Fri. Nov 20th, 2026

അഡ്വ. ജെസ്സിൻ ഐറിന

പട്ടിക ജാതി -വർഗ്ഗത്തിലെ ഒരാൾ ഒരു പരാതി കൊടുക്കുമ്പോൾ ഭരണഘടനയും പട്ടികജാതി അതിക്രമം തടയൽ നിയമവും വനാവകാശ നിയമവും ഉണ്ടായിട്ടും പട്ടികജാതി-പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെടുന്നവർക്കതിരെ നടക്കുന്ന അക്രമം രജിസ്ററർ ചെയ്യുന്നത് തന്നെ വിരളമാണ്. അക്രമി മുതൽ ഭൂരിഭാഗം നിയമ നിർവഹണ ചുമതല വഹിക്കുന്നവരും വരെ ബോധതലത്തിലും അബോധതലത്തിലും ജാതിഭേദം മാറ്റി വച്ച് ഒന്നാകുന്നത് കാണാം. ഈ വിഭാഗത്തിന് എതിരെ നടക്കുന്ന അക്രമം ഒരു നാട്ട് നടപ്പ് മാത്രമാണ് ഇപ്പോഴും.അക്രമം ചെയ്യുന്നവർക്കും അതിന് ഇരയാകുന്നവർക്കും അത് ഒരു കുറ്റമാണ് യെന്ന് തോന്നാത്ത വിധം / അനുഭപ്പെടാത്ത വിധം സാമൂഹി അംഗികാരം ലഭിച്ചു വരുന്ന ഒന്നാണിത്.

ഇന്ത്യയുടെ ചരിത്രത്തിൽ അധികാരവും ഭൂമിയും ഉള്ളവർ നടപ്പിലാക്കുന്ന ഒരു കീഴ് വഴക്കവുമാണ് ജാതിയ അക്രമങ്ങൾ. അക്രമത്തിനിരയായ ആൾ പറയുന്നത് മറ്റുള്ളവർക്ക് മനസ്സിലാക്കുക കൂടിയില്ല (പല പ്പോഴും മനസ്സിലാക്കേണ്ട കാര്യവുമില്ലയെന്നത് വാസ്തവം) പലപ്പോഴും ഈ പ്രതിസന്ധി സാമൂഹിക പ്രവർത്തകർ ചൂണ്ടി കാണിച്ചിട്ടുണ്ട്.

ഇന്ത്യക്ക് സമാനമായി അമേരിക്കയിലെ ബ്ലാക്ക് അമേരിക്കൻ ചരിത്രത്തിൽ അവർ അനുഭവിച്ച അവകാശ ലംഘനങ്ങളും അതിക്രമങ്ങളുടെയും വിവരങ്ങൾ സത്യസന്ധി മായി രേഖപ്പെടുത്തിയിട്ടുണ്ട്. അടിമക്ക് എന്തിന് പൗരത്വം മനുഷ്യാവകാശം, വോട്ടവകാശം, സ്വത്തവകാശം എന്ന് ചോദിച്ചിരുന്നു.ശിക്ഷിക്കപ്പെടുന്നവരിൽ ഭൂരി ഭാഗവും കറുത്ത വർഗ്ഗക്കാരായിരുന്നു.എന്നാൽ അവർക്ക് എതിരെ നടന്ന കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെടുന്നവർ കുറവുമാണ് .ഇന്ത്യൻ ജയിലിൽ ശിക്ഷിക്കപ്പെട്ട് കിടക്കുന്നവരിൽ ഭൂരിഭാഗവും പട്ടിക ജാതി -വർഗ്ഗ വിഭാഗത്തിലുള്ളവരാണ്. മല്യയെ പോലുള്ള കുറ്റവാളികൾ വിദേശത്ത് സുഖവാസ വസിതിയിൽ താമസികുകയും ചെയ്യുന്നു.

തമിഴ് നടൻ സത്യരാജ് തന്റെ പ്രസംഗത്തിൽ പറഞ്ഞത് ഓർമ്മ വരുന്നു മജ്നു പറയുന്നു ലൈല എത്ര സുന്ദരിയാണെന്ന് പക്ഷേ നേരിട്ട് കാണുമ്പോൾ ലൈല അത്ര സുന്ദരിയായി തോന്നുന്നില്ലല്ലോയെന്ന് പറഞ്ഞവരോട് ലൈയുടെ സൗന്ദര്യ മറിയണമെങ്കിൽ മജ്നു വിന്റെ കണ്ണുകൾ തന്നെ വേണമെന്നും അതുപോലെ ഇന്ത്യയിലെ ജാതി അറിയണമെങ്കിൽ അംബേദക്കറുടെ കണ്ണുകൾ തന്നെ വേണം. മാത്രമല്ല ഇന്ത്യയുടെ ചരിത്രവും സാമ്പത്തിക വ്യവസ്ഥയും സോഷ്യോളജിയും അറിയുന്ന ഒരു ബോധതലവും വേണം.

പട്ടിക ജാതി അതിക്രമം തടയൽ നിയമം, വനാവകാശ നിയമം എന്നിവ നടപ്പിലാക്കാൻ ചുമതല പ്പെടുത്തുന്നവരെ പ്രത്യേക ട്രെയിനിഗും ജനങ്ങളുടെ ജീവിതവും നേരിട്ട് മനസ്സിലാക്കുന്ന ഫീൽഡ് വർക്ക് എക്സി’ പീരിയൻസ് നിർബന്ധമാക്കണം( താഴെ തട്ടിലുള്ള ഉദ്യോഗസ്ഥൻ മുതൽ സുപ്രിം കോടതി ജഡ്ജിക്ക് വരെയുള്ള വർക്ക് ). കേരളത്തിലെ ചുമതല നൽക്കുന്നവർക്ക് ഇവിടുത്തെ ഇരുപത്താറായിരത്തിലേറെയായി ഉള്ള ജാതി കോളനിയിലൂടെ സഞ്ചരിച്ച് വിഷയം മനസ്സിലാക്കിയ അനുഭവങ്ങളും വേണം. അല്ലാത്ത പക്ഷം ഇനി ഒരു അമ്പത് വർഷം കഴിഞ്ഞാലും പട്ടിക ജാതി -വർഗ്ഗത്തിന് നീതി അന്യമായിരിക്കും.