിംഗം കൊണ്ട് കമന്റ് ഇടുന്ന അയ്യപ്പഗുണ്ടകൾ വെർബൽ റേപ്പ് നടത്തിക്കൊണ്ടിരിക്കുകയാണ്. ശരണവിളിക്കിടയിൽ തെറിപ്പാട്ടും പാടി ഇപ്പോൾ തെരുവിലിറങ്ങി ജാഥ നടത്തുന്ന സമൂഹ്യ വിരുദ്ധരെ സമൂഹം തിരിച്ചറിയുക.

അയ്യപ്പൻ ഇത്ര വൃത്തികെട്ടവൻ ആയിരുന്നോ? ഇത്രയും നാൾ അടക്കിവെച്ചിരുന്ന അയ്യപ്പൻറെലൈംഗീകദാരിദ്ര്യമാണോ അയ്യപ്പൻറെ അനുഗ്രഹം ലഭിച്ച ദേശസ്നേഹികളായ അയ്യപ്പഗുണ്ടകൾ തെരുവിൽ തെറിപ്പാട്ടുപാടിയും സോഷ്യൽമീഡിയയിൽ സ്ത്രീകളുടെ പ്രൊഫൈലിൽ കാമഭ്രാന്ത് കാണിച്ചും തീർത്തുകൊണ്ടിരിക്കുന്നത് എന്നു ന്യായമായും സംശയിച്ചുപോകും ഈ സാമൂഹ്യവിരുദ്ധരുടെ പരാക്രമങ്ങൾ കണ്ടാൽ.

നാവിത പോന്നോത്ത്‌ ഒരു പാവം ബ്രാഹ്‌മണ സമുദായത്തിൽ ജനിച്ച നർത്തകിയാണ്.അവർ ഫെയ്‌സ്‌ബുക്കിൽ കുറിച്ചത് ഇത്രമാത്രം ” ഒരു കാര്യം ചോദിചാൽ തെറി വിളിക്കരുത് …അയ്യപ്പ സ്വാമി ഒരു സത്യം ആണെങ്കിൽ മല കയറാൻ വരുന്ന സ്ത്രീകളെ പുള്ളി തടയില്ലേ..പിന്നെ എന്തിനാ ദൈവത്തിന് വേണ്ടി മനുഷ്യൻ തടയുന്നത്… അത്രക്ക് എങ്കിലും കഴിയാത്ത ഒരാൾ ആണോ അയ്യപ്പ സ്വാമി “

ഇത്രയും മാത്രം ഫെയ്‌സ്‌ബുക്കിൽ കുറിച്ച ഒരുസ്ത്രീക്കെതിരെ ദേശസ്നേഹികളായ അയ്യപ്പ ഗുണ്ടകൾ നടത്തിയ തെറിപ്പാട്ട് വായിച്ചാൽ സനാതന പാരമ്പര്യവും അയ്യപ്പൻറെ മഹിമയും അയ്യപ്പഗുണ്ടകളുടെ സൂക്കേട് വാസ്തവത്തിൽ എന്താണെന്നും മനസിലാകും.നവിത ഒരു മിശ്രവിവാഹിത കൂടിയാണ്.ഭർത്താവ് മുസ്ലീം, നവിത ബ്രാഹ്മണ സമുദായം. ഇതാണ് അയ്യപ്പഗുണ്ടകൾക്ക് തെറിവിളിക്കാൻ കൂടുതൽ ഉത്സാഹം നൽകുന്ന മറ്റൊരുഘടകം. ബലാൽത്സംഗി സേവക് സംഘത്തിൻറെ തെറിവിളിയും പൂരപ്പാട്ടും സഹിക്കാതെ നവിത കമൻറ് ഓഫ് ചെയ്തിരിക്കുകയാണ് എങ്കിലും പോസ്റ്റ് പിൻവലിച്ചിട്ടില്ല. അയ്യപ്പഗുണ്ടകൾക്കെതിരെ സൈബർസെല്ലിൽ പരാതിനൽകിയിരിക്കുകയാണ് നവിത.

നവിതയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ് ചുവടെ:

ഒരു കാര്യം ചോദിചാൽ തെറി വിളിക്കരുത് …
അയ്യപ്പ സ്വാമി ഒരു സത്യം ആണെങ്കിൽ മല കയറാൻ വരുന്ന സ്ത്രീകളെ പുള്ളി തടയില്ലേ..
പിന്നെ എന്തിനാ ദൈവത്തിന് വേണ്ടി മനുഷ്യൻ തടയുന്നത്… അത്രക്ക് എങ്കിലും കഴിയാത്ത ഒരാൾ ആണോ അയ്യപ്പ സ്വാമി